×
login
ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്ക്ക് തോല്‍വി

ഗ്രൂപ്പ് സിയില്‍ സ്വന്തം മൈതാനമായ അലിയന്‍സ് അരീനയില്‍ ബയേണ്‍ ഗോളടിച്ചു കൂട്ടി. ലിറോയ് സാനെയുടെ ഇരട്ട ഗോളുകളാണ് ബയേണിന് വന്‍ ജയം സമ്മാനിച്ചത്. ഏഴ്, 50 മിനിറ്റുകളില്‍ സാനെ സ്‌കോര്‍ ചെയ്തു. സെര്‍ജി നാബ്രി (13), സാദിയൊ മാനെ (21), എറിക് ചൗപൊ മോടിങ് (59) എന്നിവര്‍ മറ്റു ഗോളുകള്‍ നേടി. ഇന്ററിന്റെ മൈതാനത്ത് ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹകന്‍ കാള്‍ഹനൗഗ്ലു നേടിയ ഗോളാണ് ബാഴ്‌സയുടെ അടിതെറ്റിച്ചത്.

മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ലീഗില്‍ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബയേണ്‍ മ്യൂണിക്ക് ആ മികവ് ചാമ്പ്യന്‍സ് ലീഗിലും തുടര്‍ന്നപ്പോള്‍, സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന ബാഴ്‌സലോണയ്ക്ക് കാലിടറി. ബയേണ്‍ വിക്ടോറിയ പ്ലസെനെ എതിരില്ലാത്ത അഞ്ച് ഗോൡന് തുരത്തിയപ്പോള്‍, ഇറ്റാലിയന്‍ കരുത്തര്‍ ഇന്റര്‍ മിലാനു മുന്നില്‍ ബാഴ്‌സ വീണു (1-0). നെപ്പോളി, ലിവര്‍പൂള്‍, പോര്‍ട്ടൊ ടീമുകള്‍ ജയം കണ്ടപ്പോള്‍, അതല്റ്റിക്കൊ മാഡ്രിഡിന് തോല്‍വി.

ഗ്രൂപ്പ് സിയില്‍ സ്വന്തം മൈതാനമായ അലിയന്‍സ് അരീനയില്‍ ബയേണ്‍ ഗോളടിച്ചു കൂട്ടി. ലിറോയ് സാനെയുടെ ഇരട്ട ഗോളുകളാണ് ബയേണിന് വന്‍ ജയം സമ്മാനിച്ചത്. ഏഴ്, 50 മിനിറ്റുകളില്‍ സാനെ സ്‌കോര്‍ ചെയ്തു.  സെര്‍ജി നാബ്രി (13), സാദിയൊ മാനെ (21), എറിക് ചൗപൊ മോടിങ് (59) എന്നിവര്‍ മറ്റു ഗോളുകള്‍ നേടി. ഇന്ററിന്റെ മൈതാനത്ത് ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ഹകന്‍ കാള്‍ഹനൗഗ്ലു നേടിയ ഗോളാണ് ബാഴ്‌സയുടെ അടിതെറ്റിച്ചത്. ഗോള്‍ മടക്കാന്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ ശ്രമിച്ചെങ്കിലും ഇന്റര്‍ പ്രതിരോധം വഴങ്ങിയില്ല. മൂന്ന് കളികള്‍ വീതം  പൂര്‍ത്തിയാപ്പോള്‍ ഗ്രൂപ്പില്‍ മൂന്നാം ജയത്തോടെ ഒമ്പതു പോയിന്റുമായി ബയേണ്‍ മുന്നില്‍. ആറു പോയിന്റുള്ള ഇന്റര്‍ രണ്ടാമത്. ബാഴ്‌സയ്ക്ക് മൂന്ന് പോയിന്റ്. ആദ്യ കളിയില്‍ ബാഴ്‌സ ബയേണിനോട് തോറ്റിരുന്നു.  


ഗ്രൂപ്പ് എയില്‍ നെപ്പോളി ഒന്നിനെതിരെ ആറു ഗോളിന് അയാക്‌സിനെ തകര്‍ത്തു. ജിയാകോമൊ റാസ്പദോറിയുടെ ഇരട്ട ഗോള്‍ നെപ്പോളിയുടെ വന്‍ ജയത്തിന് പകിട്ടേകി. 18, 47 മിനിറ്റുകളിലാണ് റാസ്പദോറി സ്‌കോര്‍ ചെയ്തത്. ജിയൊവാനി ഡി ലൊറെന്‍സൊ (33), പയ്റ്റര്‍ സെയ്‌ലിന്‍സ്‌കി (45), ഖിവിച്ച വരാറ്റ്‌സ്‌ഖെലിയ (63), ജിയൊവാനി സിമിയോണി (81) എന്നിവര്‍ മറ്റു സ്‌കോറര്‍മാര്‍. മുഹമ്മദ് കുഡുസ് അയാക്‌സിന്റെ ആശ്വാസം. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് റേഞ്ചേഴ്‌സിനെ കീഴടക്കി. ഏഴാം മിനിറ്റില്‍ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, 53-ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മുഹമ്മദ് സല എന്നിവരാണ് ചെമ്പടയ്ക്കായി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എയില്‍ ഒമ്പത് പോയിന്റുമായി നെപ്പോളി മുന്നില്‍. ആറു പോയിന്റുമായി ലിവര്‍പൂള്‍ രണ്ടാമത്. അയാക്‌സിന് മൂന്ന് പോയിന്റ്.  

ഗ്രൂപ്പ് ബിയില്‍ എവേ മത്സരത്തില്‍ ക്ലബ് ബ്രുഗെയോടാണ് അത്‌ലറ്റിക്കൊ മാഡ്രിഡ് തോറ്റത് (2-0). സൊവ (36), ഫെറാന്‍ ജറ്റഗിയ (62) എന്നിവര്‍ സ്‌കോറര്‍മാര്‍. 76-ാം മിനിറ്റില്‍ സൂപ്പര്‍ താരം അന്റോണിയൊ ഗ്രീസ്മന്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയത് അത്‌ലറ്റിക്കൊയ്ക്ക് തിരിച്ചടിയായി. മൂന്നു പോയിന്റുമായി ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ് മാഡ്രിഡ് ടീം. മൂന്നാം ജയത്തോടെ ബ്രുഗെ ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പോര്‍ട്ടൊ 2-0ന് ബയര്‍ലെവര്‍കുസനെ തോല്‍പ്പിച്ചു.  

ഗ്രൂപ്പ് ഡിയില്‍ ടോട്ടനത്തിന് സമനില. എയ്ന്‍ട്രാക്ട് ഫ്രാങ്ക്ഫര്‍ട്ടാണ് ഇംഗ്ലീഷ് ടീമിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മറ്റൊരു കളിയില്‍ ഒളിമ്പിക് മാഴ്‌സലെ ഒന്നിനെതിരെ നാലു ഗോളിന് സ്‌പോര്‍ട്ടിങ്ങിനെ കീഴടക്കി. തോറ്റെങ്കിലും ആറു പോയിന്റുമായി സ്‌പോര്‍ട്ടിങ് ഒന്നാമത് തുടരുന്നു. ടോട്ടനം (നാല്), എയ്ന്‍ട്രാക്ട് (നാല്), മാഴ്‌സലെ (മൂന്ന്) എന്നിവര്‍ തുടര്‍ സ്ഥാനങ്ങളില്‍.  

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.