×
login
ആഗോള പരിസ്ഥിതി രക്ഷാ സെമിനാര്‍ പാര്‍ലമെന്റില്‍; ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിന്‍ നിന്ന് ആഗ്‌നസും അഞ്ജുവും

ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

കൊച്ചി: പരിസ്ഥിതി രംഗത്തെ സംയോജനത്തിന്റെ ഭാഗമായ പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റിലേക്ക് കേരളത്തിന്റെ പ്രാതിനിധ്യം. ഏപ്രില്‍ മാസത്തില്‍ കേന്ദ്രപരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പര്യാവരണ്‍ യൂത്ത് പാര്‍ലമെന്റ് പരിപാടിയിലേക്കാണ് തെരഞ്ഞെടുപ്പ്. ഇന്റണ്‍ഷിപ്പില്‍ പങ്കെടുത്ത എറണാകുളം ഇടപ്പള്ളി സ്വദേശിനി ആഗ്‌നസ് ഫ്രാന്‍സിസ്, തിരുവനന്തപുരം വീരണകാവ് സ്വദേശിനി അഞ്ജു കൃഷ്ണന്‍.എം.എസ് എന്നിവരാണ് ദേശീയ തലത്തിലെ സെമിനാറില്‍ പങ്കെടുക്കുന്നത്.

ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചാണ് കേരളത്തിലെ രണ്ട് യുവ വിദ്യാര്‍ത്ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. അഖിലേന്ത്യാ തലത്തില്‍ 45 കേന്ദ്രങ്ങളില്‍ നിന്നും പങ്കെടുത്ത 250 ലേറെ വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേര്‍ക്കാണ് പാര്‍ലമെന്റില്‍ പരിസ്ഥിതി സംരക്ഷണ സെമിനാറില്‍ അവസരം ലഭിക്കുന്നത്.


എറണാകുളം തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ നിന്നും പരിസ്ഥിതി ശാസ്ത്ര വിഷയത്തില്‍ ബിരുദാനന്തര ബിരുദ ധാരിണിയാണ് ആഗ്‌നസ്. നിലവില്‍ ഗവേഷണ ബിരുദ പ്രവേശനത്തിന് പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. കൊച്ചിമഹാനഗര്‍ പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയില്‍ അംഗമാണ്. തിരുവനന്തപുരം സ്വദേശിനി അഞ്ജു കൃഷ്ണന്‍ പാറശ്ശാല സി.എസ്.ഐ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും നിയമബിരുദം നേടിയ ശേഷം കേരള ലോ അക്കാദമിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്. തിരുവന്തപുരം ഗ്രാമീണ ജില്ല പര്യാവരണ്‍ സംരക്ഷണ ഗതിവിധി കൂട്ടായ്മയുടെ ഭാഗമാണ്. ഇരുവരും പര്യാവരണ്‍ സംരക്ഷണ ഗതിവിധിയുടെ വിദ്യാഭ്യാസ കാര്യവിഭാഗില്‍ കേരള സംസ്ഥാന ടീമിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിശീലന പരിപാടികളുടെ ഭാഗമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.

ദക്ഷിണേന്ത്യയിലെ കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 ലേറെ വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് ആദ്യ ഘട്ട പരിശീലനം നടന്നത്. ഡിസംബര്‍ മാസം അഞ്ചു ദിവസം നീണ്ടുനിന്ന ഓണ്‍ലൈന്‍ പരിശീലനത്തിനൊടുവിലാണ് പാര്‍ലമെന്റി ലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. വിവിധ പരിസ്ഥിതി വിഷയങ്ങളിലെ പ്രാഥമിക വിവര ശേഖരണം, നഗരഗ്രാമീണ മേഖലയിലെ പരിസ്ഥിതി സംരക്ഷണം, കുടുംബങ്ങളില്‍ പരിസ്ഥിതി സംരക്ഷണം, പോളിത്തീന്‍ നിര്‍മ്മാര്‍ജ്ജനം എന്നീ വിഷയത്തിലാണ് വിദ്യാര്‍ത്ഥികള്‍ അഞ്ചു ദിവസം ആശയസംവാദവും കര്‍മ്മപദ്ധതിയും ആവിഷ്‌ക്കരിച്ചത്. കേന്ദ്ര പരിസ്ഥിതി ജലവായു മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ ആഗോളതലത്തിലെ കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിനായിട്ടാണ് പരിശീലനം നടക്കുന്നത്. ഇന്ത്യ ലോകത്തിന് മുന്നില്‍ വച്ചിരിക്കുന്ന കര്‍മ്മപദ്ധതിയുടെ വിവിധ മേഖലയിലെ കാര്യപരിപാടികള്‍ രൂപീകരിക്കുന്നതില്‍ യുവാക്കളുടെ പങ്കാണ് പാര്‍ലമെന്റില്‍ സെമിനാറില്‍

 

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.