×
login
കൊച്ചിയില്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഫ്ളാറ്റിലെ മുകളിലെ നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി: തേവരയില്‍ വിദ്യാര്‍ത്ഥി ഫ്ളാറ്റില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ തേവര ഫെറിക്കടുത്തുള്ള ഫ്ളാറ്റിലാണ് സംഭവമുണ്ടായത്. നേവി ഉദ്യോഗസ്ഥനായ സിറില്‍ തോമസിന്റെ മകന്‍ നീല്‍ ജോസ് ജോര്‍ജ് (17) ആണ് മരിച്ചത്.

ഫ്ളാറ്റിലെ മുകളിലെ നിലയില്‍ നിന്ന് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിവരം പോലീസിനെ അറിയിച്ചു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.