×
login
നെറ്റ് പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രീയ വിദ്യാലയങ്ങളില്‍ 8000 അധ്യാപകരെ നിയമിച്ചു

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏതാണ്ട് 8000ത്തോളം അധ്യാപകരെയും നവോദയ വിദ്യാലയങ്ങളില്‍ 2500 ഓളം പേരെയും നിയമിച്ചു.സര്‍വ്വകലാശാലകളില്‍ 12,000 അധ്യാപകരെയും നിയമിച്ചു.

ന്യൂദല്‍ഹി: നെറ്റ് പരീക്ഷ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന്് മാനവ വിഭവശേഷി വികസന മന്ത്രി  രമേശ് പൊക്രിയാല്‍ നിശാങ്ക്.  

നവോദയ വിദ്യാലയങ്ങളിലേയ്ക്ക് റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയായ അധ്യാപകര്‍ക്ക്, ലോക്ക് ഡൗണിനുശേഷം നിയമന ഉത്തരവ് ലഭിക്കുമെന്നും  രാജ്യമെമ്പാടുമുള്ള അധ്യാപകരുമായി വെബിനാറിലൂടെ  നിശാങ്ക് അറിയിച്ചു.

അധ്യാപകരുടെ നിതാന്ത പരിശ്രമത്തിലൂടെയാണ് രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസരംഗം വിജയകരമായതെന്ന് അദ്ദേഹം പറഞ്ഞു. പല അധ്യാപകരും സാങ്കേതികവിദ്യയില്‍ വിദഗ്ധരല്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അവര്‍ സ്വയം പരിശീലനം നേടുകയും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനു സംഭാവനകള്‍ നല്‍കുകയും ചെയ്തു.

. സ്‌കൂള്‍ അധികൃതരും, അധ്യാപകരും ചേര്‍ന്ന് അക്കാദമിക കലണ്ടര്‍ പരിഷ്‌ക്കരിക്കുകയും വാര്‍ഷിക കരിക്കുലം പദ്ധതികള്‍ ക്രമീകരിക്കുകയും ചെയ്യും. ലോക്ക് ഡൗണ്‍ കാലയളവിലെ വീട്ടിലെ പഠനരീതിയില്‍ നിന്നും സ്‌കൂളിലേയ്ക്ക് എത്തിത്തുടങ്ങുമ്പോഴുണ്ടാകുന്ന വൈകാരിക പരിവര്‍ത്തനത്തിന് കുട്ടികള്‍ക്ക്, അധ്യാപകര്‍ മികച്ച പിന്തുണ നല്‍കണം.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഏതാണ്ട് 8000ത്തോളം അധ്യാപകരെയും നവോദയ വിദ്യാലയങ്ങളില്‍ 2500 ഓളം പേരെയും നിയമിച്ചു.സര്‍വ്വകലാശാലകളില്‍ 12,000 അധ്യാപകരെയും നിയമിച്ചു.

അദ്ധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന് വേണ്ട പരിശീലന പരിപാടികള്‍ പൂര്‍ണ തോതില്‍ നടക്കുന്നുണ്ടെന്നും ലക്ഷക്കണക്കിനു അധ്യാപകര്‍ ഇതില്‍ പങ്കെടുക്കുന്നതായും   പൊക്രിയാല്‍ പറഞ്ഞു.  പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ നാഷണല്‍ മിഷന്‍ പദ്ധതിയുടെ കീഴില്‍, രാജ്യത്തെ അധ്യാപകര്‍ക്ക് ഇ-ലേണിങ്ങ് പരിശീലനം നല്‍കി വരുന്നതായി അദ്ദേഹം അറിയിച്ചു.

 

  comment

  LATEST NEWS


  മുല്ലപ്പെരിയാര്‍: പൃഥ്വിരാജിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം; നടന്റെ കോലം കത്തിച്ചു, മലയാളിതാരങ്ങളെ തമിഴ് സിനിമയിൽ അഭിയിപ്പിക്കരുത്


  ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.