×
login
ഏഴഴക്; ബയേണ്‍ മ്യൂണിക്കിന്റെ ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്; റോബര്‍ട്ട് ലെവന്‍ഡോസ്‌കിക്ക് ഹാട്രിക്

സ്വന്തം മൈതാനത്ത് മികച്ച കളിയാണ് ബയേണ്‍ പുറത്തെടുത്തത്. കളിയുടെ 70 ശതമാനവും ബയേണിന്റെ കയ്യിലായിരുന്നു. ഒമ്പത് തവണ ഗോള്‍ ശ്രമം നടത്തി. ആദ്യ പാതത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പ് രണ്ടാം പാതത്തില്‍ തുടരാനാകാതെ പോയതാണ് റെഡ്ബുള്ളിന് വിനയായത്.

ബയേണ്‍: ആദ്യ പാതത്തില്‍ സമനില, രണ്ടാം പാതത്തില്‍ ഗോളടി മേളം. ചാമ്പ്യന്‍സ് ലീഗില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക് നടത്തിയത് വമ്പന്‍ തിരിച്ചുവരവ്. പ്രീക്വാര്‍ട്ടറില്‍ റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്. ആദ്യ പാതത്തില്‍ ഓരോ ഗോള്‍ നേടി സമനില പാലിക്കുകയായിരുന്നു ഇരു ടീമും.  

സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക് മികവിലാണ് ബയേണ്‍ വന്‍ വിജയത്തിലെത്തിയത്. ആദ്യ 23 മിനിറ്റിനിടെ ഹാട്രിക് തികച്ച താരം ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഹാട്രിക് നേടുന്ന താരവുമായി. 12-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍. 21-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ വീണ്ടും വലകുലുക്കി. 23-ാം മിനിറ്റിലായിരുന്നു ഹാട്രിക് തികച്ച ഗോള്‍. ആദ്യ പകുതി തീരും മുമ്പ് സെര്‍ജ് നാര്‍ബി ഗോള്‍ നേടിയതോടെ ബയേണ്‍ നാല് ഗോളുകള്‍ക്ക് മുന്നിലെത്തി. രണ്ടാം പകുതിയില്‍ തോമസ് മുള്ളര്‍ കത്തികയറുകയായിരുന്നു. 54, 83 മിനിറ്റുകളില്‍ ഗോള്‍ നേടി ലീഡുയര്‍ത്തി. ഇതിനിടെ മൗരിറ്റ്‌സ് കാര്‍ഗാര്‍ഡിലൂടെ റെഡ് ബുള്‍ ആശ്വാസ ഗോള്‍ നേടി. ലിറോയ് സെയ്ന്‍ വല കുലുക്കിയതോടെ ബയേണിന്റെ വിജയം ആധികാരികമായി.  

സ്വന്തം മൈതാനത്ത് മികച്ച കളിയാണ് ബയേണ്‍ പുറത്തെടുത്തത്. കളിയുടെ 70 ശതമാനവും ബയേണിന്റെ കയ്യിലായിരുന്നു. ഒമ്പത് തവണ ഗോള്‍ ശ്രമം നടത്തി. ആദ്യ പാതത്തില്‍ നടത്തിയ ചെറുത്തുനില്‍പ്പ് രണ്ടാം പാതത്തില്‍ തുടരാനാകാതെ പോയതാണ് റെഡ്ബുള്ളിന് വിനയായത്.  

 


 

 

 

 

 

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.