×
login
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി ദേശീയ മെഡിക്കല്‍ കമ്മീഷന്‍: വിദേശത്ത് ഇന്റേണ്‍ഷിപ്പ് മുടങ്ങിയവര്‍ക്ക് ഇന്ത്യയില്‍ പരിശീലനം പൂര്‍ത്തിയാക്കാം

ആയിരക്കണക്കിന് വിദ്യര്‍ത്ഥികളാണ് റഷ്യന്‍ സൈനിക ആക്രമണത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അയച്ച വിമാനങ്ങളില്‍ രാജ്യത്തേക്ക് മടങ്ങിയത്.

ന്യൂദല്‍ഹി: യുദ്ധം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇന്ത്യയില്‍ തന്നെ പരിശീലനം പൂര്‍ത്തിയാക്കാം. ഇതു സംബന്ധിച്ച സർക്കുലർ  ദേശീയ മെഡിക്കല്‍ കമ്മീഷന്‍ പുറപ്പെടുവിച്ചു. റഷ്യന്‍ ആക്രമണത്താല്‍ കോഴ്സുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്ന യുക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വളരെയധികം ആശ്വാസകരമാണ്.  

നാഷണല്‍ ബോര്‍ഡ് ഒഫ് എക്സാമിനേഷന്‍ നടത്തുന്ന ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്വേറ്റ് എക്സാമിനേഷന്‍(എഫ്‌എംജിഇ) പാസായെങ്കില്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിനുള്ള അപേക്ഷ സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് അയക്കാമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാഭ്യാസ റെഗുലേറ്ററി ബോഡി അറിയിച്ചു. യുദ്ധം, കൊവിഡ് തുടങ്ങിയ സാഹചര്യങ്ങളാല്‍ ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിദേശ മെഡിക്കല്‍ ബിരുദധാരികള്‍ക്ക് ഇത് പ്രയോജനപ്പെടുത്താമെന്നും എന്‍എംസി പറഞ്ഞു.  


ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ എഫ്‌എംജിഇ പാസായിട്ടുണ്ടെന്ന് സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ ഉറപ്പാക്കണം. ശേഷം 12 മാസത്തെ ഇന്റേണ്‍ഷിപ്പ് അല്ലെങ്കില്‍ ബാക്കിയുള്ള കാലയളവ് അനുവദിക്കാം എന്നും സര്‍ക്കുലറില്‍ പറയുന്നു.  

ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കുന്നില്ല എന്ന് ഉറപ്പു വരുത്തണമെന്നും എന്‍എംസി സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ടു. സ്റ്റൈപ്പന്റും മറ്റ് സൗകര്യങ്ങളും നിശ്ചയിച്ച പ്രകാരം ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

  comment

  LATEST NEWS


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെതിരെ വ്യാജ ആരോപണങ്ങളുമായി സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ


  പഞ്ചാബില്‍ ആം ആദ്മി ബലത്തില്‍ ഖാലിസ്ഥാന്‍ പിടിമുറുക്കി; സംഗ്രൂര്‍ ലോക്സഭ സീറ്റില്‍ ജയിച്ച ശിരോമണി അകാലിദള്‍ (അമൃത്സര്‍) ഖലിസ്ഥാന്‍ സംഘടന


  പശു സംരക്ഷകനായി പിണറായി വിജയനും; മുഖ്യമന്ത്രിയുടെ വസതിയില്‍ പുതിയ ഗോശാല; നിര്‍മാണത്തിന് പണം അനുവദിച്ച് മന്ത്രി മുഹമ്മദ് റിയാസ്


  'പഴയ നിയമം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി


  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ഏക സീറ്റും നഷ്ടപ്പെട്ട് എഎപി; ദയനീയ തോല്‍വി സംസ്ഥാനം ഭരണം നേടി ആറ് മാസം തികയ്ക്കും മുമ്പേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.