അര്‍ഹരായ അപേക്ഷകരുടെ മെരിറ്റ് ലിസ്റ്റ് മാര്‍ച്ച് 22 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന് കൗണ്‍സലിങ് മാര്‍ച്ച് 23 ന് നടക്കും.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബാംഗ്ലൂരിലെ നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സ്മാര്‍ട്ട് ഗ്രിഡ് ടെക്നോളജീസില്‍ 52 ആഴ്ചത്തെ പിജി ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ ഫസ്റ്റ് ക്ലാസ് എന്‍ജിനീയറിങ് ബിരുദക്കാര്‍ക്ക് അവസരം. സ്മാര്‍ട്ട് പവര്‍ ജനറേഷന്, ട്രാന്സ്മിഷന്, ഡിസ്ട്രിബ്യൂഷന്‍ എന്നിവയില്‍ പ്രാമുഖ്യം നല്കുന്ന കോഴ്സില്‍ 6 മാസം തിയറിയും 3 മാസം ഓണ്‍ ജോബ് ട്രെയിനിങ്ങുമാണ്.
ബിഗ് ഡാറ്റ, സൈബര്‍ സെക്യൂരിറ്റി, സ്മാര്‍ട്ട് ഗ്രിഡ് പൈലറ്റ് പ്രോജക്ട് മുതലായവയിലും പരിശീലനം ലഭിക്കും. മൊത്തം കോഴ്സ് ഫീസ് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ. രണ്ടാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിനാണ് ഇപ്പോള്‍ അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ആദ്യബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്കെല്ലാം പ്രമുഖ പവര്‍ സെക്ടര്‍ കമ്പനികളിലും മറ്റും ജോലി നേടാനായി. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭ്യമാകും.
പ്രവേശന യോഗ്യത: ബിടെക്/ബിഇ (ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍/കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി/ഐടി അനുബന്ധ ബ്രാഞ്ചുകള്‍) 60% മാര്‍ക്കില്‍ കുറയാതെ വിജയിച്ചിരിക്കണം.
വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.nptibangalore.in ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാം. മാര്‍ച്ച് 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഓണ്‍ലൈന്‍ രജിസ്ട്രേഷന് http://shorturi.at/ZGTV7 എന്ന വെബ്സൈറ്റിലും സൗകര്യം ലഭിക്കും. വിലാസം: ദി ഡയറക്ടര്‍, നാഷണല്‍ പവര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂര്‍-560070. ഫോണ്‍: 080-26713758, 26934351/52. ഇ-മെയില്‍: pstinpti.training@gmail.com.
അര്‍ഹരായ അപേക്ഷകരുടെ മെരിറ്റ് ലിസ്റ്റ് മാര്‍ച്ച് 22 ന് വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. അഡ്മിഷന് കൗണ്‍സലിങ് മാര്‍ച്ച് 23 ന് നടക്കും. കോഴ്സ്മാര്ച്ച് 28 ന് ആരംഭിക്കും.
ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു; മറ്റു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്
രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്ഐക്കാരല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍
'വെറുക്കപ്പെട്ട' ഡോണ്‍ വീണ്ടും വരുമ്പോള്‍
പൊട്ടിത്തെറിച്ചത് നുണബോംബ്
നാന് പെറ്റ മകനെയും ചതിച്ചു; അഭിമന്യുവിന്റെ രക്തസാക്ഷിത്വ ദിനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ എകെജി സെന്ററില്‍; സ്വീകരിച്ച് സിപിഎം
പ്രഖ്യാപിച്ച പെന്ഷന് വര്‍ധന നടപ്പാക്കണം: മാധ്യമ പ്രവര്‍ത്തകരും ജീവനക്കാരും നാളെ സെക്രട്ടറിയറ്റ് മാര്‍ച്ച് നടത്തും
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലക്ക് (ജെഎന്‍യു) ആദ്യ വനിതാ വൈസ്ചാന്‍സലര്‍ .
പേരിലെ പണ്ഡിറ്റ് കണ്ട് ബ്രാഹ്മിണ്‍ എന്ന് ഇടതുപക്ഷം ധരിച്ചു: പിന്നാക്കക്കാരി ആണെന്നറിഞ്ഞപ്പോള്‍ എതിര്‍പ്പിന്റെ മുനയൊടിഞ്ഞു; ജെഎന്‍യു വിസി
മരണപ്പെട്ട കൊവിഡ് മുന്നണിപ്പോരാളികളുടെ കുട്ടികള്‍ക്ക് എംബിബിഎസ് പ്രവേശനം; അപേക്ഷ നല്ക്കേണ്ട അവസാന തീയതി മാര്‍ച്ച് 10
കൃത്യമായ ശബ്ദവിന്യാസം; വ്യക്തമായ ഉച്ചാരണം; ഓര്‍മ്മശേഷി വര്‍ധിപ്പിക്കും; നീറ്റ് വിദ്യാര്‍ഥികള്‍ക്ക് ഓഡിയോ ബുക്കുമായി ആകാശ്
എസ്.എസ്.എല്‍.സി പരീക്ഷ ഫലം ജൂണ്‍ 15ന്
പ്രൊഫ. എം. വി. നാരായണന് കാലടി സംസ്കൃത സര്‍വ്വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍