×
login
ഇരട്ട ഗോളടിച്ച് ലെവന്‍ഡോസ്‌കി; സ്പാനിഷ് വമ്പന്മാരേ തകത്തു; ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം

സൂപ്പര്‍ സ്റ്റാര്‍ മെസി വിട്ടുപോയതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സയെ ബയേണ്‍ വാരിക്കളഞ്ഞു. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ബയേണ്‍ 34-ാം മിനിറ്റില്‍ മുള്ളറുടെ ഗോളില്‍ ലീഡ് എടുത്തു. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ലെവന്‍ഡോസ്‌കി ബയേണിന് വിജയം ഒരുക്കി. 56, 85 മിനിറ്റുകളിലാണ് ലെവന്‍ സ്‌കോര്‍ ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ലുകാകുവിന്റെ ഗോളിലാണ് സെനിറ്റിനെ തോല്‍പ്പിച്ചത്. 69-ാം മിനിറ്റിലാണ് ലുകാകു ലക്ഷ്യം കണ്ടത്.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്കെതിരായ മത്സരത്തില്‍ ബയേണിന്റെ മൂന്നാം ഗോള്‍ നേടിയ റോബര്‍ട്ടോ ലെവന്‍ഡോസ്‌കി സഹതാരങ്ങള്‍ക്കൊപ്പം ആഘോഷത്തില്‍

ബാഴ്‌സലോണ: റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ട ഗോളില്‍ ബയേണ്‍ മ്യൂണിക്കിന് ചാമ്പ്യന്‍സ് ലീഗില്‍ വിജയത്തുടക്കം. ഗ്രൂപ്പ് ഇ യിലെ ആദ്യ മത്സരത്തില്‍ അവര്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സിയും ആദ്യ മത്സരത്തില്‍ വിജയം നേടി. ഗ്രൂപ്പ് എച്ചില്‍ അവര്‍ എതിരില്ലാത്ത ഒരു ഗോളിന് സെനിറ്റിനെ മറികടന്നു.  

സൂപ്പര്‍ സ്റ്റാര്‍ മെസി വിട്ടുപോയതിനുശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സയെ ബയേണ്‍ വാരിക്കളഞ്ഞു. തുടക്കം മുതല്‍ തകര്‍ത്തുകളിച്ച ബയേണ്‍ 34-ാം മിനിറ്റില്‍ മുള്ളറുടെ ഗോളില്‍ ലീഡ് എടുത്തു. ആദ്യ പകുതിയില്‍ ജേതാക്കള്‍ 1-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ ഇരട്ട ഗോള്‍ നേടി ലെവന്‍ഡോസ്‌കി ബയേണിന് വിജയം ഒരുക്കി. 56, 85 മിനിറ്റുകളിലാണ് ലെവന്‍ സ്‌കോര്‍ ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായ ചെല്‍സി ലുകാകുവിന്റെ ഗോളിലാണ് സെനിറ്റിനെ തോല്‍പ്പിച്ചത്. 69-ാം മിനിറ്റിലാണ് ലുകാകു ലക്ഷ്യം കണ്ടത്.  

സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊണാള്‍ഡോ വിട്ടുപോയശേഷം ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ മത്സരത്തിനിറങ്ങിയ യുവന്റസ് വിജയം നേടി. ഗ്രൂപ്പ് എച്ചില്‍  അവര്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മാല്‍മോം എഫ്എഫിനെ തോല്‍പ്പിച്ചു. അലക്‌സ് സാന്‍ഡ്രോ, ഡിബാല, മോറാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി യുവന്റസ് ചെല്‍സിക്കൊപ്പം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.  

ഗ്രൂപ്പ് എഫില്‍ വിയാറയലും അറ്റ്‌ലാന്റയും തമ്മില്‍ നടന്ന മത്സരം സമനിലയായി. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. മനു ട്രിഗ്യൂറസും ഗ്രോനീവെല്‍ഡുമാണ് വിയാ റയലിനായി സ്്‌കോര്‍ ചെയ്തത്. ഫ്രൂളറും ഗോസന്‍സുമാണ് അറ്റ്‌ലാന്റയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച യംഗ് ബോയ്‌സാണ് ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്ത്.  

ഗ്രൂപ്പ് ജിയില്‍ ലാ ലിഗ ടീമായ സെവിയ  സാല്‍സ്ബര്‍ഗിനെ സമനിലയില്‍ പിടിച്ചുനിര്‍ത്തി. ഇരു ടീമുകളും ഓരോ ഗോള്‍  നേടി. 21-ാം മിനിറ്റില്‍ സുസിക് പെനാല്‍റ്റി ഗോളാക്കി സാല്‍സ്ബര്‍ഗിനെ മുന്നിലെത്തിച്ചു. 42-ാം മിനിറ്റില്‍ പെനാല്‍റ്റി ഗോളാക്കി റാകിടിച്ച് സെവിയയ്ക്ക് സമനില നേടിക്കൊടുത്തു.

  comment
  • Tags:

  LATEST NEWS


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം


  നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകള്‍ തുറക്കും; ആദ്യ ഘട്ടത്തില്‍ പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും; പഠനം കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്


  മാധ്യമപ്രവര്‍ത്തകര്‍ക്ക് മാതൃക; പ്രവര്‍ത്തന മേഖലയില്‍ തന്റേതായ മുദ്രപതിപ്പിച്ച വ്യക്തിത്വം; കെഎം റോയിയുടെ നിര്യാണത്തില്‍ അനുശോചിച്ച് കെ.സുരേന്ദ്രന്‍


  ശോഭനാ ജോര്‍ജ്ജ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ പദവി രാജിവെച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.