ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമാധാനമപരമായ രാഷ്ട്രീയ സമ്മേളനം ഇതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്
ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ഫെബ്രുവരി 28ന് കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് ഇടതുമുന്നണി റാലി സംഘടിപ്പിച്ചു. സഖ്യകക്ഷികളായ കോണ്‍ഗ്രസും പുതിയതായി രൂപീകരിച്ച ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടും റാലിയില്‍ പങ്കാളികളായി. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമാധാനപരമായ രാഷ്ട്രീയ സമ്മേളനം ഇതായിരുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
എന്നാല്‍ ബിബിസി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യ ടുഡേ പറയുന്നു. ഞായറാഴ്ച നടന്ന പരിപാടി ബിബിസി റിപ്പോര്‍ട്ട് പോലും ചെയ്തിട്ടില്ല. ഈ അവകാശവാദവുമായി ബന്ധപ്പെട്ട് പ്രചരിച്ച ഗ്രാഫിക്സ് കാര്‍ഡിലുണ്ടായ അക്ഷരത്തെറ്റാണ് ഇത് ബിസിസിയുടെത് അല്ലെന്ന് തെളിയിക്കുന്നത്. 'gathering' എന്നതിന് പകരം 'geathering' എന്നാണ് കാര്‍ഡിലുള്ളത്.
ബിബിസിയെ പോലുള്ള ലോകത്തെ തന്നെ വലിയ മാധ്യമസ്ഥാപനത്തിന് ഇത്തരം അക്ഷരത്തെറ്റ് സംഭവിക്കില്ല. ബിബിസിയുടെ വൈബ്സൈറ്റിലെത്തി തിരഞ്ഞാല്‍ ബ്രിഗേഡ് പരേഡ് മൈതാനത്തിലെ റാലിയുമായി ബന്ധപ്പെട്ട വാര്‍ത്ത കണ്ടെത്താനാകില്ല. കൊല്‍ക്കത്തയ്ക്കുവേണ്ടി പ്രത്യേക പേജുണ്ടെങ്കിലും ഇതിലും റാലിയെക്കുറിച്ച് ഒന്നുമില്ല.
ബിബിസി വേള്‍ഡിന്റെ ഫെയ്സ്ബുക്ക് പേജിലും കൊല്‍ക്കത്ത എന്ന വാക്കുപയോഗിച്ച് തിരഞ്ഞാല്‍ നിരാശപ്പെടേണ്ടിവരും. 2020 മെയ് 21ന് അംഫന്‍ ചുഴലിക്കാറ്റ് സംബന്ധിച്ചാണ് കൊല്‍ക്കത്തയുമായി ബന്ധപ്പെട്ട അവസാന വാര്‍ത്ത. ബിബിസിയുടെ ഓഫിസുമായി ബന്ധപ്പെട്ടപ്പോഴും അത്തരം വാര്‍ത്ത നല്‍കിയിട്ടില്ലെന്നാണ് ലഭിച്ച മറുപടി.
ആറു വര്‍ഷമായി ഫീസ് നല്‍കാതെ പാര്‍ക്കിങ്: ബംഗ്ലാദേശി വിമാനം ജപ്തി ചെയ്യുന്നു
ഹിന്ദുക്കളും ക്രിസ്ത്യാനികളും പെണ്മക്കളെ ശ്രദ്ധിച്ചില്ലേല്‍ കാക്ക കൊത്തും'; ലൗ ജിഹാദില്‍ സര്‍ക്കാരും കോണ്‍ഗ്രസും ഒപ്പമുണ്ടാകില്ലെന്ന് അലി അക്ബര്‍
ബംഗാളില്‍ കോവിഡ് സ്ഥിതി രൂക്ഷം; മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രധാനമന്ത്രിയോട് സഹായം തേടി, കൊല്‍ക്കത്തയിലെ പ്രചാരണം ഉപേക്ഷിച്ച് തൃണമൂല്‍ അധ്യക്ഷ
കോവിഡ്: രാജ്യം കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക്; പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചു; ദല്‍ഹിയില്‍ ഒരാഴ്ച കര്‍ഫ്യൂ പ്രഖ്യാപിച്ചു
മരാമത്ത് വകുപ്പ് എസ്റ്റിമേറ്റിട്ടത് 2.37 കോടി; ചീമേനി ജയിലിന് ചുറ്റുമതില്‍ പണിത് തടവുകാര്‍, ചെലവ് ഏതാനും ലക്ഷങ്ങൾ മാത്രം
തൃശൂര്‍ പൂരം: പൊതുജനങ്ങളെ ഒഴിവാക്കിയേക്കും; സംഘാടകരും മേളക്കാരും ആന പാപ്പാന്മാരും മാത്രം; തത്സമയ സംപ്രേഷണത്തിന് സൗകര്യമൊരുക്കും
ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയില്‍ ഭിന്നത രൂക്ഷം: തര്‍ക്കം പോലീസ് നടപടികളിലേക്ക്
ആലാമിപ്പള്ളി ബസ് ടെര്‍മിനല്‍ കട മുറികള്‍ അനാഥം; ലേലം കൊള്ളാൻ ആളില്ല, ഒഴിഞ്ഞുകിടക്കുന്നത് നൂറിലേറെ മുറികൾ
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത് ആള്‍ക്കൂട്ടം തടയാന്‍; വര്‍ധനവ് താല്‍ക്കാലിക നടപടി മാത്രം; വ്യാജപ്രചരണങ്ങള്‍ തള്ളി റെയില്‍ മന്ത്രാലയം
കൊല്‍ക്കത്തയിലെ റാലി: സഖാക്കളുടേത് നുണപ്രചാരണം; സമ്മേളനംപോലും ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കള്ളം പൊളിക്കുന്ന കൂടുതല്‍ വസ്തുതകള്‍ പുറത്ത്
'മലയാളം ന്യൂസ് ചാനലുകള്‍ പ്രചരിപ്പിച്ചത് വ്യാജവാര്‍ത്ത'; എന്‍ആര്‍ഐകള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തീരുമാനമെടുത്തിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
മറഡോണയുടെ അന്ത്യയാത്രയെന്ന തരത്തില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം; മറഡോണയുടെ സംസ്കാര ചടങ്ങ് നടത്തിയത് സ്വകാര്യ ചടങ്ങായി