×
login
'എന്റെ ഇന്ത്യ 2047ല്‍'; പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട് കൊല്ലം സ്വദേശിനി നിരുപാ റോയ്

ഇന്ത്യയിലും വിദേശത്തുനിന്നുമായി 1.07 കോടി കുട്ടികള്‍ പങ്കെടുത്ത കാമ്പയിനില്‍ നിന്നുമാണ് നിരുപാ റോയ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഒരേയൊരാളാണ് നിരുപാ റോയ്.

കൊല്ലം: 2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് സംവദിക്കാനുള്ള അവസരം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് പുനലൂര്‍ ഫാത്തിമ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസുകാരി നിരുപാ റോയ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിന്റെ സ്‌കൂള്‍ എജ്യുക്കേഷന്‍ ആന്‍ഡ് ലിറ്ററസി മന്ത്രാലയവും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി സംഘടിപ്പിച്ച 75 ലക്ഷം കത്തുകള്‍ അയയ്‌യ്ക്കുന്ന കാമ്പയിനിലൂടെ നിരുപാ റോയ് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതില്‍ നിന്നാണ് നിരുപയെ സംവാദത്തിന് തെരഞ്ഞെടുത്തത്.  

ഇന്ത്യയിലും വിദേശത്തുനിന്നുമായി 1.07 കോടി കുട്ടികള്‍ പങ്കെടുത്ത കാമ്പയിനില്‍ നിന്നുമാണ് നിരുപാ റോയ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തില്‍ നിന്നുള്ള ഒരേയൊരാളാണ് നിരുപാ റോയ്. 2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് എന്ന വിഷയത്തില്‍ 12 വിദേശരാജ്യങ്ങളില്‍ നിന്നടക്കം 42 സ്‌കൂളുകളില്‍ നിന്ന് 19,000 കുട്ടികള്‍ പങ്കെടുത്തു. ഇതില്‍ നിന്ന് മികച്ച കത്തെഴുതിയ 75 കുട്ടികളെയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് തെരഞ്ഞെടുത്തത്. കുട്ടികള്‍ക്ക് കത്തെഴുതാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 1.37 കോടി പോസ്റ്റ് കാര്‍ഡുകള്‍ വിതരണം ചെയ്തിരുന്നു. ഈ പോസ്റ്റുകാര്‍ഡുകളിലാണ് കുട്ടികള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചത്.  


വികസ്വര രാജ്യത്തില്‍ നിന്ന് ഇന്ത്യ വികസിതരാജ്യമാകണം, പട്ടിണി മാറണം, പഠിക്കാനുള്ള അവസരം എല്ലാവര്‍ക്കും ലഭ്യമാക്കുക, സ്ത്രീ സുരക്ഷ, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം, അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുക തുടങ്ങിയ വിഷയങ്ങളാണ് നിരുപാ റോയ് തന്റെ കത്തിലൂടെ പ്രധാനമായും പറഞ്ഞത്. പുനലൂര്‍ പുതുവേലില്‍ വീട്ടില്‍ റോയിവര്‍ഗീസിന്റെയും ജെസി റോയിയുടെയും മകളാണ് നിരുപാ റോയ്. നല്ല കൈയക്ഷരത്തിന് ഉടമയായ നിരുപാ റോയ് പഠിക്കാനും മിടുക്കിയാണ്. ഐഎഎസ് നേടുക എന്നതാണ് ലക്ഷ്യം.

 

  comment

  LATEST NEWS


  വിമത ശിവസേന എംഎല്‍എമാരുടെ ഭാര്യമാരെ വശത്താക്കാന്‍ രശ്മി താക്കറെ രംഗത്ത്; അതിനിടെ ഒരു ശിവസേന മന്ത്രി കൂടി വിമതരുടെ അടുത്തേക്ക്


  സംഘടനയെ സ്വന്തം അമ്മയെ പോലെയാണ് കാണുന്നത്; പുറത്താക്കാന്‍ മാത്രമുള്ള ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍


  മാധ്യമ വാര്‍ത്തകള്‍ ശരിയല്ല; ഷമ്മി തിലകനെ സംഘടനയില്‍ നിന്നു പുറത്താക്കിയിട്ടില്ല; അദേഹത്തിന് പറയാനുള്ളതും കേള്‍ക്കും നിലപാട് വ്യക്തമാക്കി അമ്മ


  കണ്ണിന് കണ്ണ്;ചരിത്രത്തിലാദ്യമായി ബാല്‍താക്കറെയുടെ മകന്‍റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ചു; ഉദ്ധവ്-ഷിന്‍ഡെ യുദ്ധം തെരുവിലേക്ക്


  ഗോത്ര വനിതയെ രാഷ്ട്രപതിയാക്കുന്നത് സംഘപരിവാര്‍; അംഗീകരിക്കാന്‍ കഴിയില്ല; ദ്രൗപതി മുര്‍മുവിനെ ആക്ഷേപിച്ച് സിപിഎം ആക്ടീവിസ്റ്റ് ബിന്ദു


  197.08 കോടി പിന്നിട്ട് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; ദേശീയ രോഗമുക്തി നിരക്ക് 98.58% ആയി; കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പേര്‍ക്ക് കൂടി വൈറസ് ബാധ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.