×
login
ബംഗളൂരു എഫ്‌സിയുമായി കരാര്‍ ഉറച്ചു; ബിദ്യാഷാഗര്‍ സിങ് കേരള ബ്ലാസ്‌റ്റേഴ്‌സില്‍

ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍ എഫ്‌സിയില്‍ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരന്‍ സ്‌െ്രെടക്കര്‍ 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 201617 അണ്ടര്‍ 18 ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് താരം ആദ്യമായി ശ്രദ്ധേയനാകുന്നത്. ടൂണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ താരം 2018ല്‍ സീനിയര്‍ ടീമിനായും അരേങ്ങേറി. രണ്ട് സീസണിലായി സീനിയര്‍ ടീമിനുവേണ്ടി 12 മത്സരങ്ങളില്‍ താരം കളിച്ചു.

കൊച്ചി: ബംഗളൂരു എഫ്‌സി സ്‌ട്രൈക്കര്‍ ബിദ്യാഷാഗര്‍ സിങ്ങുമായി കരാറിലെത്തിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി പ്രഖ്യാപിച്ചു. 2023 വരെ ബംഗളൂരു എഫ്‌സിയില്‍നിന്ന് വായ്പാടിസ്ഥാനത്തിലാണ് ഈ യുവ സ്‌ട്രൈക്കര്‍ കേരള ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.

ടിഡിം റോഡ് അത്‌ലറ്റിക് യൂണിയന്‍ എഫ്‌സിയില്‍ കളിജീവിതം ആരംഭിച്ച ഈ ഇരുപത്തിനാലുകാരന്‍ സ്‌െ്രെടക്കര്‍ 2016ല്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണല്‍ കരിയറിന് തുടക്കം കുറിച്ചത്. 201617 അണ്ടര്‍ 18 ഐ ലീഗില്‍ ഈസ്റ്റ് ബംഗാളിനെ ഫൈനലില്‍ എത്തിച്ചതോടെയാണ് താരം ആദ്യമായി ശ്രദ്ധേയനാകുന്നത്. ടൂണമെന്റില്‍ ആറ് ഗോളുകള്‍ നേടിയ താരം 2018ല്‍ സീനിയര്‍ ടീമിനായും അരേങ്ങേറി. രണ്ട് സീസണിലായി സീനിയര്‍ ടീമിനുവേണ്ടി 12 മത്സരങ്ങളില്‍ താരം കളിച്ചു.

2020ല്‍ ഐ ലീഗ് ക്ലബ്ബ് ട്രാവുവുമായി ബിദ്യാഷാഗര്‍ കരാര്‍ ഒപ്പിട്ടു. ഈ നീക്കം അദ്ദേഹത്തിന്റെ ഫുട്‌ബോള്‍  ജീവിതത്തിലെ വലിയ വഴിത്തിരിവായി. 15 മത്സരങ്ങളില്‍ 12 ഗോളുകള്‍ നേടി. ഇതില്‍ രണ്ട് ഹാട്രിക്കും ഉള്‍പ്പെടും. ആ വര്‍ഷം ട്രാവുവിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു. ആക്രമണനിരയിലെ ഈ പ്രകടനങ്ങള്‍ അദ്ദേഹത്തിന് നിരവധി വ്യക്തിഗത അംഗീകാരങ്ങള്‍ നേടിക്കൊടുത്തു. ടോപ് സ്‌കോറര്‍ പുരസ്‌കാരം, ഹീറോ ഓഫ് ദി സീസണ്‍ എന്നിവയ്‌ക്കൊപ്പം ഐ ലീഗ് ടീം ഓഫ് ദി സീസണില്‍ സ്ഥാനവും നേടിക്കൊടുത്തു.


ഐ ലീഗിലെ മിന്നുന്ന പ്രകടനത്തെതുടര്‍ന്ന് അദ്ദേഹം ബംഗളൂരു എഫ്‌സിയുമായി കരാര്‍ ഒപ്പ് വച്ചു. വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇറങ്ങിയ താരം 11  കളികളില്‍ നിന്ന് മൂന്ന് ഗോളുകളും നേടി. 'കേരള ബ്ലാസ്‌റ്റേഴ്‌സ് ക്ലബ്ബില്‍ ചേര്‍ന്നതിന് ബിദ്യയെ ഞാന്‍ അഭിനന്ദിക്കുന്നു. രണ്ട് സീസണുകള്‍ക്ക് മുമ്പുതന്നെ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചതാണ്. കൂടാതെ ഐഎസ്എലില്‍ അദ്ദേഹത്തിന് സ്വന്തം കഴിവുകള്‍ കൂടുതല്‍ തെളിയിക്കാനുള്ള അവസരം നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പുതിയ വെല്ലുവിളിയില്‍ അദ്ദേഹത്തെ സഹായിക്കാനുണ്ടാകും. എല്ലാവിധ ആശംസകളും ഞങ്ങള്‍ നേരുന്നു'. സമ്മര്‍ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാമത്തെ ഇന്ത്യന്‍ കരാറിനെക്കുറിച്ച് സംസാരിക്കവെ സ്‌പോര്‍ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

'ഈ നീക്കത്തില്‍ ഞാന്‍ ആവേശത്തിലാണ്. കളിസമയം കൂടുതല്‍ ലഭിക്കാനും ഗോളടിമികവിലേക്ക് തിരികെയെത്താനും ഞാന്‍ ശ്രമിക്കുകയാണ്. മണിപ്പൂരില്‍ നിന്നുള്ള എന്റെ ചില ടീമംഗങ്ങളെ എനിക്കറിയാം, ബാക്കിയുള്ളവരെയും കൂടി അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് ഒരു പുതിയ വെല്ലുവിളിയാണ്. പുതിയ സ്ഥലം, പുതിയ നിറങ്ങള്‍, ഒരു പുതിയ ദൗത്യം. അത് നിറവേറ്റാന്‍ ശ്രമിക്കും. എനിക്ക് ഈ അവസരം നല്‍കിയതിന് പരിശീലകനും മാനേജ്‌മെന്റിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' ബിദ്യാഷാഗര്‍ സിങ് പറഞ്ഞു.

സൗരവ് മണ്ഡലിനും െ്രെബസ് മിറാന്‍ഡയ്ക്കും ശേഷമുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സമ്മര്‍ സീസണില്‍ കരാര്‍ ഒപ്പിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ബിദ്യാഷാഗര്‍ സിങ്.  വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ 2022/23 സീസണിനായി ടീം തയ്യാറെടുക്കുമ്പോള്‍ ബിദ്യാഷാഗര്‍ ബ്ലാസ്‌റ്റേഴ്‌സ് ആക്രമണത്തിന്  പുതിയ മാനം നല്‍കും. യുഎഇയില്‍ നടക്കുന്ന മൂന്ന് സൗഹൃദ മത്സരങ്ങളിലെ ആദ്യ മത്സരത്തിനായി ബ്ലാസ്‌റ്റേഴ്‌സ് തയ്യാറെടുക്കുമ്പോള്‍ ദുബായില്‍ വച്ച്  ബിദ്യാഷാഗര്‍  സഹതാരങ്ങളുമായി ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 20ന് യുഎഇ ഫസ്റ്റ് ഡിവിഷന്‍ ടീമായ അല്‍ നാസറിനെതിരെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.