×
login
കാനറികള്‍ സെമിയില്‍ വീഴും; അര്‍ജന്റീന-പോര്‍ച്ചുഗല്‍‍ ഫൈനല്‍, പ്രവചിച്ച് ജാമി കാരഗര്‍, മെസിയും അര്‍ജന്റീനയും ലോകകപ്പ് നേടും

ഗ്രൂപ്പ് ഘട്ടം മുതലുള്ള വിജയികളെ പ്രവചിച്ചാണ് കാരഗാമി വാര്‍ത്തയിലിടം പിടിക്കുന്നത്. മെസി-ക്രിസ്റ്റ്യാനോ സ്വപ്‌ന ഫൈനലാണ് കാരഗര്‍ ചൂണ്ടിക്കാട്ടുന്നത്.

ദോഹ: ഖത്തറില്‍ പന്തുരുളാന്‍ മൂന്ന് നാള്‍ മാത്രം ബാക്കിനില്‌ക്കെ പ്രവചനങ്ങളും കൊഴുക്കുന്നു. പതിവ് പോലെ ബ്രസീല്‍- അര്‍ജന്റീന സ്വപ്‌നഫൈനല്‍ കൊതിക്കുന്നവരാണ് ഏറെയും. എന്നാല്‍ ഇംഗ്ലണ്ടിന്റെ മുന്‍ ഡിഫന്‍ഡര്‍ ജാമി കാരഗാമിയുടെ നിരീക്ഷണം ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ഗ്രൂപ്പ് ഘട്ടം മുതലുള്ള വിജയികളെ പ്രവചിച്ചാണ് കാരഗാമി വാര്‍ത്തയിലിടം പിടിക്കുന്നത്. മെസി-ക്രിസ്റ്റ്യാനോ സ്വപ്‌ന ഫൈനലാണ് കാരഗര്‍ ചൂണ്ടിക്കാട്ടുന്നത്.  

എട്ടു ഗ്രൂപ്പുകളിലായി നാല് ടീമുകള്‍ വീതം 32 ടീമുകളാണ് പ്രാഥമിക റൗണ്ടിലുള്ളത് ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്സ് ഒന്നാംസ്ഥാനത്തും സെനഗല്‍ രണ്ടാംസ്ഥാനത്തും എത്തും. ഗ്രൂപ്പ് ബിയില്‍ നിന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ്, സിയില്‍ നിന്ന് അര്‍ജന്റീന, പോളണ്ട്, ഡിയില്‍ നിന്ന് ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ് എന്നിവരും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഗ്രൂപ്പ് ഇയില്‍ സ്പെയിന്‍ ചാമ്പ്യന്മാരും ജര്‍മനി രണ്ടാമന്മാരുമാവും. എഫില്‍ നിന്ന് ക്രൊയേഷ്യ, ബെല്‍ജിയം, ജിയില്‍ നിന്ന് ബ്രസീല്‍, സ്വിറ്റ്സര്‍ലാന്‍ഡ്. ഗ്രൂപ്പ് എച്ചിലെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലായിരിക്കും. ഉറുഗ്വേ രണ്ടാമതെത്തും.


പ്രീക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്സ് വെയ്ല്‍സിനെയും അര്‍ജന്റീന ഫ്രാന്‍സിനെയും ഇംഗ്ലണ്ട് സെനഗലിനെയും ഡെന്‍മാര്‍ക്ക് പോളണ്ടിനെയും സ്പെയിന്‍ ബെല്‍ജിയത്തെയും ബ്രസീല്‍ ഉറുഗ്വേയെയും ജര്‍മനി ക്രൊയേഷ്യയെയും പോര്‍ച്ചുഗല്‍ സ്വിറ്റ്സര്‍ലാന്‍ഡിനെയും നേരിടും. നെതര്‍ലാന്‍ഡ്സ്, അര്‍ജന്റീന, ഇംഗ്ലണ്ട്, ഡെന്‍മാര്‍ക്ക്, സ്പെയിന്‍, ബ്രസീല്‍, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍ എന്നീ എട്ടു ടീമുകള്‍ ക്വാര്‍ട്ടറിലെത്തും.

ക്വാര്‍ട്ടറില്‍ അര്‍ജന്റീന നെതര്‍ലാന്‍ഡ്സിനെ തോല്പിക്കും.  ബ്രസീല്‍ സ്പെയിനിനെയും ഇംഗ്ലണ്ട് ഡെന്‍മാര്‍ക്കിനെയും പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെയും മറികടന്ന് സെമിയിലെത്തുമെന്ന് ജാമി കാരഗര്‍ പ്രവചിക്കുന്നു. 

സെമി ഫൈനലില്‍ അര്‍ജന്റീന ബ്രസീലുമായും ഇംഗ്ലണ്ട് പോര്‍ച്ചുഗലുമായും ഏറ്റുമുട്ടും. ബ്രസീലിനെ വീഴത്തി അര്‍ജന്റീന ഫൈനലിലെത്തും. ഇംഗ്ലണ്ടിനെ തോല്പിച്ച് പോര്‍ച്ചുഗലും ഫൈനലിലെത്തും. പറങ്കിപ്പടയെ വീഴ്ത്തി മെസിയും അര്‍ജന്റീനയും ലോകകപ്പ് നേടുമെന്ന് കാരഗര്‍ പറയുന്നു.

    comment

    LATEST NEWS


    വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


    രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


    അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


    സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


    സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


    ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.