login
ഇന്ത്യ ലോക ജനാധിപത്യത്തിന്റെ മാതാവ്; ജനാധിപത്യം സംസ്‌കാരത്തിന്റെയും നാഗരികതയുടെയും ജീവിതരീതിയുടെയും അവിഭാജ്യ ഘടകം: നരേന്ദ്ര മോദി

അറിവ്, ആത്മാഭിമാനം, മര്യാദ എന്നിവയെ തന്റെ മൂന്ന് ആദരണീയ ദേവതകളായി ഡോ.അംബേദ്കര്‍ കരുതിയിരുന്നു

ന്യൂദല്‍ഹി: ഇന്ത്യ ലോകത്തിലെ ജനാധിപത്യത്തിന്റെ മാതാവാണെന്നും ജനാധിപത്യം നമ്മുടെ സംസ്‌കാരത്തിന്റെയും ജനാധിപത്യം നമ്മുടെ നാഗരികതയുടെയും നമ്മുടെ ജീവിതരീതിയുടെയും അവിഭാജ്യ ഘടകമാണെന്നും പ്രധാനമന്ത്രി  നരേന്ദ്രമോദി.  ഇന്ത്യയുടെ ജനാധിപത്യ പൈതൃകം ശക്തിപ്പെടുത്തിക്കൊണ്ട്  മുന്നോട്ട് പോകാന്‍ ബാബാസാഹേബ് ഡോ. അംബേദ്കര്‍ ശക്തമായ അടിത്തറയിട്ടുവെന്ന്  പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍  സര്‍വകലാശാലകളുടെ അസോസിയേഷന്റെ 95-ാമത് വാര്‍ഷിക യോഗത്തെയും വൈസ് ചാന്‍സലര്‍മാരുടെ ദേശീയ സെമിനാറിനെയും നരേന്ദ്ര മോദി  അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അറിവ്, ആത്മാഭിമാനം, മര്യാദ എന്നിവയെ തന്റെ മൂന്ന് ആദരണീയ  ദേവതകളായി ഡോ.അംബേദ്കര്‍  കരുതിയിരുന്നു. ആത്മാഭിമാനം അറിവിനൊപ്പം  വരുന്നു.    ഒപ്പം ഒരു വ്യക്തിയെ അവന്റെ അല്ലെങ്കില്‍ അവളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുകയും ചെയ്യുന്നു. തുല്യ അവകാശങ്ങളിലൂടെ, സാമൂഹിക ഐക്യം ഉയര്‍ന്നുവരികയും രാജ്യം പുരോഗമിക്കുകയും ചെയ്യുന്നു. ബാബാസാഹേബ് കാണിച്ച പാതയിലൂടെ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാന്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിനും സര്‍വകലാശാലകള്‍ക്കും ഈ ഉത്തരവാദിത്തമുണ്ടെന്ന്  മോദി കൂട്ടിച്ചേര്‍ത്തു.

ഓരോ വിദ്യാര്‍ത്ഥിക്കും ചില കഴിവുകളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ കഴിവുകള്‍ വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും മുമ്പാകെ മൂന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അവര്‍ക്ക് എന്തുചെയ്യാന്‍ കഴിയും?  അവരെ ശരിയായി പഠിപ്പിച്ചാല്‍ അവരുടെ സാധ്യത എന്താണ്? അവര്‍ എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നത്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം വിദ്യാര്‍ത്ഥികളുടെ ആന്തരിക ശക്തിയാണ്. എന്നിരുന്നാലും, ആ ആന്തരിക ശക്തിയിലേക്ക് സ്ഥാപനപരമായ ശക്തി ചേര്‍ത്താല്‍, അവരുടെ വികസനം വിപുലമാവുകയും അവര്‍ക്ക് ആവശ്യമായത്  സ്വയം  ചെയ്യാനും  കഴിയും.  ദേശീയവികസനത്തില്‍ പങ്കാളിയാകാന്‍ വിദ്യാര്‍ത്ഥിയെ സ്വതന്ത്രമാക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന വിദ്യാഭ്യാസം. ലോകത്തെ മുഴുവന്‍ ഒരു യൂണിറ്റായി നിലനിര്‍ത്തുന്നതിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഇന്ത്യന്‍ സ്വഭാവത്തെ കേന്ദ്രീകരിച്ചും വിദ്യാഭ്യാസാം കൈകാര്യം ചെയ്യണം  .

നിര്‍മ്മിത ബുദ്ധി , ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ബിഗ് ഡാറ്റ, 3 ഡി പ്രിന്റിംഗ്, വെര്‍ച്വല്‍ റിയാലിറ്റി ആന്‍ഡ്രോബോട്ടിക്സ്, മൊബൈല്‍ ടെക്‌നോളജി, ജിയോ ഇന്‍ഫോര്‍മാറ്റിക്സ് സ്മാര്‍ട്ട് ഹെല്‍ത്ത് കെയര്‍ , പ്രതിരോധ മേഖല എന്നിവയുടെ ഭാവി കേന്ദ്രമാകും  ഇന്ത്യയെന്ന് മോദി ചൂണ്ടിക്കാട്ടി.   നൈപുണ്യത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനായി രാജ്യത്തെ മൂന്ന് വലിയ മെട്രോപൊളിറ്റന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ് ആരംഭിക്കുന്നു. മുംബൈയില്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ആദ്യ ബാച്ച് ഇതിനകം ആരംഭിക്കുകയാണ്.  2018 ല്‍ നാസ്‌കോമിനൊപ്പം ഫ്യൂച്ചര്‍ സ്‌കില്‍സ് ഓര്‍ഗനൈസേഷന്‍ ആരംഭിച്ചതായി പ്രധാനമന്ത്രിയെ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് വഴക്കം നല്‍കാന്‍ നാം ആഗ്രഹിക്കുന്നതിനാല്‍ എല്ലാ സര്‍വകലാശാലകളും മള്‍ട്ടി-ഡിസിപ്ലിനറി ആയിരിക്കണമെന്ന് ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം വൈസ് ചാന്‍സലര്‍മാരോട് ആവശ്യപ്പെട്ടു.  

ജന്‍ ധന്‍  അക്കൗണ്ടുകള്‍ പോലുള്ള പദ്ധതികള്‍ ഓരോ വ്യക്തിയുടെയും സാമ്പത്തിക ഉള്‍പ്പെടുത്തലിലേക്ക് നയിക്കുന്നുവെന്നും ഡിബിടി  വഴി പണം അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിച്ചേരുകയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.  

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.