×
login
അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/നഴ്‌സിങ് ബിരുദ പ്രവേശനം: നീറ്റ്‍- യുജി 2021 കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ജനുവരി 19 മുതല്‍

സെക്കന്റ് റൗണ്ട് അലോട്ട്‌മെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് നടപടികള്‍ ഫെബ്രുവരി 9 നും 14 നും മധ്യേ പൂര്‍ത്തിയാക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം.

അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/നഴ്‌സിങ് ബിരുദ പ്രവേശനത്തിനായുള്ള 'നീറ്റ്-യുജി 2021' കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ജനുവരി 19 ന് ആരംഭിക്കും. 15 ശതമാനം ഓള്‍ ഇന്ത്യ ക്വാട്ട, 100% കല്‍പിത സര്‍വകലാശാല/സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി/ഇഎസ്‌ഐസി/എഎന്‍എംഎസ് (രജിസ്‌ട്രേഷന്‍ മാത്രം)/എയിംസ്/ജിപ്‌മെര്‍ എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്കാണ് പ്രവേശനം. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് നടത്തുന്ന ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളില്‍ മാത്രമാണ് അലോട്ട്‌മെന്റ് ലഭിക്കുക.

നീറ്റ് യുജി 2021 കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ ഫീസ് പേയ്‌മെന്റ് ചോയിസ് ഫില്ലിങ്, ലോക്കിങ്, സീറ്റ് അലോട്ട്‌മെന്റ്, റിപ്പോര്‍ട്ടിങ് ഷെഡ്യൂളുകളടങ്ങിയ വിജ്ഞാപനം മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റിയുടെ  www.mcc.nic.in ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നീറ്റ്-യുജി 2021 ല്‍ യോഗ്യത നേടിയവര്‍ക്ക് ഓണ്‍ലൈന്‍ കൗണ്‍സലിംഗില്‍ പങ്കെടുക്കാം.

ആദ്യ റൗണ്ട് രജിസ്‌ട്രേഷന്‍ ഫീസ് പേയ്‌മെന്റ് നടപടികള്‍ക്ക് ജനുവരി 19 മുതല്‍ 24 വരെ സമയമുണ്ട്. സ്ഥാപനങ്ങളും കോഴ്‌സുകളും തെരഞ്ഞെടുത്ത് ചോയിസ് ഫില്ലിങ് നടത്തുന്നതിന് ജനുവരി 20 മുതല്‍ 24 വരെ അവസരം ലഭിക്കും. ചോയിസ് ലോക്കിങ് ജനുവരി 24 വൈകിട്ട് 4 മുതല്‍ രാത്രി 11.55 മണി വരെ നടത്താം. ജനുവരി 27, 28 തീയതികളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജനുവരി 29 ന് ആദ്യ സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ജനുവരി 30 ഫെബ്രുവരി 4 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നടപടികളിലേക്ക് കടക്കാം.

സെക്കന്റ് റൗണ്ട് അലോട്ട്‌മെന്റിനായുള്ള കൗണ്‍സലിങ് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് നടപടികള്‍ ഫെബ്രുവരി 9 നും 14 നും മധ്യേ പൂര്‍ത്തിയാക്കാം. ചോയിസ് ഫില്ലിങ്, ലോക്കിങ് എന്നിവയും നിശ്ചിത സമയപരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കണം. ഫെബ്രുവരി 19 ന് അലോട്ട്‌മെന്റ് പ്രസിദ്ധപ്പെടുത്തും. ഫെബ്രുവരി 20-26 വരെ തിയതികളില്‍ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.


ഓള്‍ ഇന്ത്യ ക്വാട്ട/കല്‍പിത/കേന്ദ്ര സര്‍വ്വകലാശാലകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള മോപ്-അപ് റൗണ്ട് രജിസ്‌ട്രേഷന്‍, ഫീസ് പേയ്‌മെന്റ് മാര്‍ച്ച് 23 മുതല്‍ 7 വരെ നടത്താവുന്നതാണ്. ഇതിനിടയില്‍ ചോയിസ് ഫില്ലിംഗ്, ലോക്കിംഗ് നിര്‍വഹിക്കാം. മാര്‍ച്ച് 12 ന് സീറ്റ് അലോട്ട്‌മെന്റ്. മാര്‍ച്ച് 13 നും 19 നും മധ്യേ റിപ്പോര്‍ട്ട് ചെയ്ത് അഡ്മിഷന്‍ നേടാം.

കല്‍പിത സര്‍വ്വകലാശാലകളില്‍ റിപ്പോര്‍ട്ട് ചെയ്യാതെയോ പ്രവേശനം നേടാതെയോ ഒഴിഞ്ഞുകിടക്കുന്ന പെയിഡ് സീറ്റുകളിലേക്കുള്ള 'സ്‌ട്രേ വേക്കന്‍സി റൗണ്ട്' നടപടികള്‍ മാര്‍ച്ച് 21 നകം പൂര്‍ത്തിയാക്കി മാര്‍ച്ച് 22 ന് സീറ്റ് അലോട്ട്‌മെന്റ് നടത്തും. ഇതിന് പുതിയ രജിസ്‌ട്രേഷനോ പെയ്‌മെന്റോ, ഫ്രഷ് ചോയിസ് ഫില്ലിംഗോ നടത്തേണ്ടതില്ല. മാര്‍ച്ച് 23-26 വരെ റിപ്പോര്‍ട്ട് ചെയ്ത് നടപടിക്രമം പാലിച്ച് അഡ്മിഷന്‍ കരസ്ഥമാക്കാവുന്നതാണ്.

കൗണ്‍സലിംഗ്, സീറ്റ് അലോട്ട്‌മെന്റ് നടപടിക്രമങ്ങളും നീറ്റ്-യുജി 2021 ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും പങ്കാളികളായ സ്ഥാപനങ്ങളുടെ ലിസ്റ്റുമൊക്കെ  www.mcc.nic.in ല്‍ ലഭ്യമാകും.

 

  comment

  LATEST NEWS


  10 തവണ സിബിഐ സമന്‍സയച്ചിട്ടും വന്നില്ല; മമതയുടെ മസില്‍മാന്‍ അനുബ്രത മൊണ്ടാലിനെ വീട്ടില്‍ ചെന്ന് പൊരിയ്ക്കാന്‍ സിബിഐ


  വാങ്ങലും തെരഞ്ഞെടുക്കലുമെല്ലാം ഇനി മലയാളത്തില്‍; എട്ട് ഭാഷകളില്‍ കൂടി സേവനം ലഭ്യമാക്കി മീഷോ ആപ്പ്


  രാജ്യത്തിനായി മെഡല്‍ നേടിയാല്‍ കോടികള്‍; ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലി ; കായിക നയം പ്രഖ്യാപിച്ച് യോഗി; പറഞ്ഞു പറ്റിച്ച കേരളത്തിന് യുപിയെ പഠിക്കാം


  'ആ പാമ്പ് ഇപ്പോള്‍ നിങ്ങളുടെ വീട്ടിലാണ്'; ലാലുപ്രസാദിന് മുന്നറിയിപ്പുമായി ഗിരിരാജ്‌സിങ്


  എല്ലാ വെല്ലുവിളികളെയും നേരിടും; ഇന്ത്യയുടെ വികസന യാത്ര നയിക്കാന്‍ മോദി സര്‍ക്കാര്‍ യുവാക്കളെ പ്രാപ്തരാക്കുന്നു: വി. മുരളീധരന്‍


  എംജി സര്‍വകലാശാലയിലെ നാളത്തെ പരീക്ഷകള്‍ മാറ്റി; ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭാഗിക അവധി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.