×
login
ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഈ മാസം വരെ മാത്രം

ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് ഒരുക്കിരിക്കുന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 150 മണിക്കൂര്‍ പരിശീലനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മേയ് 31 നകം അപേക്ഷ നല്‍കണം. അംഗീക്യത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത. നികുതി പ്രാക്ടീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമവിദഗ്ദ്ധര്‍, വിദ്യാര്‍ഥികള്‍, അദ്ധ്യാപകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

ജി.എസ്.ടി നിയമം, ചട്ടം, അക്കൗണ്ടിംഗ് എന്നിവയില്‍ നൈപുണ്യം നേടുന്നതിനും, ടാക്‌സ് പ്രാക്ടീഷണര്‍ ആകുന്നതിലേക്കുമുള്ള വൈദഗ്ധ്യം നേടുന്നതിനും സഹായകരമാകുന്ന രീതിയിലാണ് കോഴ്‌സ് ഒരുക്കിരിക്കുന്നത്. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒരു വര്‍ഷത്തെ കോഴ്‌സില്‍ 150 മണിക്കൂര്‍ പരിശീലനമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, പ്രവാസികള്‍, റിട്ടയര്‍ ചെയ്തവര്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 14 വിഭാഗങ്ങള്‍ക്ക് ഫീസില്‍ ഇളവുണ്ട്. വിശദാംശങ്ങള്‍: www.gift.res.in ൽ ലഭ്യമാണ്. ഹെൽപ്പ്‌ലൈൻ നമ്പർ: 9961708951, 04712593960 ഇ-മെയിൽ: pgdgst@gift.res.in.

    comment

    LATEST NEWS


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?


    ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ; മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്റര്‍ മിലാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ തീ പാറും


    നൈജീരിയയില്‍ തടവിലായിരുന്ന കപ്പല്‍ ജീവനക്കാരായ മലയാളികള്‍ തിരിച്ചെത്തി; തിരികെ എത്തിയത് മൂന്നു ലയാളികള്‍ അടക്കം പതിനാറംഗ സംഘം


    കേരളത്തിലെ സര്‍വ്വകലാശാലകള്‍ക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണം; വിദ്യയ്‌ക്കെതിരായ ആരോപണത്തില്‍ പരാതി ലഭിച്ചാല്‍ നടപടി കൈക്കൊള്ളും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.