×
login
പൂനൈ നാഷണല്‍ ഇന്‍ഷുറന്‍സ് ‍അക്കാദമിയില്‍ ഇന്‍ഷുറന്‍സ് മാനേജ്‌മെന്റ് പഠിക്കാം; തൊഴിലുറപ്പാക്കാം

പ്രോബ്ലം സോള്‍വിങ്, കേസ്/പ്രോജക്ട് സ്റ്റഡി, ഓഫ് കാമ്പസ് റിസര്‍ച്ച് മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കാളിത്തമുണ്ടാകും. എട്ട് ആഴ്ചത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്.

പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളഉടെ ആഭിമുഖ്യത്തിലുള്ള പൂനെയിലെ നാഷണല്‍ ഇന്‍ഷുറന്‍സ് അക്കാദമി 2022-24 വര്‍ഷം നടത്തുന്ന (രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍) പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്‌മെന്റ് (പിജിഡിഎം) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എംബിഎയ്ക്ക് തത്തുല്യമാണിത്. എഐസിടിഇയുടെ അനുമതിയോടെയാണ് കോഴ്‌സ് നടത്തുന്നത്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ജോലി നേടാനാകും. 

കഴിഞ്ഞ 2020-22 ബാച്ചില്‍ പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും 10.30 ലക്ഷം മുതല്‍ 29.50 ലക്ഷം രൂപ വരെ ശമ്പളത്തില്‍ തൊഴില്‍ ലഭിച്ചതായി ഇന്‍സ്റ്റിറ്റ്യൂട്ട് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജനറല്‍ ഇന്‍ഷുറന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ്, ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ്, ബ്രോക്കേഴ്‌സ് ഇന്‍ഷുറന്‍സ്, ഫിസന്‍സിങ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ഐടി, കണ്‍സള്‍ട്ടിങ് മുതലായ മേഖലകളിലെ വന്‍കിട കമ്പനികളാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. സ്വകാര്യ മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങളും ലഭ്യമാകാറുള്ളത്.

ഇന്‍ഷുറന്‍സിന് പ്രാമുഖ്യമുള്ള മാനേജ്‌മെന്റ് വിദ്യാഭ്യാസമാണിത്. പ്രോബ്ലം സോള്‍വിങ്, കേസ്/പ്രോജക്ട് സ്റ്റഡി, ഓഫ് കാമ്പസ് റിസര്‍ച്ച് മുതലായവ പാഠ്യപദ്ധതിയുടെ ഭാഗമാണ്. സെമിനാറുകളിലും കോണ്‍ഫറന്‍സുകളിലും പങ്കാളിത്തമുണ്ടാകും. എട്ട് ആഴ്ചത്തെ സമ്മര്‍ ഇന്റേണ്‍ഷിപ്പുമുണ്ട്. മികച്ച പഠന സൗകര്യങ്ങളാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലുള്ളത്. രണ്ട് വര്‍ഷത്തെ പഠനത്തിന് ട്യൂഷന്‍ ഫീസായി 9,43,000 രൂപയും ഹോസ്റ്റല്‍ & ബോര്‍ഡിങ് ചാര്‍ജായി 3,07,000  രൂപയും നല്‍കണം.


50 ശതമാനം മാര്‍ക്കില്‍ കുറയാതെ അംഗീകൃത സര്‍വകലാശാലയില്‍നിന്നും മൂന്ന് വര്‍ഷത്തെ ബാച്ചിലേഴ്‌സ് ബിരുദമെടുത്തവര്‍ക്കും അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.  പ്രായം 2022 ജൂലൈ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 30 വയസ്സുവരെയാകാം. മാര്‍ച്ച് 25 വരെ അപേക്ഷകള്‍ സ്വീകരിക്കും.

ഐഐഎം-ക്യാറ്റ് 2021/സിമാറ്റ്  2022 സ്‌കോര്‍ അടിസ്ഥാനത്തില്‍ റിട്ടണ്‍ എബിലിറ്റി/ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം നടത്തിയാണ് സെലക്ഷന്‍. അക്കാദമിക് മെരിറ്റും പരിഗണിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍  www.niapune.org.in ല്‍ ലഭ്യമാണ്. അന്വേഷണങ്ങള്‍ക്ക്  admission@niapune.org.in ല്‍ ബന്ധപ്പെടാം. വിലാസം: National Insurance Academy, Pune- 411045.

 

    comment

    LATEST NEWS


    നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും


    ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


    ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


    കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


    ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


    കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.