×
login
പൊതുപ്രവേശന പരീക്ഷ: വിദ്യാര്‍ഥികള്‍ക്ക് തുല്യ അവസരം നല്‍കും- യുജിസി ചെയര്‍മാന്‍

ബിരുദപ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ(സിയുഇടി) ജൂലൈ ആദ്യ ആഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ അപേക്ഷാ നടപടികള്‍ ആരംഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയാകും. സിയുഇടി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സാമ്പത്തിക ഭാരം കുറയ്ക്കും.സിയുഇടി സര്‍വ്വകലാശാലകളുടെ സംവരണ നയത്തെ ബാധിക്കില്ലെന്നും എം. ജഗദേഷ് കുമാര്‍ പറഞ്ഞു.

ന്യൂദല്‍ഹി:കേന്ദ്രസര്‍വ്വകലാശാലകളിലെ ബിരുദപ്രവേശനത്തിന് പൊതുപ്രവേശന പരീക്ഷ ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥികള്‍ക്ക് തുല്യഅവസരം നല്കുമെന്ന് യുജിസി ചെയര്‍മാന്‍ പ്രൊഫ. എം. ജഗദേഷ് കുമാര്‍. പ്രത്യേകിച്ച് വിവിധ ബോര്‍ഡുകള്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ഇതിലൂടെ തുല്യഅവസരമാണ് ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ബിരുദപ്രവേശനത്തിനുള്ള പൊതുപ്രവേശന പരീക്ഷ(സിയുഇടി) ജൂലൈ ആദ്യ ആഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ച മുതല്‍ അപേക്ഷാ നടപടികള്‍ ആരംഭിക്കും. കമ്പ്യൂട്ടര്‍ അധിഷ്ഠിതമായ മള്‍ട്ടിപ്പിള്‍ ചോയ്‌സ് പരീക്ഷയാകും. സിയുഇടി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സാമ്പത്തിക ഭാരം കുറയ്ക്കും.സിയുഇടി സര്‍വ്വകലാശാലകളുടെ സംവരണ നയത്തെ ബാധിക്കില്ലെന്നും എം. ജഗദേഷ് കുമാര്‍ പറഞ്ഞു.


 ജനറല്‍ സീറ്റുകളിലേക്കും സംവരണ സീറ്റുകളിലേക്കും സിയുഇടി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാം.  ഇത് നിലവിലുള്ള അഡ്മിഷന്‍, റിസര്‍വേഷന്‍ നയങ്ങളെ ബാധിക്കില്ല, അത് സര്‍വ്വകലാശാലയുടെ ഓര്‍ഡിനന്‍സ് അനുസരിച്ചുള്ളതാണ്. എന്നാല്‍ ഈ വിദ്യാര്‍ത്ഥികളും സിയുഇടി വഴി പ്രവേശനം നേടണം. സൂപ്പര്‍ ന്യൂമററി അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലകളില്‍ നിലവിലുള്ള രീതിക്ക് അനുസൃതമായി വിദേശ വിദ്യാര്‍ഥികളുടെ പ്രവേശനംതുടരാം. സംസ്ഥാന സര്‍വ്വകലാശാലകള്‍, സ്വകാര്യ സര്‍വ്വകലാശാലകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവയ്ക്ക് അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബിരുദ, ബിരുദാനന്തര പ്രവേശനത്തിന്സിയുഇടി മാര്‍ക്ക് ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

    comment

    LATEST NEWS


    'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


    പൊട്ടിത്തെറിച്ചത് നുണബോംബ്


    നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


    പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


    വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


    ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.