×
login
വാര്‍ത്ത വ്യാജം; ആര്‍പിഎഫ് 9000 കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകള്‍ വാസ്തവവിരുദ്ധം; വിശദീകരിച്ച് റെയില്‍വേ‍ മന്ത്രാലയം

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (ആര്‍പിഎഫ്) 9000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ സന്ദേശമാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ന്യൂദല്‍ഹി:റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍പിഎഫ്) തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധം. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ ചില മാധ്യമങ്ങളില്‍ ആര്‍പിഎഫില്‍ ഒഴിവുകള്‍ ഉണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആര്‍പിഎഫും റെയില്‍വേ മന്ത്രാലയവും തള്ളി.

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സില്‍ (ആര്‍പിഎഫ്) 9000 കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് വാസ്തവ വിരുദ്ധമായ സന്ദേശമാണ് ചില മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആര്‍പിഎഫോ റെയില്‍വേ മന്ത്രാലയമോ അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലോ ഏതെങ്കിലും അച്ചടി അല്ലെങ്കില്‍ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ വഴിയോ ഇത്തരമൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്ന് അവര്‍ പുറത്തുവിട്ട പത്രകുറിപ്പില്‍ വ്യക്തമാക്കുന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.