×
login
രാജകുമാരന്റെ പടയൊരുക്കം; മെസിയും കൂട്ടരും മൈതാനത്തിലേക്ക്; അര്‍ജന്റീന-സൗദി അറേബ്യ ഏറ്റുമുട്ടല്‍ ഇന്ന്

മുന്‍പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ രണ്ടില്‍ അര്‍ജന്റീന വിജയിച്ചു. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീനക്കാണ് സാധ്യത. 2012-ലാണ് അവസാനം ഇരുടീമുകളും കളിച്ചത്. അന്ന് ഗോള്‍രഹിത സമനില. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമത്, സൗദി അറേബ്യ 51-ാം സ്ഥാനത്ത്.

ലുസൈല്‍: ഭൂമിയിലെ നക്ഷത്ര രാജകുമാരന്റെ പടപ്പുറപ്പാട് ഇന്ന്. ആ വിസ്മയക്കുതിപ്പിന്റെ മനോഹര കാഴ്ചകാത്ത് ലോകം. ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കരുത്തരും കോപ്പ അമേരിക്ക ചാമ്പ്യന്മാരുമായ ലയണല്‍ മെസിയുടെ അര്‍ജന്റീന കളത്തില്‍. ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയുമാണ് ലുസൈലിലെ ഐകോണിക് സ്റ്റേഡിയത്തില്‍ പോരാട്ടം.

മുന്‍പ് നാല് തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതില്‍ രണ്ടില്‍ അര്‍ജന്റീന വിജയിച്ചു. രണ്ടെണ്ണം സമനിലയില്‍ പിരിഞ്ഞു. ഇന്നത്തെ പോരാട്ടത്തിലും അര്‍ജന്റീനക്കാണ് സാധ്യത. 2012-ലാണ് അവസാനം ഇരുടീമുകളും കളിച്ചത്. അന്ന് ഗോള്‍രഹിത സമനില. ഫിഫ റാങ്കിങ്ങില്‍ അര്‍ജന്റീന മൂന്നാമത്, സൗദി അറേബ്യ 51-ാം സ്ഥാനത്ത്.


അര്‍ജന്റീനയുടെ നെടുംതൂണ്‍ സാക്ഷാല്‍ ലയണല്‍ മെസി. ഈ താരനക്ഷത്രത്തെ പിടിച്ചുകെട്ടുന്നതിലാകും സൗദി താരങ്ങളുടെ ശ്രദ്ധ. പക്ഷെ, മെസിയില്‍ ശ്രദ്ധയൂന്നിയാല്‍ എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല, ലൗറ്റാരോ മാര്‍ട്ടിന്‍, എയ്ഞ്ചല്‍ ഡി കൊറിയ, ലിയാന്‍ഡ്രോ പരാഡെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കളം നിറയും. മികച്ച പ്രതിരോധവും അര്‍ജന്റീനയ്ക്കുണ്ട്. ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളസ് ഓട്ടമെന്‍ഡി, നികോളാസ് ടാഗ്ലിയാഫികോ എന്നിവര്‍ പ്രതിരോധത്തിലെ കരുത്തര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ ഫ്രാങ്കോ അര്‍മാനിയും എത്തും. തുടര്‍ച്ചയായി 36 മത്സരങ്ങളില്‍ പരാജയമറിയാതെ കുതിക്കുകയാണ് അര്‍ജന്റീന. ആ മികവ് നിലനിര്‍ത്താനായിരിക്കും മെസ്സിയും സംഘവും ഇന്ന് ഇറങ്ങുക.

അപാരഫോമിലുള്ള അര്‍ജന്റീനക്കെതിരെ സൗദി ടീം എത്രത്തോളം പിടിച്ചുനില്‍ക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഫ്രഞ്ചുകാരന്‍ ഹെര്‍വ് റെനാഡാണ പരിശീലകന്‍. സലേഹ് അ ഷെഹ്റി, ഫിറാസ് അല്‍ ബുറായ്കന്‍,  എന്നിവര്‍ പ്രധാന സ്ട്രൈക്കര്‍മാര്‍. സല്‍മാന്‍ അല്‍ ഫറാജ്,  സലിം അല്‍ ഡ്വസാരി, അബ്ദുള്ള ഒടാഫി,  മുഹമ്മദ് കാനോ എന്നിവരടങ്ങുന്ന മധ്യനിരയും യാസര്‍ അലി ഷഹ്റാനി,  

മുഹമ്മദ് അല്‍ബ്രിക്, അലി അല്‍ ബുലെയ്ഹി, സുല്‍താന്‍ അല്‍ ഗന്‍നം എന്നിവരടങ്ങുന്ന പ്രതിരോധവും കൈമെയ് മറന്ന് കളിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

  comment

  LATEST NEWS


  വിവാഹേതര ലൈംഗികബന്ധം ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റം;ടൂറിസ്റ്റുകള്‍ക്കും നിയമം ബാധകം;ശരീയത്ത് ശക്തമാക്കി ബില്‍ പാസാക്കാന്‍ ഇന്തോനേഷ്യ


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.