×
login
ജെ ഇ ഇ പരീക്ഷാഫലം; കേരളത്തില്‍നിന്ന് ശ്രീഹരിയും നിവേദ്യയും മുന്നില്‍

18 വിദ്യാര്‍ഥികള്‍ ഒന്നാം റാങ്കിന് അര്‍ഹരായി. ഇവരില്‍ മലയാളികളില്ല

ന്യൂദല്‍ഹി:  എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ ജെ ഇ ഇ മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.  മൊത്തം 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്കു കിട്ടി.ഇവരില്‍ മലയാളികളില്ല

കേരളത്തില്‍ നിന്ന് ഒന്നാമതെത്തിയത്  തൃശ്ശൂര്‍ സ്വദേശി സി. ശ്രീഹരി.ധനലക്ഷ്മി ബാങ്ക് ചീഫ് മാനേജര്‍,തൃശ്ശൂര്‍ വെളളാട് ലെയിന്‍ ഗോവിന്ദ് മാനറില്‍ ആര്‍ ചന്ദ്രന്റേയും സുധാവിയുടേയും മകനാണ് ശ്രീഹരി. 99.99 ശതമാനം മാര്‍ക്കാണ് ശ്രീഹരിക്ക്

പെണ്‍കുട്ടികളില്‍ ചെങ്ങന്നൂര്‍ കല്ലിശ്ശേരി 'സുരഭി'യില്‍ നിവേദ്യ വി നായര്‍ ഒന്നാമതെത്തി..99.64 ശതമാനം മാര്‍ക്കോടെയാണ്  നിവേദ്യ ഒന്നാമതെത്തിയത്. രാജ്യത്ത് 3982-ാം റാങ്കും.

  കോട്ടയം ആര്‍ ഐ ടി എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസര്‍ വിനീഷ് വി നായരുടേയും കുന്നന്താനം എന്‍എസ്എസ് ഹൈസ്‌ക്കൂളിലെ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപിക സന്ധ്യാ റാണിയുടെയും  മകളാണ്.വിദ്യാവിഹാറിലായിരുന്നു പ്ലസ്ടു പഠനം.   പത്താം ക്‌ളാസ് വിദ്യാര്‍ത്ഥി നിതേജ് സഹോദരന്‍.  കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ മദ്രാസ് ഐഐടിയില്‍  പ്രവേശനമാണ് നിവേദ്യയുടെ ലക്ഷ്യം

 വിശദമായ ഫലം  jeemain.nta.nic.in  ലഭിക്കും.

 

 

 

 

 

 

 

    comment

    LATEST NEWS


    കേരളത്തിൽ താലിബാനിസം വളര്‍ത്തുന്നു; അടുത്ത 5-10 വർഷത്തിനുള്ളിൽ കേരളം അഫ്ഗാനായി മാറുമെന്ന് അൽഫോൺസ് കണ്ണന്താനം


    പരമാത്മാവിനെ സാക്ഷാത്കരിക്കുക


    നിസര്‍ഗ ദശ


    സിദ്ദുവിന് പാകിസ്ഥാൻ ബന്ധമെന്ന് അമരീന്ദര്‍ സിങ്; മുഖ്യമന്ത്രിയായാല്‍ ദേശസുരക്ഷയ്ക്ക് ഭീഷണിയെന്നും തുറന്നടിച്ച് അമരീന്ദർ സിംഗ്


    ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


    സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.