×
login
ഐഐഐടി തിരുവനന്തപുരം‍ ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്ക് എംടെക് പ്രവേശനം നേടാന്‍ അവസരം

ജനുവരിയില്‍ കോഴ്‌സ് ആരംഭിക്കും. വീക്കെന്റ്‌സ്/ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. 3-5 വര്‍ഷം വരെയാണ് പഠന കാലാവധി.

കേന്ദ്രസര്‍ക്കാരിന് കീഴില്‍ കോട്ടയത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ തിരുവനന്തപുരം ഓഫ് കാമ്പസ് സെന്ററില്‍ വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഡാറ്റാ സയന്‍സിലും സൈബര്‍ സെക്യൂരിറ്റിയിലും എംടെക് പ്രവേശനം നേടാം. 

ജനുവരിയില്‍ കോഴ്‌സ് ആരംഭിക്കും. വീക്കെന്റ്‌സ്/ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലുമാണ് ക്ലാസുകള്‍. 3-5 വര്‍ഷം വരെയാണ് പഠന കാലാവധി. മൊത്തം കോഴ്‌സ് ഫീസ് 5,10,000 രൂപ.

പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ ബിടെക്/ബിഇ/എഎംഐഇ അല്ലെങ്കില്‍ എംസിഎ/എംഎസ്‌സി/എംഎസ് (കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/മാത്തമാറ്റിക്‌സ്/ഫിസിക്‌സ്/സ്റ്റാറ്റിസ്റ്റിക്‌സ്) മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.

യോഗ്യത നേടിയശേഷം ഇന്‍ഡസ്ട്രി/റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ്/അക്കാഡമിക് മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്തവര്‍ക്ക് എക്‌സ്പീരിയന്‍സ് ഉണ്ടായിരിക്കണം.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iiitkottayam.ac.in-ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി https://mtechwp.iiitkottayam.ac.in ല്‍ ഡിസംബര്‍ 10 വരെ സമര്‍പ്പിക്കാം. വിലാസം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോട്ടയം, വളവൂര്‍ പിഒ, പാല, കോട്ടയം-686635. ഫോണ്‍: 0482-2202161, 2202135, 2202174. ഇ-മെയില്‍: pgacademic@iiitkottayam.ac.in.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.