×
login
ഊര്‍ജപരിവര്‍ത്തനത്തിന് പോളിമര്‍-നാനോ സംയുക്തങ്ങള്‍: സംയുക്ത ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാല‍യും

സൗരോര്‍ജം, കാറ്റ്, താപസ്രോതസ്സുകള്‍, കാന്തിക മണ്ഡലങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള ചെറിയ തോതിലുള്ള ഊര്‍ജ പ്രവാഹത്തെ വൈദ്യുതോര്‍ജമായി മാറ്റിയെടുത്ത് കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാക്കാനാണ് പദ്ധതിയുടെ ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാലയും കൈകോര്‍ക്കുന്നു.

കോട്ടയം: സൗരോര്‍ജം, കാറ്റ്, താപസ്രോതസ്സുകള്‍, കാന്തിക മണ്ഡലങ്ങള്‍ തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള ചെറിയ തോതിലുള്ള ഊര്‍ജ പ്രവാഹത്തെ വൈദ്യുതോര്‍ജമായി മാറ്റിയെടുത്ത് കുറഞ്ഞ വൈദ്യുതി ആവശ്യമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ലഭ്യമാക്കാനാണ് പദ്ധതിയുടെ ഗവേഷണത്തിന് എംജിയും ഫ്രെഞ്ച് സര്‍വ്വകലാശാലയും കൈകോര്‍ക്കുന്നു. 

എംജി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജി (ഐഐയുസിഎന്‍എന്‍) ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന് കീഴിലുള്ള ലൊറെയ്ന്‍ യൂണിവേഴ്സിറ്റിയുമാണ് ഗവേഷണം നടത്തുന്നത്. അഡ്വാന്‍സ്ഡ് പോളിമര്‍ കംപോസിറ്റ്സ് ഫോര്‍ മൈക്രോ ആക്ച്വേറ്റര്‍ ആന്‍ഡ് എനര്‍ജി ഹാര്‍വസ്റ്റിങ്ങ് ഡിവൈസസ് (എപിഒഎന്‍എഎംഎ) എന്ന പേരിലുള്ള അഞ്ച് വര്‍ഷത്തെ ഗവേഷണ പദ്ധതിക്ക് 75000 യൂറോ ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്ന് ധനസഹായം ലഭിക്കും. 


പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാതെ, താരതമ്യേന കുറഞ്ഞ ചെലവില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള പാഴ് വസ്തുക്കളില്‍ നിന്ന് ജൈവ പോളിമറുകളുടെ നാനോ സംയുക്തങ്ങള്‍ വികസിപ്പിച്ചെടുത്ത് ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ കഴിയുമെന്നതാണ് പദ്ധതിയുടെ നേട്ടം. ഊര്‍ജ പരിവര്‍ത്തനത്തിന് പുതിയ തരത്തിലുള്ള പീസോ ഇലക്ട്രിക് എനര്‍ജി ജനറേറ്റും ഗവേഷണ പദ്ധതികളുടെ ഭാഗമായി വികസിപ്പിച്ചെടുക്കും.  ബയോ പോളിമര്‍ സംയുക്തങ്ങളുടെ സൂക്ഷ്മ ക്രിസ്റ്റലുകളും സൂക്ഷ്മ നാരുകളും ഉപയോഗിച്ചായിരിക്കും ഇതിനാവശ്യമാ സാമഗ്രികള്‍ വേര്‍തിരിച്ചെടുക്കുക. 

സര്‍വ്വകലാശാല വിസി: പ്രൊഫ. സാബു തോമസാണ് നേതൃത്വം നല്കുന്നത്. ശാസ്ത്രജ്ഞനും ഗവേഷകനും കൂടിയായ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഫ്രഞ്ച് ഗവേഷകരായ പ്രൊഫ. ഡിഡിയര്‍ റൗസല്‍, പ്രൊഫ. ഫ്രെഡറിക് സാരി, ഡോ. ഡെനിസ് സെയ്സെം എന്നിവര്‍.  ഭൗതിക ശാസ്ത്രജ്ഞരായ പ്രൊഫ. ഇസബെല്‍ റോയോസ്, ഡോ. മാര്‍ക് ചൊന്‍കോട്ട് എന്നിവരും ഗവേഷണത്തില്‍ പങ്കുചേരും.

 

  comment

  LATEST NEWS


  ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്


  രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.