×
login
പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയാന്‍; സൗദിയില്‍ നിന്ന് വിദ്യാഭ്യാസമന്ത്രിയും ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറും

ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുക എന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു

അബുല്‍കലാം ആസാദ് ,മുബറാക്ക് പാഷ, താരേക് ഫത്താ

തിരുവനന്തപുരം: ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തേയും ചരിത്രത്തേയും ഓര്‍മ്മകളില്‍ നിന്ന് മായിച്ചു കളയുന്നതില്‍ പ്രഥമ വിദ്യാഭ്യാസമന്ത്രി അബുല്‍കലാം ആസാദ് പ്രധാന പങ്ക് വഹിച്ചതായി പ്രമുഖ ചിന്തകന്‍ താരേക് ഫത്താ കാര്യകാരണ സഹിതം എഴുതുകയുണ്ടായി. ''ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വ്യക്തമായ അജണ്ടയുള്ള ഒരു വിദ്യാഭ്യാസ മന്ത്രിയെയാണ് കിട്ടിയത്. സൗദി അറേബ്യയില്‍ ജനിച്ച അദ്ദേഹം ഇവിടെ വന്ന് ഇവിടത്തെ വസ്തുതകളെ തുടച്ചു നീക്കി. എന്തൊരു ദുരന്തം!' എന്നാണ് പാകിസ്ഥാനില്‍ ജനിച്ച് കാനഡയിലേക്ക് കുടിയേറിയ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ താരേക് ഫത്താ രേഖപ്പെടുത്തിയത്. ഹിന്ദുസ്ഥാനിലേക്കുള്ള അറേബ്യന്‍ അധിനിവേശത്തെ ആദ്യമായി നേരിട്ട സിന്ധിലെ രാജാവ് രാജാ ദാഹിര്‍ സിംഗിനെ കുറിച്ച് എന്തുകൊണ്ട് ഇന്ത്യക്കാര്‍ പഠിക്കുന്നില്ല എന്ന കാരണം വ്യക്തമാക്കുന്നതിനാണ് ആദ്യ വിദ്യാഭ്യാസ മന്ത്രിയുടെ അജണ്ടയെ കുറിച്ച് വെളിപ്പെടുത്തിയത്.

'ഒരു ഇന്ത്യാക്കാരനും തന്റെ ഒരു കോഴ്‌സുകളിലും ചരിത്ര പുസ്തകങ്ങളിലും രാജാ ദാഹിറിനെ കുറിച്ച് വായിക്കുകയില്ല എന്ന് ഉറപ്പു വരുത്തുന്നത് വിദ്യാഭ്യാസമന്ത്രിയുടെ അജണ്ടയായിരുന്നു. അത് എത്രത്തോളം ഉണ്ടായിരുന്നു എന്നറിയണമെങ്കില്‍, ഇന്ന് നിങ്ങള്‍ ഏതെങ്കിലും ഒരു ബുക്ക് സ്റ്റോറില്‍ ചെന്നിട്ട് എട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെ പറ്റിയുള്ള ഒരു പുസ്തകം ചോദിച്ചാല്‍ ഒരിടത്തും കിട്ടുകയില്ല. നിങ്ങളുടെ വിദ്യാഭ്യാസ മന്ത്രി അത് ഇന്ത്യയുടെ ഓര്‍മ്മകളില്‍ നിന്നും ചരിത്രത്തില്‍ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു'. ചരിത്രപുരുഷന്മാരെ വിസ്മരിച്ചു കളയുന്ന ഭാരതീയരുടെ മനോഭാവത്തെ തന്റെ പ്രശസ്തമായ 'വാട്ട് ദി ഫത്താ' പരിപാടിയിലൂടെ ചോദ്യം ചെയ്തുകൊണ്ട് താരേക് ഫത്താ പറഞ്ഞു.

ഇസ്ലാമിക പുണ്യ നഗരമായ മെക്കയില്‍ ജനിച്ച അബുല്‍കലാം ആസാദിന്റെ മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഇന്ത്യ വിട്ട് മെക്കയില്‍ കുടിയേറിപ്പാര്‍ത്തയാളാണ്. പിന്നീട് തിരിച്ചെത്തി. ഖിലാഫത് പ്രക്ഷോഭത്തിന്റെ മുന്‍നിര നേതാക്കളിലൊരാളായാണ് അബുല്‍കലാം പൊതുരംഗത്ത് പ്രശസ്തനായത്. ഗാന്ധിയുമായി അടുത്തിട പഴകുകയും ദേശീയ തലത്തില്‍ അറിയപ്പെടുകയും ചെയ്തു. ഇന്ത്യാ വിഭജനം യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ അദ്ദേഹം പ്രതികരിച്ചത് ''പാകിസ്ഥാന്‍ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താന്‍ ഉണ്ടാവരുതെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാന്‍ ഉണ്ടായിരിക്കുന്നു. പാകിസ്ഥാന്‍ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.' എന്നായിരുന്നു. ഏതായാലും രാജ്യം ഭാരതരത്‌നം നല്‍കി അബുല്‍കലാം ആസാദിനെ ആദരിക്കുകയായിരുന്നു.

ഇപ്പോള്‍ ഒമാനില്‍ നിന്ന് വൈസ് ചാന്‍സലറാകാന്‍ കേരളത്തിലേക്ക് വരുന്ന മുബറാക്ക് പാഷക്കും വ്യക്തമായ അജണ്ട ഉണ്ടെന്നാണ് വാര്‍ത്തകള്‍. നിയമനത്തിനു പിന്നില്‍ കെ ടി ജലീല്‍ ആണ് എന്നതുമാത്രം മതി അജണ്ടയുണ്ടാകും എന്ന് ഉറപ്പിക്കാന്‍. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി എത്തുന്നതിന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു. ശ്രീനാരായണ ആദര്‍ശങ്ങളെ കുറിച്ച് പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആള്‍ എന്നതുമാത്രമല്ല, വൈസ് ചാന്‍സലര്‍ പദവിക്കാവാശ്യമായ യോഗ്യത പോലും ഇല്ലന്നതാണ്. 

  comment

  LATEST NEWS


  ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.