×
login
'ഗവേഷണ സ്ഥാപനങ്ങളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വലിച്ചിഴയ്ക്കരുത്'; ഗോള്‍വല്‍ക്കറുടെ പേര് നല്‍കിയതിനെ സ്വാഗതം ചെയ്ത് വിജ്ഞാന്‍ ഭാരതി

ദശാബ്ദങ്ങളോളം ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുകയും കോടിക്കണക്കിനു ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത ദാര്‍ശനികനായ ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് ഇപ്പോള്‍ സ്ഥാപിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്റെ കാര്യപദ്ധതികള്‍ക്ക് വേണ്ട പ്രചോദനം നല്‍കും.

കൊച്ചി: രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ പുതിയ ക്യാമ്പസിന് ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് നല്‍കിയതിനെ വിജ്ഞാന്‍ ഭാരതി സ്വാഗതം ചെയ്തു. ഗവേഷണ  സ്ഥാപനങ്ങളെ സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുവേണ്ടി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. സ്ഥാപനങ്ങളുടെ പേര് നിര്‍ണയിക്കുന്നതിന് നിശ്ചിത നയരേഖകളൊന്നുമില്ല. ഈ സാഹചര്യത്തില്‍ ചില വ്യക്തികളുടെ സാമൂഹിക- രാഷ്ട്രീയ വീക്ഷണവുമായി യോജിക്കാത്തവരെ ഇകഴ്ത്തികാട്ടാനുള്ള  ശ്രമം ജനാധിപത്യ വിരുദ്ധമാണ്. 

ദശാബ്ദങ്ങളോളം ദേശീയ പ്രസ്ഥാനങ്ങളെ നയിക്കുകയും കോടിക്കണക്കിനു ഭാരതീയരുടെ സ്‌നേഹാദരങ്ങള്‍ പിടിച്ചുപറ്റുകയും ചെയ്ത ദാര്‍ശനികനായ  ഗുരുജി ഗോള്‍വല്‍ക്കറുടെ പേര് ഇപ്പോള്‍ സ്ഥാപിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്‌സ് ഡീസീസ് ആന്‍ഡ് വൈറല്‍ ഇന്‍ഫെക്ഷന്റെ കാര്യപദ്ധതികള്‍ക്ക് വേണ്ട പ്രചോദനം നല്‍കും.  ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ  ജന്തുശാസ്ത്ര അധ്യാപകനും കൂടിയായിരുന്നു ഗുരുജി ഗോള്‍വല്‍ക്കര്‍.  ഭാരതത്തിന്റെ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളെ രൂപപ്പെടുത്തുന്നതിലും വരും കാലങ്ങളില്‍ അതിനെ സ്വാധീനിക്കുന്നതിലും ശാസ്ത്ര വിദ്യാര്‍ത്ഥിയും, അധ്യാപകനും, ഗവേഷകനും ആയിരുന്ന ഗുരുജി ഗോള്‍വല്‍ക്കറുടെ ശാസ്ത്രീയമായ സമീപനത്തിലൂടെയുള്ള ഉള്‍ക്കാഴ്ചകള്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭാരതത്തിലെ നിരവധി സ്ഥാപനങ്ങള്‍ രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര സാങ്കേതിക രംഗത്തെ വ്യക്തിത്വങ്ങളുടെ പേരില്‍ അറിയപ്പെടുന്നുണ്ട്.  

 

 

  comment

  LATEST NEWS


  ബിവറേജിലെ കളക്ഷന്‍ തുകയുമായി ജീവനക്കാരൻ മുങ്ങി; തട്ടിയത് ബാങ്കിൽ അടയ്ക്കാൻ കൊണ്ടുപോയ 31 ലക്ഷം രൂപ, സാമ്പത്തിക ബാദ്ധ്യതയുണ്ടെന്ന് ശബ്ദസന്ദേശം


  ബംഗ്ലാദേശ് അതിക്രമം; ലക്ഷ്യം ഹിന്ദു ഉന്മൂലനം; അന്താരാഷ്ട്ര സംഘത്തെ അയയ്ക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്


  കൊണ്ടോട്ടിയില്‍ കോളജ് വിദ്യാര്‍ഥിനിക്ക് ക്രൂരപീഡനം; പീഡന ശ്രമം ചെറുത്ത യുവതിയെ കല്ലുകൊണ്ട് തലയ്ക്കിടിച്ചു, പെണ്‍കുട്ടി അഭയം തേടിയത് അര്‍ദ്ധനഗ്‌നയായി


  കാഫിറുകള്‍ തോറ്റുവെന്ന് പാക് കമന്റേറ്റര്‍; ബാബറിന്റെ ആളുകള്‍ ഇന്ത്യയെ തകര്‍ത്തെന്ന് ടൈംസ് ഓഫ് ഇന്ത്യ; പാക് വിജയത്തില്‍ മതവത്കരണം രൂക്ഷം


  അണക്കെട്ട് പഴയത്; മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; ജനങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


  യുദ്ധത്തില്‍ മിസൈലിന്റെ ആദ്യരൂപം ഉപയോഗിച്ചത് കായംകുളം സൈന്യം, കൈ ബോംബുകള്‍ കേരളത്തില്‍ ആദ്യമായി പ്രയോഗിച്ചതും കായംകുളം-ദേശിംഗനാട് സംയുക്ത സൈന്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.