×
login
എം.ജി മോട്ടോഴ്‌സിന്റെയും ഹീറോയുടെ സഹകരണത്തില്‍ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തില്‍ സെന്ററുകള്‍; കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ജോലിയും

മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീന്‍ ടെക് എന്നിവയുടെ സഹകരണവുമുണ്ട്.

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള കോഴ്‌സുകള്‍ പഠിപ്പിക്കുന്ന സെന്റര്‍ ഓഫ് എക്‌സലന്‍സ് തവനൂരും കുന്നന്താനത്തും ആരംഭിക്കുന്നു. അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) കേരളയും ഇംപീരിയല്‍ സൊസൈറ്റി ഓഫ് ഇന്നൊവേറ്റീവ് എന്‍ജിനിയേഴ്‌സും (ഐ.എസ്.ഐ.ഇ ഇന്ത്യ) സംയുക്തമായാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്.  

മലപ്പുറം ജില്ലയിലെ തവനൂരും പത്തനംതിട്ട ജില്ലയിലെ കുന്നന്താനത്തുമുള്ള അസാപ് കേരളയുടെ രണ്ട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലാണ് ഇലക്ട്രിക് വെഹിക്കിള്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സജ്ജീകരിക്കുക. എം.ജി മോട്ടോഴ്‌സ്, ഹീറോ ഇലക്ട്രിക്, ഒലെക്ട്രാ ഗ്രീന്‍ ടെക് എന്നിവയുടെ സഹകരണവുമുണ്ട്. ഈ മികവിന്റെ കേന്ദ്രങ്ങള്‍  ഹൈബ്രിഡ്, ഇലക്ട്രിക് വാഹന മേഖലയില്‍ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ പങ്കാളിത്തം സുഗമമാകുന്നതിനായുള്ള   രാജ്യത്തെ തന്നെ ആദ്യ സംരംഭമാണ്. കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഐ.എസ്.ഐ.ഇ ഇന്ത്യയുമായി അസാപ് കേരള ധാരണാപത്രം ഒപ്പുവച്ചു.


സാങ്കേതിക ഡിപ്ലോമ, എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് പരിശീലനം ലഭിക്കുക. പരിശീലനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജോലിയും ഉറപ്പ്  നല്‍കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനം, നിര്‍മാണം, ഡിസൈന്‍  തുടങ്ങിയവയില്‍ മികച്ച അറിവ് പ്രദാനം ചെയ്യുന്ന കോഴ്‌സുകളാണ് കേന്ദ്രങ്ങളില്‍ പഠിപ്പിക്കുക. പട്ടികജാതി വികസന വകുപ്പാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ധനസഹായം നല്‍കുന്നത്. പട്ടികജാതി വിദ്യാര്‍ഥികളുടെ പരിശീലനത്തിന് ആവശ്യമായ ധനസഹായവും വകുപ്പ് നല്‍കും.

ഇലക്ട്രിക് വെഹിക്കിള്‍ പവര്‍ട്രെയിന്‍ സര്‍ട്ടിഫൈഡ് ഡിപ്ലോമ, ആര്‍ക്കിടെക്ചര്‍ ആന്‍ഡ് എനര്‍ജി സ്‌റ്റോറേജ്, സര്‍ട്ടിഫൈഡ് ഡിപ്ലോമ ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ ഡിസൈന്‍ സിമുലേഷന്‍ ആന്‍ഡ് കമ്പോാണന്റ് സെലക്ഷന്‍, എക്‌സിക്യൂട്ടീവ് പിജി ഇന്‍ ഇലക്ട്രിക് വെഹിക്കിള്‍ എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകള്‍ ആദ്യ ഘട്ടത്തില്‍ നല്‍കും. ഐ.എസ്.ഐ.ഇ യിലെ വിദഗ്ധരാണ് പരിശീലനം നല്‍കുക. എസ്.എം.ഇ.വി (സൊസൈറ്റി ഓഫ് മാനുഫാക്ചറേഴ്‌സ് ഓഫ് ഇലക്ട്രിക്ക് വെഹിക്കിള്‍സ്), എ.എസ്.ഡി.സി (ഓട്ടോമോട്ടീവ് സ്‌കില്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍) എന്നിവയാണ് സര്‍ട്ടിഫിക്കേഷനും മൂല്യനിര്‍ണ്ണയവും നടത്തുക.

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.