×
login
പല സംസ്ഥാനങ്ങളും ലോക്ഡൗണിൽ; സിബിഎസ്ഇ പത്താംക്ലാസ്സ് പരീക്ഷാഫലം വൈകും, മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ ജൂണ്‍ 30 വരെ സമയം നീട്ടി നൽകി

നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച്‌ ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു.

ന്യൂദല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാര്‍ഥികളുടെ മാര്‍ക്ക് അപ്‌ലോഡ് ചെയ്യാന്‍ സ്കൂളുകള്‍ക്ക് ജൂണ്‍ 30 വരെ സമയം നീട്ടി. ഇതോടെ ഫലപ്രഖ്യാപനവും വൈകും. ജൂലായ് മാസം ഫലം വരാനാണ് സാധ്യത.  

നേരത്തെ ജൂണ്‍ 11-നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച്‌ ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്ന് സിബിഎസ്ഇ  വ്യക്തമാക്കിയിരുന്നു. 'ഈ മഹാമാരിക്കാലത്ത് പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സിബിഎസ്ഇ സ്കൂളുകളുടെയും അധ്യാപകരുടെയും സുരക്ഷ മാനിച്ച്‌ വിദ്യാര്‍ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്' സി.ബി.എസ്.ഇ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് സന്യം ഭരദ്വാജ് അറിയിച്ചു.

കൊവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍ മേയ് നാലിന് നടത്താനിരുന്ന പത്താക്ലാസ്സ് പരീക്ഷ സിബിഎസ്ഇ റദ്ദാക്കിയിരുന്നു. അതിനാലാണ് വിദ്യാര്‍ഥികളുടെ അസൈന്‍മെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാര്‍ക്കും ഉപയോഗിച്ച്‌ ഫലം മൂല്യനിര്‍ണയം നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. എന്നാല്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമിയിട്ടില്ല.

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.