വൈശാഖ് ജി നായര്‍
ശാസ്ത്ര-സാങ്കേതിക വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രശസ്തിയാര്‍ജ്ജിച്ച ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ്സി) സമര്‍ത്ഥരായ പ്ലസ്ടുകാര്‍ക്ക് നാലുവര്‍ഷത്തെ ഫുള്‍ടൈം ബാച്ചിലര്‍ ഓഫ് സയന്‍സ് (ബിഎസ്) റിസര്‍ച്ച് പ്രോഗ്രാമിന് ചേരാം. സയന്‍സ് ഇന്റര്‍ ഡിസിപ്ലിനറി വിഷയങ്ങളില്‍ ഗവേഷണ പ്രാമുഖ്യം നല്കുന്ന പാഠ്യപദ്ധതിയാണിത്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അക്കാദമിക-വ്യാവസായിക മേഖലകളിലും മറ്റും മികച്ച തൊഴില്‍ സാധ്യതയുണ്ട്. ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക് അഞ്ചാം വര്‍ഷം ഐഐഎസ്സിയില് തന്നെ എംഎസ്സി പ്രോഗ്രാമില്‍ പ്രവേശനം നേടാം.
2021 വര്‍ഷത്തെ ബിഎസ്(റിസര്‍ച്ച്) പ്രവേശന വിജ്ഞാപനം www.iisc.ac.in/ug ല്‍ ലഭ്യമാണ്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ 60% മാര്‍ക്കില്‍ (ഫസ്റ്റ് ക്ലാസ്സ്) കുറയാതെ 2020 വര്‍ഷം വിജയിച്ചിട്ടുള്ളവര്‍ക്കും 2021 ല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ്ടു പരീക്ഷയില്‍ മിനിമം പാസ് മാര്‍ക്ക് മതി.
സെലക്ഷന്: ഇനി പറയുന്ന ഏതെങ്കിലുമൊരു ദേശീയ പരീക്ഷയില്‍ യോഗ്യത നേടിയിട്ടുള്ളവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. kvpy-sa(2019)/KVPYSB(2020)/KVPYSX(2020)/IITJEE മെയിന്‍2021/ അഡ്വാന്‍സ്ഡ്(2021)/നീറ്റ് -യുജി (2021), ജെഇഇ മെയിന്‍/ അഡ്വാന്‍സ്ഡ് പരീക്ഷകളില്‍ മിനിമം നേടേണ്ട പെര്‍സെന്റേജ്-ജനറല്‍-60%, ഇഡബ്ല്യുഎസ് 54%, ഒബിസി-എന്‍സിഎല്‍-54%, എസ്സി/എസ്ടി/പിഡബ്ല്യുഡി-30%. ഈ ദേശീയ പരീക്ഷകളുടെ മെരിറ്റടിസ്ഥാനത്തിലാണ് സെലക്ഷന്.
അപേക്ഷാ ഫീസ് 500 രൂപയാണ്. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 250 രൂപ മതി. വിസ/മാസ്റ്റര്‍/ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ് ബാങ്കിംഗ് മുഖാന്തിരം ഫീസ് അടയ്ക്കാം. അപേക്ഷwww.iisc.ac.in/ug ല്‍ അഡ്മിഷന് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്സൈറ്റിലുണ്ട്. ഏപ്രില്‍ 30 വരെ അപേക്ഷ സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: