ഇനിയും വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്കൂള്‍ അധികൃതര്‍ ശേഖരിക്കുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
എറണാകുളം: അടുത്തമാസം പത്തിനകം ജില്ലയിലെ 12 മുതല്‍ 17 വരെ പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും കോവിഡ് പ്രതിരോധ വാക്സിന് നല്കാന് തീരുമാനം. വാക്സിന്റെ ആദ്യ ഡോസെങ്കിലും മുഴുവന്‍ കുട്ടികളിലും എത്തിക്കുകയാണു ലക്ഷ്യം. ഇതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും ഓണ്‍ലൈനായി നടന്ന കോവിഡ് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
ഇനിയും വാക്സിന് സ്വീകരിക്കാത്ത കുട്ടികളുടെ വിവരങ്ങള്‍ അതാത് സ്കൂള്‍ അധികൃതര്‍ ശേഖരിക്കുകയും അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ അറിയിക്കുകയും വേണം. കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആരോഗ്യവകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലായിരിക്കും ക്യാമ്പുകള്‍ സംഘടിപ്പിക്കുക.
ക്യാമ്പ് നടക്കുന്ന തീയതിയും കേന്ദ്രവും സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെയും രക്ഷകര്‍ത്താക്കളെയും അറിയിക്കും. കുട്ടികള്‍ക്കു രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം ക്യാമ്പുകളില്‍ എത്തി വാക്സിന് സ്വീകരിക്കാം. മെയ് പത്തുവരെ ആദ്യഘട്ട ക്യാമ്പുകള്‍ തുടരും. സ്കൂള്‍ തുറക്കുന്നതിന് മുമ്പ് മുഴുവന്‍ കുട്ടികളിലും വാക്സിന് എത്തിക്കുകയാണു ലക്ഷ്യം.
ജില്ലയില്‍ ഇതുവരെ 18 വയസിനുമുകളില്‍ പ്രായമുള്ളവരില്‍ 98 ശതമാനം പേരും വാക്സിന് സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ളവരില്‍ 79 ശതമാനം പേര് ഒന്നാം ഡോസും, 53 ശതമാനം പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായപരിധിയുള്ളവരില്‍ 11 ശതമാനം പേര് ഒന്നാം ഡോസും 0.11 ശതമാനം പേര് രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.വി. ജയശ്രീ, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സജിത്ത് ജോണ്‍, വാസ്കിനേഷന് നോഡല്‍ ഓഫീസര്‍ ഡോ.എം.ജി ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
നൂപുര്‍ ശര്‍മ്മയെ അഭിസാരികയെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ്; നിയമലംഘനമെന്ന് കണ്ട് ട്വിറ്റര്‍ ട്വീറ്റ് നീക്കം ചെയ്തു
സിന്‍ഹയെക്കാളും മികച്ച സ്ഥാനാര്‍ത്ഥി മുര്‍മു; പിന്തുണയ്ക്കുന്ന കാര്യം ആലോചിക്കും; സ്വന്തം നേതാവിനെ തള്ളി മലക്കം മറിഞ്ഞ് മമത; പ്രതിപക്ഷത്തിന് ഞെട്ടല്‍
പ്രതിരോധരംഗത്ത് സുപ്രധാന ചുവടുവയ്പ്; ആളില്ലാ വിമാനത്തിന്റെ ആദ്യ പരീക്ഷണ പറക്കല്‍ വിജയകരം
അമിത് ഷാ എത്തിയ ദിവസം സ്വാമിയുടെ കാര്‍ കത്തിച്ചു; രാഹുല്‍ ഗാന്ധി വന്ന ദിവസം എകെജി സെന്ററില്‍ ബോംബേറും
മലേഷ്യ ഓപ്പണ്‍; സിന്ധു, പ്രണോയ് പുറത്ത്
102ല്‍ മിന്നി ഋഷഭ്; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പന്തിന് തകര്‍പ്പന്‍ സെഞ്ച്വറി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തിൽ മുങ്ങി, കളമശേരിയിൽ നാൽപ്പതോളം കുടുംബങ്ങളെ മാറ്റി, മന്ത്രി തൃക്കാക്കര പ്രചരണ തിരക്കിൽ
ആലുവ മഹാശിവരാത്രി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; മുന്‍പത്തേതു പോലെ ബലിതര്‍പ്പണം
കൊല്‍ക്കത്ത സ്വദേശിനിയുടെ ആക്രമണത്തില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്
പ്രതിഷേധം അതിശക്തം; മറികടക്കാന്‍ ആകുന്നില്ല; സില്‍വര്‍ ലൈന്‍ നടപ്പാക്കല്‍ എളുപ്പമല്ലെന്ന് എറണാകുളം കലക്ടര്‍
ലഹരിപദാര്‍ത്ഥം ഉപയോഗിച്ച് ലോഡ്ജില്‍ അബോധാവസ്ഥയിലായ പെണ്‍കുട്ടിയുടെ നില അതീവഗുരുതരം
എവിടെ നിന്നു കയറിയാലും എവിടെ ഇറങ്ങിയാലും അഞ്ച് രൂപ മാത്രം; മറ്റെന്നാള്‍ കൊച്ചി മെട്രോയില്‍ ഓഫറില്‍ യാത്ര ചെയ്യാം