×
login
ദേശീയ അപ്രന്റീസ്ഷിപ്പ് മേള‍: ഏപ്രില്‍ 21ന് കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം 700 സ്ഥലങ്ങളില്‍ സംഘടിപ്പിക്കും

30 ലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000ലധികം സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും.

ന്യൂദല്‍ഹി: സ്‌കില്‍ ഇന്ത്യ, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രെയിനിംഗുമായി (ഡിജിടി) സഹകരിച്ച്, 2022 ഏപ്രില്‍ 21ന് കേരളത്തിലുള്‍പ്പടെ രാജ്യത്തുടനീളം 700 ലധികം സ്ഥലങ്ങളില്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന 'അപ്രന്റീസ്ഷിപ്പ് മേള' സംഘടിപ്പിക്കുന്നു.

ഈ സംരംഭത്തിന് കീഴില്‍, ഒരു ലക്ഷത്തിലധികം അപ്രന്റീസുകളെ എടുക്കുന്നതിന് ലക്ഷ്യമിടുന്നു. തൊഴില്‍ ദാതാക്കള്‍ക്ക് ശരിയായ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിശീലനത്തിലൂടെയും പ്രായോഗിക വൈദഗ്ധ്യം നല്‍കുന്നതിലൂടെയും അത് കൂടുതല്‍ വികസിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു.

30ലധികം മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തുടനീളമുള്ള 4000ലധികം സ്ഥാപനങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. കൂടാതെ, താല്‍പ്പര്യമുള്ള യുവാക്കള്‍ക്ക് 500ലധികം ട്രേഡുകളില്‍

നിന്ന് തിരഞ്ഞെടുക്കാനും അവസരമുണ്ട്.

അഞ്ചാം ക്ലാസെങ്കിലും പാസായവര്‍ മുതല്‍ 12 ക്ലാസ് പാസായവര്‍, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍, ഐടിഐ വിദ്യാര്‍ഥികള്‍, ഡിപ്ലോമയുള്ളവര്‍, ബിരുദധാരികള്‍ എന്നിവര്‍ക്കും അപ്രന്റീസ്ഷിപ്പ് മേളയില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.


ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പുകള്‍, എല്ലാ മാര്‍ക്ക് ഷീറ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും മൂന്ന് പകര്‍പ്പുകള്‍ (5 മുതല്‍ 12 വരെ പാസ്, നൈപുണ്യ പരിശീലന സര്‍ട്ടിഫിക്കറ്റ്, ബിരുദ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ തിരിച്ചറിയല്‍ രേഖ, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോഗ്രാഫുകള്‍ എന്നിവ അതത് വേദികളില്‍ കൊണ്ടുവരണം.

കഴിവുള്ള അപേക്ഷകര്‍ക്ക് അവിടെ വെച്ചു തന്നെ നേരിട്ട് വ്യവസായ മേഖലയില്‍ അപ്രന്റീസ്ഷിപ്പ് ലഭിക്കുകയും തുടര്‍ന്ന്, ഗവണ്മെന്റ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി അവര്‍ക്ക് പ്രതിമാസ സ്‌റ്റൈപ്പന്റ് ലഭിക്കുകയും ചെയ്യും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് അംഗീകരിച്ച സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും.

 

 

  comment

  LATEST NEWS


  'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍


  പൊട്ടിത്തെറിച്ചത് നുണബോംബ്


  നാന്‍ പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം


  പ്രഖ്യാപിച്ച പെന്‍ഷന്‍ വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും


  വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ


  ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര്‍ അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.