×
login
സുനില്‍ ഛേത്രി‍യ്ക്കില്ല കിരീടം; പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബാംഗ്ലൂരിനെ തകർത്ത് എ.ടി.കെ മോഹന്‍ ബഗാന് ‍ഐഎസ് എല്‍ കിരീടം

ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദഗോള്‍ നേടിയ സുനില്‍ ഛേത്രിയുടെ ബെംഗളൂരുവിന് കിരീടമില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-3ന് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കി.

ഗോവ: ഇക്കുറി കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിവാദഗോള്‍ നേടിയ സുനില്‍ ഛേത്രിയുടെ ബെംഗളൂരുവിന് കിരീടമില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-3ന് ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എടികെ മോഹന്‍ ബഗാന്‍ സ്വന്തമാക്കി.  

എ.ടി.കെ മോഹൻ ബഗാനാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. റോയ് കൃഷ്‌ണയുടെ ഹാൻഡ് ബോളിനൊടുവിൽ കിട്ടിയ പെനാൽറ്റിയാണ് വളരെ എളുപ്പത്തിൽ ഗോൾ നേടിയത്. എന്നാൽ ആദ്യ പകുതിയുടെ എക്സ്ട്രാ ടൈമിൽ കിട്ടിയ പെനാൽറ്റി ബാംഗ്ലൂരും ഗോളാക്കിയതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.  

ഇരു ടീമുകളും  തുല്യത പാലിച്ചതോടെയാൻ മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.  പെനാൽറ്റിയിൽ നിന്നാണ് മത്സരത്തിലെ മൂന്ന് ഗോളുകൾ പിറന്നത്. എടികെയ്‌ക്കായി ദിമിത്രി പെട്രറ്റോസ് ഇരട്ട ഗോൾ നേടിയപ്പോൾ സുനിൽ ഛേത്രിയും റോയ് കൃഷ്‌ണയുമാണ് ബാംഗ്ലൂരിന്‍റെ ഗോൾ നേടിയത് . പെനാൽറ്റിയിൽ കൊൽക്കത്തയുടെ എല്ലാ ഷോട്ടുകളും ഗോൾ ആയപ്പോൾ ബാംഗ്ലൂരിന്‍റെ രണ്ട് കിക്കുകൾ പിഴച്ചു. പെനാൽറ്റിയിൽ 4 – 3 നാൻ കൊൽക്കത്ത ജയിച്ചുകയറിയത്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.