×
login
ശ്രീ സായ് വിദ്യാ വിഹാറില്‍ പരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു

നൂറോളം മാവിന്‍തൈകള്‍, 40തില്‍ അധികം ചാന്പ, പേര തുടങ്ങിയ ഫലവൃക്ഷ തൈകളാണ് സ്‌കൂള്‍ കാന്പസില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ചത്‌

കൊച്ചി  തിരുവാലൂര്‍ ശ്രീ സായ് വിദ്യാ വിഹാറില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചുകൊണ്ട് ലോകപരിസ്ഥിതിദിനാചരണം സംഘടിപ്പിച്ചു. ഒരേസമയം നൂറ്റി നാല്‍പതോളം വൃക്ഷതൈകള്‍ നട്ടുകൊണ്ടാണ് പുതുതലമുറക്ക് മാതൃകയായത്.

വൃക്ഷാരാധന നടത്തി വിദ്യാര്‍ത്ഥികള്‍ ഓരോ വൃക്ഷതൈകളായി സ്‌കൂള്‍ വളപ്പില്‍ നട്ടുപിടിപ്പിച്ചു. പരിപാടികള്‍ക്ക് ശ്രീ സായ് വിദ്യാ വിഹാര്‍ സ്‌കൂള്‍ ഡയറക്ടര്‍ ഇ.മുകുന്ദന്‍, മാനേജര്‍ ഗീത മുകുന്ദന്‍, പ്രിന്‍സിപ്പല്‍ ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി.


പ്രകൃതിസംരക്ഷണം, പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിതത്തിന്റെ ആവശ്യകത തുടങ്ങിയ ഉള്‍പ്പെടുന്ന  ലോകപരിസ്ഥിതി ദിന സന്ദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കികൊണ്ടാണ് പരിസ്ഥിതിദിനാചരണം സ്‌കൂളില്‍ നടന്നത്.

നൂറോളം മാവിന്‍തൈകള്‍, 40തില്‍ അധികം ചാന്പ, പേര തുടങ്ങിയ ഫലവൃക്ഷ തൈകളാണ് സ്‌കൂള്‍ കാന്പസില്‍ വിദ്യാര്‍ത്ഥികള്‍ നട്ടുപിടിപ്പിച്ചത്‌

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.