×
login
എസ്എസ്എല്‍സി‍, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്ന് സര്‍ക്കാര്‍; വിദ്യാര്‍ത്ഥികള്‍ളുടെ ജീവന്‍ പന്താടി വിദ്യാഭ്യാസ വകുപ്പ്

കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.

തിരുവനന്തപുരം: കൊറോണയുടെ രണ്ടാം അതിവ്യാപനത്തെ തുടര്‍ന്ന് ദേശീയ തലത്തില്‍ പരീക്ഷകള്‍ മാറ്റുമ്പോഴും വിദ്യാര്‍ത്ഥികള്‍ളുടെ ജീവന്‍ പന്താടി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ലെന്നും  മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷകള്‍ നടക്കുന്നത്. ഈ പരീക്ഷ മാറ്റണമെന്ന ആവശ്യം ആരും വിദ്യാഭ്യാസ വകുപ്പിന് മുന്നില്‍ വെച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കി.  

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ വിവിധ സര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ ഗവര്‍ണര്‍ നേരിട്ട് ഇടപെട്ട് മാറ്റിവച്ചിരുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പരീക്ഷകള്‍ മാറ്റി വെയ്ക്കാന്‍ സര്‍വ്വകലാശാല വൈസ്ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. തിങ്കളാഴ്ച മുതല്‍ നടത്തേണ്ട ഓഫ്ലൈന്‍ പരീക്ഷകള്‍ മാറ്റാനാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതിനെ തുടര്‍ന്ന് മലയാള സര്‍വ്വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയ്യതികള്‍ പിന്നീട് അറിയിക്കും. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു.  കോവിഡ് വ്യാപന രൂക്ഷമാവുകയും കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയപ്പോള്‍ പരീക്ഷ നടത്തുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് നടപടി.  

 

 

 

 

 

 

 

 

 

 

  comment

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.