×
login
'പ്രാധാന്യം വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും'; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി; തീരുമാനം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ന്യൂദല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.  വിദ്യാര്‍ഥികളുടെ താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കണമെന്ന് ചില സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 'വിദ്യാര്‍ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ഏറ്റവും പ്രധാന്യം. ഇക്കാര്യത്തില്‍ വീട്ടുവീഴ്ചയില്ല.'- പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പ്രസ്താവനയില്‍ പറയുന്നു. 

വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഉത്കണ്ഠ അവസാനിപ്പിക്കണം. പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തില്‍ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാനായി നിര്‍ബന്ധിക്കരുതെന്നും പിഎംഒ കൂട്ടിച്ചേര്‍ത്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സിബിഎസ്ഇ) ചെയര്‍മാന്‍ മനോജ് അഹൂജ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു. 

ഇനി കൃത്യമായി രൂപീകരിച്ച മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ഫലം സമയബന്ധിതമായി സമാഹരിക്കാന്‍ സിബിഎസ്ഇ നടപടിയെടുക്കുമെന്ന് പിഎംഒയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഏതെങ്കിലും വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ ആഗ്രഹിച്ചാല്‍ സാഹചര്യം അനുകൂലമാകുമ്പോള്‍ അതിനുള്ള അവസരമൊരുക്കും.  

 

    comment

    LATEST NEWS


    1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


    മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


    ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


    സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല


    സിനിമാ അഭിനയമോഹവുമായി ജീവിക്കുന്നവരുടെ കഥയുമായി 'മോഹനേട്ടന്റെ സ്വപ്‌നങ്ങള്‍'; ശ്രദ്ധേയമാകുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.