×
login
ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ 50 റിസര്‍ച്ച് ലാബുകള്‍ക്ക് അമൃത 100 കോടി മുതല്‍മുടക്കും; പ്രഖ്യാപനവുമായി മാതാ അമൃതാനന്ദമയി‍ ദേവി

പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകള്‍ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും മാതാ അമൃതാനന്ദമയി അഭിപ്രായപ്പെട്ടു. എഞ്ചിനീയറിങ്, മെഡിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കും.

അമൃതപുരി: ഇന്ത്യയിലുടനീളമുള്ള കാമ്പസുകളില്‍ 50 'ന്യൂ ഡിസ്‌കവറി ആന്‍ഡ് ഇന്നൊവേഷന്‍  ലാബുകള്‍' സ്ഥാപിക്കുന്നതിന് അമൃത വിശ്വ വിദ്യാപീഠം 100 കോടി ഗ്രാന്റായി മുതല്‍മുടക്കുമെന്ന് സര്‍വകലാശാല ചാന്‍സലര്‍ മാതാ അമൃതാനന്ദമയി ദേവി അറിയിച്ചു. അമൃത ഇന്നൊവേഷന്‍ ആന്‍ഡ് റിസര്‍ച്ച് അവാര്‍ഡ് (എഐആര്‍എ) ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. 

പുതിയ അറിവ് നേടുക, ഗവേഷണം നടത്തുക, പുതുമകള്‍ പിന്തുടരുക എന്നിവ വ്യക്തികളുടെയും രാജ്യത്തിന്റെയും പുരോഗതിക്കും വികാസത്തിനും വളരെയധികം സഹായിക്കുമെന്നും മാതാ അമൃതാനന്ദമയി  അഭിപ്രായപ്പെട്ടു. എഞ്ചിനീയറിങ്, മെഡിക്കല്‍ സയന്‍സസ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെറ്റീരിയല്‍ സയന്‍സസ്, നാനോ ബയോ സയന്‍സസ്, ബയോടെക്‌നോളജി, ബയോമെഡിക്കല്‍ എഞ്ചിനീയറിങ്, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും നടത്തുന്നതിന് പുതിയ ലാബുകള്‍ ഉപകരിക്കും.  

ഒരു വര്‍ഷത്തിനുള്ളില്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. ഈ ഗവേഷണ പവര്‍ ഹൗസുകളെ നയിക്കുന്നത് യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റികളുടേയും വിദ്യാര്‍ത്ഥികളുടേയും കൂട്ടായ്മയാണ്.   അമൃത വിശ്വവിദ്യാപീഠം വൈസ് ചാന്‍സലര്‍ ഡോ.പി. വെങ്കട്ട് രംഗന്‍, നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്, അമേരിക്കയിലെ നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ സേതുരാമന്‍ പഞ്ചനാഥന്‍, ഡിആര്‍ഡിഒ ചെയര്‍മാന്‍ ജി. സതീഷ് റെഡ്ഡി, ഐഐടി ബോംബെ ഡയറക്ടര്‍ സുഭാസിസ് ചൗധരി,  ബഫല്ലോ സര്‍വകലാശാലയിലെ ഗവേഷണ-സാമ്പത്തിക വികസന വൈസ് പ്രസിഡന്റ് വേണു ഗോവിന്ദരാജു, കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിസി പ്രസാന്ത് മോഹന്‍പത്ര. എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി.

റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡ്, ന്യൂ ഡിസ്‌കവറി ആന്‍ഡ്  ഇന്നൊവേഷന്‍ ലാബുകള്‍, ഇന്നൊവേഷന്‍ അവാര്‍ഡ്, പബ്ലിക്കേഷന്‍ എക്‌സലന്‍സ് അവാര്‍ഡ്, പബ്ലിക്കേഷന്‍ മെറിറ്റ് അവാര്‍ഡ്, ഗവേഷണത്തിനുള്ള അഭിനന്ദന സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ആറ് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കിയത്.  അവാര്‍ഡ് ജേതാക്കള്‍ക്ക് ആകെ 2.5 കോടി രൂപയുടെ സമ്മാനങ്ങള്‍ നല്‍കി. പ്രൊഫ. മനീഷ സുധീര്‍, പ്രൊഫ. രാധിക. എന്‍, പ്രൊഫ.  ശാന്തികുമാര്‍ നായര്‍, പ്രൊഫ.ആര്‍. ജയകുമാര്‍, പ്രൊഫ. മാധവ്ദത്ത, ഡോ. കൃഷ്ണകുമാര്‍. ആര്‍,  ഡോ. വിനയ്കുമാര്‍ എന്നിവരാണ് ചാന്‍സലറുടെ റിസര്‍ച്ച് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് അര്‍ഹരായത്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.