×
login
നാഷണല്‍ ലോ‍ യൂണിവേഴ്‌സിറ്റി ദല്‍ഹിയില്‍ ബിഎ എല്‍എല്‍ബി, എല്‍എല്‍എം, പിഎച്ച്ഡി ചെയ്യാന്‍ അവസരം; ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള അവസാന തീയതി ഏപ്രില്‍ 7

മേയ് ഒന്ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 11.30 മണിവരെ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ഇ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെ (എഐഎല്‍ഇടി-2022) ആണ് അഡ്മിഷന്‍.

നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ദല്‍ഹി 2022-23 വര്‍ഷത്തെ ഇനിപറയുന്ന ഫുള്‍ടൈം/റഗുലര്‍ കോഴ്‌സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.  

ബിഎ എല്‍എല്‍ബി (ഓണേഴ്‌സ്), 5 വര്‍ഷം. യോഗ്യത- ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 45 ശതമാനം (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 40% മതി) മാര്‍ക്കോടെ വിജയിച്ചിരിക്കണം. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതാന്‍ തയ്യാറെടുക്കുന്നവരെയും പരിഗണിക്കും. ആകെ 110 സീറ്റുകളാണുള്ളത്. ഇതിനുപുറമെ വിദേശവിദ്യാര്‍ത്ഥികള്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കുമായി 10 സീറ്റുകള്‍ വേറെയുമുണ്ട്.

എല്‍എല്‍എം, ഒരു വര്‍ഷം. സീറ്റുകള്‍-70. ഇതിനു പുറമെ 10 സീറ്റുകള്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കും  പ്രവാസി ഇന്ത്യക്കാര്‍ക്കുമായി ലഭ്യമാണ്. യോഗ്യത- എല്‍എല്‍ബി/തത്തുല്യ നിയമബിരുദം 50 ശതമാനം മാര്‍ക്കോടെ  (എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 45% മതി) വിജയിച്ചിരിക്കണം. 2022 ല്‍ ൈഫനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.


പിഎച്ച്ഡി പ്രോഗ്രാം, സീറ്റുകള്‍-18. വിദേശവിദ്യാര്‍ത്ഥികള്‍ക്കായി 2 സീറ്റുകള്‍ വേറെയുമുണ്ട്. യോഗ്യത- 55 ശതമാനം മാര്‍ക്കോടെ എല്‍എല്‍എം വിജയിച്ചിരിക്കണം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാര്‍ക്ക് 50% മാര്‍ക്ക് മതി.

അപേക്ഷാ ഫീസ് 3,050 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും (എസ്‌സി/എസ്ടി) ഭിന്നശേഷിക്കാര്‍ക്കും 1050 രൂപ മതി. എസ്‌സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്ന ബിബിഎല്‍കാര്‍ക്ക് ഫീസ് ഇല്ല. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം  www.nlydelhi.ac.in, https://nationaluniversitydelhi.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഏപ്രില്‍ 7 വരെ അപേക്ഷകള്‍ സ്വീകരിക്കും.

മേയ് ഒന്ന് ഞായറാഴ്ച രാവിലെ 10 മുതല്‍ 11.30 മണിവരെ ദേശീയതലത്തില്‍ നടത്തുന്ന നാഷണല്‍ഇ ലോ എന്‍ട്രന്‍സ് ടെസ്റ്റിലൂടെ (എഐഎല്‍ഇടി-2022) ആണ് അഡ്മിഷന്‍. കൊച്ചി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, ദല്‍ഹി, ഭോപ്പാല്‍, ചണ്ഡിഗഢ്, കട്ടഖ്, ഡറാഡൂണ്‍, ഗാന്ധിനഗര്‍, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഗുവാഹട്ടി, ജയ്പൂര്‍, ജമ്മു, ജോധ്പൂര്‍, കൊല്‍ക്കത്ത, ലക്‌നൗ, നാഗ്പൂര്‍, പാറ്റ്‌ന, റായ്പൂര്‍, വാരണാസി എന്നിവ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

    comment

    LATEST NEWS


    ടെക്നോളജി കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന കമ്മ്യൂണിസം; ജിപിഎസ് സര്‍വ്വേ അടയാളം എങ്ങിനെ പിഴുതെറിയുമെന്ന് ജനങ്ങളെ പരിഹസിച്ച് തോമസ് ഐസക്


    ഐപിഎല്ലില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്തി ദല്‍ഹി


    ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തോല്‍വി; ആഴ്‌സണലിന് തിരിച്ചടി


    ഈ യുവാവ് ശ്രീകൃഷ്ണന്‍ തന്നെയോ അതോ മനുഷ്യനോ? കൃഷ്ണവിഗ്രഹം നല്‍കി മാഞ്ഞുപോയ യുവാവിനെ തേടി ഒരു നാട്


    കേരളത്തില്‍ മദ്യം ഒഴുക്കും; പിണറായി സര്‍ക്കാരിന്റെ പുതിയ നയം നടപ്പാക്കി തുടങ്ങി; അടച്ചുപൂട്ടിയ 68 മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്


    അസമില്‍ പ്രളയവും വെള്ളപൊക്കവും; റോഡുകള്‍ ഒലിച്ചു പോയി; റെയില്‍വേ സ്റ്റേഷനിലും വന്‍ നാശനഷ്ടം; രണ്ട് ലക്ഷം പേര്‍ ദുരിതത്തില്‍ ( വീഡിയോ)

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.