×
login
നഗരമധ്യത്തിൽ കൊലപാതകം‍: എറണാകുളത്ത് കൊല്ലം സ്വദേശിയുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയിറക്കി, പ്രതിയ്ക്കായി അന്വേഷണം ഊർജിതം

പ്രതിയെന്നു കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിന്റെ ഐഡി കാർഡ് കണ്ടെത്തി. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് എന്നാണ് അതിൽനിന്നു ലഭിച്ച വിലാസം.

കൊച്ചി: എറണാകുളം നഗരമധ്യത്തിൽ ഹോട്ടലിൽ നടന്ന കൊലപാതകത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്. കൊല്ലം സ്വദേശിയായ എഡിസണെ ബുധനാഴ്ച രാത്രി മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തിയിറക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ എഡിസൻ മരിച്ചിരുന്നു. കൊലപാതക ശേഷം സംഭവ സ്ഥലത്ത് നിന്ന് പ്രതി രക്ഷപ്പെട്ടിരുന്നു.

അതേസമയം സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയെന്നു കരുതപ്പെടുന്ന മുളവുകാട് സ്വദേശി സുരേഷിന്റെ ഐഡി കാർഡ് കണ്ടെത്തി. എറണാകുളം മുളവുകാട് ചുങ്കത്തുവീട്ടിൽ സുരേഷ് എന്നാണ് അതിൽനിന്നു ലഭിച്ച വിലാസം.  ഇരുവരും അപരിചിതരാണെന്നു പറയുന്നു. എഡിസണിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നോർത്ത് പാലത്തിനടിയിൽ പ്രവർത്തിക്കുന്ന ആനന്ദ് ബിഹാർ എന്ന ഹോട്ടലിന് മുന്നിലാണ് കൊലപാതകം നടന്നത്.  

വാക്കു തര്‍ക്കത്തിനിടെ പ്രകോപിതനായ പ്രതി എഡിസണെ മദ്യക്കുപ്പി പൊട്ടിച്ച് കുത്തിയെന്നാണ് വിവരം. എഡിസണ്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ദൃക്‌സാക്ഷികള്‍ വിവരമറിയിച്ചതോടെ ഉടന്‍ തന്നെ പൊലീസ് എത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് പോലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്. ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോയെന്ന സംശയത്താല്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് അന്വേഷണം തുടരുന്നത്. 

  comment

  LATEST NEWS


  ചരിത്രനിമിഷം....ദ്രൗപദി മുര്‍മുവില്‍ നിന്നും നിറചിരിയോടെ ദേശീയപുരസ്കാരം ഏറ്റുവാങ്ങി നഞ്ചിയമ്മ; ആദരപൂര്‍വ്വം ഏഴുന്നേറ്റ് സദസ്സ്.....


  കര്‍ശന നടപടിയെടുക്കാതത് പിണറായിയുടെ തന്ത്രം; ശ്രമിക്കുന്നത് പിഎഫ്‌ഐ അണികളെ സിപിഎമ്മിലെത്തിക്കാനെന്ന് കെ. സുരേന്ദ്രന്‍


  ജനഗണമന, വന്ദേമാതരം, കാശ്മീരില്ലാത്ത ഭൂപടം........ദേശീയ മാനബിന്ദുക്കളെ അവഹേളിക്കുന്ന തരൂര്‍


  ഗവര്‍ണറുടെ വാദം പൊളിച്ച തോമസ് ഐസക്കിനെ ചുരുട്ടിക്കെട്ടി സാമ്പത്തികവിദഗ്ധന്‍ ജോസ് സെബാസ്റ്റ്യന്‍; 'ഐസക്ക് സ്ഥിതിവിവരക്കണക്കുകള്‍ വളച്ചൊടിക്കുന്നു '


  പിഎഫ്‌ഐ ജൂതന്മാരെയും ലക്ഷ്യമിട്ടിരുന്നതായി എന്‍ഐഎ; ആസൂത്രണം ചെയ്തത് അന്‍സാര്‍-ഉല്‍-ഖിലാഫാ കേരള ബന്ധം


  അധ്വാനിക്കാതെ അധികാരം ആസ്വദിക്കാമെന്ന മോഹം അപകടകരം; രാഹുല്‍ ഫ്യൂഡല്‍ പ്രഭുവിനെപ്പോലെയാണെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.