നീറ്റ്- യുജി റാങ്കാണ് മാനദണ്ഡം. സെന്‍ട്രല്‍ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സുകളിലും നീറ്റ് യുജി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും.
അഖിലേന്ത്യാ മെഡിക്കല്‍/ഡന്റല്‍/ആയുഷ്/അനുബന്ധ വിഷയങ്ങളില്‍ ബിരുദ പ്രവേശനത്തിനായുള്ള നാഷണല്‍ എലിജിബിലിറ്റി-കം-എന്‍ട്രന്‍സ് ടെസ്റ്റിന് (നീറ്റ്-യുജി 2022) അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1600 രൂപയാണ്. ജനറല്‍-ഇഡബ്ല്യൂഎസ്/ഒബിസി- നോണ്‍ക്രീമിലെയര്‍ വിഭാഗത്തിന് 1500 രൂപയും എസ്സി/എസ്ടി/പിഡബ്ല്യുബിഡി/തേര്‍ഡ് ജെന്‍ഡര്‍ വിഭാഗത്തിന് 900 രൂപയും മതി. നീറ്റ്-യുജി 2022 വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബ്രോഷറും https://neet.nta.nic.in ല്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. മേയ് 6 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫീസ് മേയ് 7 വരെ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/നെറ്റ്ബാങ്കിങ് മുഖാന്തിരം ഓണ്‍ലൈനായി അടയ്ക്കാം.
ഹയര്‍ സെക്കന്‍ഡറി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷയില്‍ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി വിഷയങ്ങള്‍ക്ക് മൊത്തം 50% മാര്‍ക്കോടെ വിജയിച്ചിട്ടുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതുന്നവര്ക്കുമാണ് അപേക്ഷിക്കാവുന്നത്. ഇംഗ്ലീഷ് ഉള്‍പ്പെടെ ഈ ശാസ്ത്രവിഷയങ്ങളില്‍ ഓരോ പ്രത്യേകം പാസായിരിക്കണം. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗത്തിനും ഭിന്നശേഷിക്കാര്‍ക്കും യോഗ്യതാപരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് മതിയാകും. പ്രായം 17 വയസ് തികഞ്ഞിരിക്കണം. 2005 ഡിസംബര്‍ 31 ന് മുമ്പ് ജനിച്ചവരാകണം.
നീറ്റ്-യുജി 2022 പരീക്ഷ ജൂലൈ 17 ഞായറാഴ്ച ഉച്ചക്കുശേഷം 2 മുതല്‍ 5.20 മണിവരെ കേരളം ഉള്‍പ്പെടെ 557 നഗരങ്ങളിലായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ)യുടെ ആഭിമുഖ്യത്തില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ/ചെങ്ങന്നൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം/മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, പയ്യന്നൂര്‍,വയനാട്, കാസര്‍ഗോഡ് എന്നിവയും ലക്ഷദ്വീപില്‍ കവരത്തിയുമാണ് പരീക്ഷാകേന്ദ്രങ്ങള്‍.
മലയാളം, തമിഴ്, കന്നട, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, ഉറുദു, ആസാമിസ്, ബംഗാളി, ഗുജറാത്തി, മറാത്തി, ഒഡിയ, പഞ്ചാബി എന്നീ 13 ഭാഷകളിലാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) വിഷയങ്ങളില്‍ പ്രാവീണ്യമളക്കുന്ന 200 മള്‍ട്ടിപ്പിള്‍ ചോയിസ് ചോദ്യങ്ങളുണ്ടാവും. ഓരോ വിഷയത്തിലും 50 ചോദ്യങ്ങള്‍. ഒഎംആര്‍ ഷീറ്റില്‍ ഉത്തരം രേഖപ്പെടുത്താം. ശരി ഉത്തരത്തിന് 4 മാര്‍ക്ക്. ഉത്തരം തെറ്റിയാല്‍ ഓരോ മാര്‍ക്ക് വീതം കുറയ്ക്കും. ആകെ 720 മാര്‍ക്കിനാണ് പരീക്ഷ.
നീറ്റ് യുജിയില്‍ അര്‍ഹത നേടുന്നതിന് ജനറല്‍/ഇഡബ്ല്യുഎഡ് വിഭാഗക്കാര്‍ക്ക് 50, എസ്സി/എസ്ടി/ഒബിസി വിഭാഗക്കാര്‍ക്ക് 40, ഭിന്നശേഷിക്കാര്‍ക്ക് (ജനറല്‍/ഇഡബ്ല്യുഎസ്( 45 പെര്‍സെന്റൈലില്‍ കുറയാതെ ലഭിക്കണം.
നീറ്റ് യുജി റാങ്ക് അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കാവുന്ന സ്ഥാനങ്ങളും കോഴ്സുകളും സംവരണവും പ്രവേശന നപടിക്രമങ്ങളുമെല്ലാം ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. എംബിബിഎസ്/ ബിഡിഎസ് കോഴ്സുകളില്‍ 15%, അഖിലേന്ത്യാ ക്വാട്ടാ സീറ്റുകളിലും എയിംസുകള്‍, ജിപ്മെര്‍, ബനാറസ് ഹിന്ദു, അലിഗാര്‍ മുസ്ലിം വാഴ്സിറ്റി, ദല്‍ഹി/ ഇന്ദ്രപ്രസ്ഥ വാഴ്സിറ്റികള്‍, ഇഎസ്ഐ മെഡിക്കല്‍ കോളേജുകള്‍, കല്പിത സര്‍വ്വകലാശാലകള്‍ മുതലായ സ്ഥാപനങ്ങളിലെ മെഡിക്കല്‍/ ഡന്റല്‍ പ്രവേശനത്തിനും
നീറ്റ്- യുജി റാങ്കാണ് മാനദണ്ഡം. സെന്‍ട്രല്‍ നഴ്സിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളിലെ ബിഎസ്സി നഴ്സിങ് കോഴ്സുകളിലും നീറ്റ് യുജി യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം ലഭിക്കും. വിദേശങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് നീറ്റ്-യുജി യോഗ്യതയാണ് മാനദണ്ഡം.
കേരളത്തില്‍ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎസ്സി അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, കോ ഓപ്പറേഷന് ആന്റ് ബാങ്കിങ്, ക്ലൈമറ്റ് ചേഞ്ച് ആന്റ് എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബിടെക് ബയോടെക്നോളജി, ബിവിഎസ്സി ആന്റ് എഎച്ച്, ബിഎഫ്എസ്സി കോഴ്സുകളില്‍ പ്രവേശനത്തിനും നീറ്റ്-യുജി 2022 ല്‍ യോഗ്യത നേടണം.
ജെഡിസി കോഴ്സ് പ്രവേശനം
സംസ്ഥാന സഹകരണ യൂണിയനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം/കോളേജുകളില്‍ 2022-23 വര്‍ഷത്തെ ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെഡിസി) പ്രവേശനത്തിന് ഏപ്രില്‍ 30 വരെ അപേക്ഷകള്‍ സ്വീകരിക്കും. മിനിമം യോഗ്യത- എസ്എസ്എല്‍സി/തത്തുല്യം. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.scu.kerala.gov.in സന്ദര്‍ശിക്കേണ്ടതാണ്.
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
വയനാട്ടിൽ റോഡ് നിര്‍മ്മിച്ചത് കേന്ദ്രസര്‍ക്കാര്‍; അത് ഉദ്ഘാടനം ചെയ്ത് കയ്യടി നേടി രാഹുൽ ഗാന്ധി; രാഹുലിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ഗുരുദാസ്പൂരില്‍ 16 കിലോ ഹെറോയിന്‍ പിടികൂടി; നാലു പേര് അറസ്റ്റില്‍; എത്തിയത് ജമ്മു കശ്മീരില്‍ നിന്നെന്ന് പഞ്ചാബ് പോലീസ്
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍