×
login
ആല്‍പ്‌സ് പോലെ ആല്‍വസ്; കടലാസില്‍ വരയ്ക്കുന്നതല്ല കളത്തില്‍ ഡാനിയുടെ പൊസിഷന്‍, അക്ഷരാര്‍ത്ഥത്തില്‍ പ്ലേമേക്കര്‍

ഡാനി വരുന്നു... ഖത്തറിലേക്കും. മാറ്റമില്ലാതെ... ഇത് ഒരു നാട് അര്‍പ്പിക്കുന്ന വിശ്വാസമാണ്... മുപ്പത്തെട്ടാം വയസ്സില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഡാനി ആല്‍വസിന് കീഴടക്കാന്‍ ബാക്കിയുണ്ടായിരുന്ന കൊടുമുടികള്‍ ഒളിമ്പിക്‌സും ലോകകപ്പും മാത്രമായിരുന്നു.

ആല്‍പ്‌സ്... എട്ട് രാജ്യങ്ങള്‍ക്ക് കോട്ടകെട്ടി എത്രകാലമായിട്ടുണ്ടാകും ഇങ്ങനെ നീണ്ടുനിവര്‍ന്ന് കിടക്കുന്നു... എത്രയാക്രമണങ്ങള്‍, അധിനിവേശങ്ങള്‍... ചെറുത്തും അതിജീവിച്ചും മഞ്ഞുറഞ്ഞ നിത്യശാന്തതയുടെ തലപ്പൊക്കമായി...  

കടുകുപാടങ്ങള്‍ പൂത്തതുപോലെ ഗ്യാലറികളാകെ മഞ്ഞ വിതാനിച്ച എത്രയോ ആവേശരാവുകളിള്‍ ആല്‍പ്‌സ് പോലെയൊരുവന്‍ കളിക്കളത്തില്‍ നെടുങ്കോട്ട കെട്ടി... മഞ്ഞണിഞ്ഞ പര്‍വതനിരകളുടെ അപാരമായ ശാന്തതയുണ്ട് ബ്രസീലിയന്‍ കോട്ടയ്ക്ക് കാവല്‍തീര്‍ക്കാന്‍ നിയുക്തനായ ഡാനി ആല്‍വസിന്റെ ആ വെള്ളാരംകണ്ണുകള്‍ക്ക്...

ഡാനി വരുന്നു... ഖത്തറിലേക്കും. മാറ്റമില്ലാതെ... ഇത് ഒരു നാട് അര്‍പ്പിക്കുന്ന വിശ്വാസമാണ്... മുപ്പത്തെട്ടാം വയസ്സില്‍ ടോക്കിയോ ഒളിമ്പിക്‌സില്‍ ടീമിനെ നയിക്കാന്‍ നിയോഗിക്കപ്പെടുമ്പോള്‍ ഡാനി ആല്‍വസിന് കീഴടക്കാന്‍ ബാക്കിയുണ്ടായിരുന്ന കൊടുമുടികള്‍ ഒളിമ്പിക്‌സും ലോകകപ്പും മാത്രമായിരുന്നു. ടോക്കിയോയില്‍ സ്‌പെയ്‌നെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി ഒളിമ്പിക്‌സ് സ്വര്‍ണം അവന്‍ നെഞ്ചിലണിഞ്ഞു. ഇത്തവണ നെയ്മര്‍ നയിക്കുന്ന കരുത്തരായ കാനറിപ്പടയ്‌ക്കൊപ്പം ഖത്തറില്‍ കളത്തിലിറങ്ങുമ്പോള്‍ ഫിഫയുടെ ആരും കൊതിക്കുന്ന സ്വര്‍ണക്കപ്പാണുന്നം... ലോകരാജാക്കന്മാരുടെ പടകൂടീരത്തില്‍ പല തവണ വന്നുപോയ കപ്പ്... കഫുവിനും ദുംഗയ്ക്കുമായത് തനിക്കുമാകുമെന്ന ഉറപ്പ്... ഡാനിയുടെ കാല്‍വേഗങ്ങള്‍ക്ക് അതിനാകുമെന്ന ബ്രസീലിയന്‍ പ്രതീക്ഷകളുടെ തേരിലേറിയാണ് ആരാധകലോകം ഇക്കുറി കാനറികള്‍ക്കായി ആര്‍ത്തുവിളിക്കും.


ഒന്നരപ്പതിറ്റാണ്ടോളമായി ഡാനി അവിടെയുണ്ട്... എതിര്‍ത്തും തടുത്തും ചെറുത്തും എണ്ണമറ്റ ആക്രമണങ്ങള്‍ക്ക് വഴിയൊരുക്കിയും... ഗോള്‍ തടഞ്ഞും ഗോളടിച്ചുമാണ് ബ്രസീലിന്റെ പേരുകേട്ട പ്രതിരോധനായകര്‍ കായികലോകത്തെ എന്നും അമ്പരപ്പിച്ചിട്ടുള്ളത്... കഫുവും ദുംഗയും റോബര്‍ട്ടോ കാര്‍ലോസും മാര്‍സലോയും മെയ്‌കോണും ലൂസിയാവോയും ഡാനി ആല്‍വസും ഡഗ്ലസ് കോസ്റ്റയും തിയാഗോ സില്‍വയുമൊക്കെ എതിര്‍ ഗോള്‍മുഖങ്ങളിലേക്ക് വിനാശം വിതച്ച് ഇരമ്പിക്കയറുന്നത് കണ്ട് കാനറികള്‍ക്കെന്തിനാണ് കാവലെന്ന് അമ്പരന്ന കമന്റേറ്റര്‍മാരുണ്ട്.

കടലാസില്‍ വരയ്ക്കുന്നതല്ല കളത്തില്‍ ഡാനിയുടെ പൊസിഷന്‍... പന്തു കാലില്‍ കിട്ടിയാല്‍ പിന്നെ പകര്‍ന്നാട്ടങ്ങള്‍ പലതാണ്... വെടിച്ചില്ലുപോലെ കുതിച്ചുപാഞ്ഞും നെടുംതൂണായി നിന്ന് കോട്ട കാത്തും അവന്‍ കരുത്ത് കാട്ടും. കളത്തിലിറങ്ങുമ്പോള്‍ റൈറ്റ് വിങ് ബാക്ക്, കളിച്ചു മുന്നേറുമ്പോള്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, എതിര്‍ഗോള്‍മുഖത്ത് കളം നിറയുമ്പോള്‍ ഷാര്‍പ്പ് ഷൂട്ടര്‍... അക്ഷരാര്‍ത്ഥത്തില്‍ പ്ലേമേക്കര്‍. 

കളത്തിലും പുറത്തും ഡാനി കാവലാണ്, കരുത്താണ്. ബാഴ്‌സയില്‍ ഒപ്പം പ്രതിരോധനിര കാത്ത എറിക് അബിദാല്‍ അര്‍ബുദം കൊണ്ട് വലഞ്ഞപ്പോള്‍ കരള്‍ പകുത്തു നല്കാന്‍ തയ്യാറായി അവന്‍ ഒപ്പംനിന്നു. അധിക്ഷേപങ്ങള്‍ അവന് പുത്തരിയായിരുന്നില്ല. വിയ്യാറയലിനെതിരായ മത്സരത്തിനിടയില്‍ വംശീയ അധിക്ഷേപം ചൊരിഞ്ഞ കാണികളിലൊരാള്‍ എറിഞ്ഞ പഴമെടുത്ത് തൊലിപൊളിച്ച് കഴിച്ചാണ് ഡാനി പ്രതികരിച്ചത്... ഖത്തറില്‍ കാനറികള്‍ക്ക് പോരിടങ്ങള്‍ തുറക്കുമ്പോള്‍ ലോകം മഞ്ഞക്കടലാകും.  

ഗ്യാലറികള്‍ സാംബാ താളത്തില്‍ ആവേശത്തിന്റെ അലച്ചാര്‍ത്ത് സൃഷ്ടിക്കും. കളിയും ജീവിതവും രണ്ടല്ലാത്ത ഒരു പടയ്ക്ക് വേണ്ടിയാണ് ഡാനി  ആല്‍വസ് ചങ്കൂറ്റമായി നങ്കൂരമുറപ്പിക്കുന്നത്... ആല്‍പ്‌സ്  പോലെ... ആവേശമായി...

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.