×
login
സ്‌കോളര്‍ഷിപ്പ് ലഭിക്കുക 6600 വിദ്യാര്‍ഥികള്‍ക്ക്; വിദ്യാധന്‍ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

6600 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്നും പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാലും മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ വിദ്യാധന്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഏകദിനസംഗമപരിപാടി സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി കുമാരി ഷിബുലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, എസ്.ഡി. ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ സമീപം

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്‌പോണ്‍സര്‍ഷിപ്പ് സംരംഭമായ വിദ്യാധന്‍ ഈ വര്‍ഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കുന്നു. പുതുതായി ബീഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. 6600 വിദ്യാര്‍ഥികള്‍ക്കാണ് ഇത്തവണ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്നും പുതിയതായി അനുവദിച്ച 1600 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകള്‍ ലഭിച്ചുവെന്നും സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാലും മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാലും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാര്‍ഗനിര്‍ദേശവും നൈപുണ്യ പരിശീലനവും നല്‍കുന്നതിന് കുമാരി ഷിബുലാലും എസ്.ഡി. ഷിബുലാലും ചേര്‍ന്ന് കുടുംബത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിവരുന്ന 1999ല്‍ സ്ഥാപിച്ച കാരുണ്യ സംരംഭമാണ് വിദ്യാധന്‍. വിദ്യാധന്‍ സ്‌കോളര്‍ഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്ക്കുന്നവര്‍ക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസ്ടി വിദ്യാധനിന്റെ ഭാഗമായി ഈ വര്‍ഷം സ്‌കോളര്‍ഷിപ്പ് ബജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ കുട്ടികള്‍ക്കുവേണ്ടി യുഎസ്ടിയും വിദ്യാധനും കൈകോര്‍ത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്.


വാര്‍ഷിക ബജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്റെ ദൃഢത വര്‍ധിക്കുമെന്ന് യുഎസ്ടി ഗ്ലോബല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് പറഞ്ഞു. വിദ്യാധന്‍ പദ്ധതിയിലൂടെ 2200 ഓളം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് നാഷണല്‍ പ്രോഗ്രാം ഡയറകടര്‍ മീരാ രാജീവന്‍ പറഞ്ഞു. സ്‌കോളര്‍ഷിപ്പിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളില്‍ പലരും ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍, യുഎസ്ടി, ബോഷ്, കെപിഎംജി, എംആര്‍എഫ്, യുഎന്‍ഐ എസ്‌വൈഎസ്, എംബിബി ലാബുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രതിരോധസേനകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.  10,000 രൂപ മുതല്‍ 60,000 രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് കോഴ്‌സുകള്‍ക്കനുബന്ധമായി ലഭിക്കും.

മെഡിസിന്‍ പഠനകോഴ്‌സിനാണ് 60,000 രൂപ ലഭിക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ, ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികളില്‍ നിന്നാണ് സ്‌കോളര്‍ഷിപ്പിനര്‍ഹമായവരെ തെരഞ്ഞെടുക്കുന്നത്. മൂന്നു ലക്ഷത്തില്‍ താഴെ പ്രതിവര്‍ഷ വരുമാനമുള്ള കുടംബങ്ങളിലെ കുട്ടികള്‍ക്കാണ് അര്‍ഹത. ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി പ്രത്യേക അഭിമുഖവും ഹോം വിസിറ്റും നടത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ദിവ്യാംഗനരായ വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുണ്ടെന്നും മീരാ രാജീവന്‍ പറഞ്ഞു.

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലില്‍ ശനിയാഴ്ച സംഘടിപ്പിച്ച ഏകദിന പരിപാടിയില്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. അമിതാഭ് കാന്ത് ഐഎഎസ് ചടങ്ങില്‍ ഓണ്‍ലൈനിലൂടെ മുഖ്യാതിഥിയായി. വിദ്യാഭ്യാസത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കാന്‍ സാധിച്ച യുഎസ്ടിയുടെയും വിദ്യാധനിന്റെയും പങ്കാളിത്തത്തില്‍ അതിയായ സന്തോഷമുണ്ടെന്നു അദ്ദേഹം പറഞ്ഞു. സരോജിനി ദാമോദരന്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എസ്.ഡി. ഷിബുലാല്‍, മാനേജിംഗ് ട്രസ്റ്റിയായ കുമാരി ഷിബുലാല്‍, ട്രസ്റ്റിമാരായ പ്രൊഫ. എസ്. രാമാനന്ദ്, ശ്രുതി ഷിബുലാല്‍, യുഎസ്ടി സിഇഒ കൃഷ്ണ സുധീന്ദ്ര, വിദ്യാധന്‍ നാഷണല്‍ പ്രോഗ്രാം ഡയറക്ടര്‍ മീരാ രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.