×
login
ലോകഫുട്‌ബോള്‍ ഇതിഹാസം പെലെ വിടവാങ്ങി; നഷ്ടമായത് ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യത്തെ

മകള്‍ കെല്ലി നാസിമെന്റോയാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നവംബര്‍ 29 നാണ് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാവോപോളോ: ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ (82) അന്തരിച്ചു. കുടലില്‍ ബാധിച്ച ക്യാന്‍സറിന് ചികിത്സയിലിരിക്കെ സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ കെല്ലി നാസിമെന്റോയാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. നവംബര്‍ 29 നാണ് അദ്ദേഹത്തെ സാവോ പോളോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീമോതെറാപ്പിയിലൂടെയായിരുന്നു ചികിത്സ. മരുന്നുകള്‍ കാര്യമായി ഫലിക്കാതെ വന്നതോടെ കീമോതെറാപ്പി നിര്‍ത്തുകയും വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ നല്‍കുകയും ചെയ്തു. വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായിതോടെ സ്ഥിതി ഗുരുതരമാവുകായിരുന്നു.  

ആക്രമണ ഫുട്‌ബോളിന്റെ സൗന്ദര്യമാര്‍ന്ന ശൈലി ലോകത്തിനു കാട്ടിക്കൊടുത്ത അദ്ദേഹത്തെ കറുത്ത മുത്ത് എന്നാണ് ലോകം വിളിക്കുന്നത്. പന്തടക്കത്തിലും ഇരുകാലുകള്‍ക്കൊണ്ടുമുള്ള ഷൂട്ടിങ്ങിലും അവസരങ്ങള്‍ ഗോളാക്കി മാറ്റുന്നതിലും പെലെ വലിയ മികവു പ്രകടിപ്പിച്ചിരുന്നു. ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം രചിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു ഈ കിരീടങ്ങള്‍. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്‌ബോള്‍ താരവും പെലെയാണ്. 5ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്‌ബോള്‍ ക്ലബ്ബ് സാന്റോസിനൊപ്പമാണ് പെലെ കളി തുടങ്ങിയത്. 1956ലായിരുന്നു അത്. 1956 സെപ്റ്റംബര്‍ ഏഴിന് കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്റോസ് സീനിയര്‍ ടീമിലെ ആദ്യ കളി. ഒന്നിനെതിരേ ഏഴു ഗോളിന് സാന്റോസ് ജയിച്ച ആ മത്സരത്തില്‍ ഒരു ഗോളുമടിച്ചു. 1957 ജൂലായ് ഏഴിന് അര്‍ജന്റീനയ്‌ക്കെതിരെയായിരുന്നു ബ്രസീല്‍ അരങ്ങേറ്റം. 16 വര്‍ഷവും ഒമ്പത് മാസവും പ്രായമുള്ളപ്പോഴായിരുന്നു അത്. ആദ്യ മത്സരത്തില്‍ തന്നെ പെലെ ഗോള്‍ നേടി.  


1940ല്‍  ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്‌റ്റേ അരാന്റസ്. എഡ്‌സണ്‍ അരാഞ്ചസ് ഡോ നാസിമെന്റോ എന്നാണ് പെലെയുടെ ഔദ്യോഗിക പേര്. മൂന്ന് ഭാര്യമാരുണ്ട്. എന്നാല്‍ കുട്ടികള്‍ എത്ര എന്ന കാര്യത്തില്‍ തര്‍ക്കമുണ്ട്. തനിക്ക് എത്ര കുട്ടികളുണ്ടെന്ന് ഓര്‍മ്മയില്ലെന്ന് പെലെ തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും, പെലെയുടെ 7 കുട്ടികളുടെ പേരുകള്‍ ഔദ്യോഗിക രേഖകളില്‍ ഉണ്ട്. 1966ല്‍ ആദ്യ വിവാഹം നടന്നു. 1982ല്‍ വിവാഹമോചനം നേടി. റോസ് മേരി ഡോസ് റെയിസ് എന്നായിരുന്നു ആദ്യ ഭാര്യയുടെ പേര്. അതില്‍ മൂന്ന് കുട്ടികളുണ്ടായിരുന്നു. 1994ല്‍ രണ്ടാം വിവാഹം കഴിച്ച പെലെ 2008ല്‍ വിവാഹമോചനം നേടി. രണ്ടാമത്തെ ഭാര്യയുടെ പേര് എസ്‌റിയ ലിമോസ് സിക്‌സ് എന്നായിരുന്നു. 2016ല്‍ മൂന്നാം വിവാഹം നടത്തി. മാര്‍സിയ ഓക്കി എന്നാണ് ഭാര്യയുടെ പേര്. ഇവരാണ് അവസാന നാളുകളില്‍ പെലെക്ക് ഒപ്പം ഉണ്ടായിരുന്നത്. 2010 ല്‍ ന്യൂയോര്‍ക്ക് കോസ്‌മോസിന്റെ ഓണററി പ്രസിഡന്റായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. ബ്രസീലിന്റെ ദേശീയ നായക പദവിലേക്ക് വളരെ പെട്ടന്നാണ് പെലെ ഉയര്‍ന്നത്.

 

    comment

    LATEST NEWS


    നായയെ വളര്‍ത്തുന്നത് പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷന്‍


    പിഎസ്‌സി നിയമന ശിപാര്‍ശകള്‍ ജൂണ്‍ ഒന്നു മുതല്‍ ഡിജിലോക്കറിലും ലഭ്യം


    മിസിസിപ്പിയിലും അലബാമയിലും ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ മരണം 26 ആയി


    നടന്‍ സൂര്യ മുംബൈയിലേക്ക് താമസം മാറ്റിയതിനെതിരെ സൈബറിടത്തില്‍ രൂക്ഷവിമര്‍ശനം; 'ഹിന്ദി തെരിയാത് പോടാ എന്ന് ഇനി സൂര്യ പറയുമോ?'


    ശ്രീരാമന്‍റെ കുടുംബമായി ഗാന്ധി കുടുംബം സ്വയം കണക്കാക്കുന്നു; 14 വര്‍ഷം ജയിലില്‍ കഴിഞ്ഞ നേതാവാണ് സവര്‍ക്കര്‍: അനുരാഗ് താക്കൂര്‍


    സ്ത്രീകളുടെ കായിക ഇനങ്ങളില്‍ മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്ജന്‍ഡര്‍ അത്‌ലറ്റുകളെ വിലക്കി അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ഭരണ സമിതി

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.