×
login
ചാമ്പ്യന്‍സ് ലീഗ്: യുണൈറ്റഡ്, ചെല്‍സി കടന്നു; ബാഴ്‌സ കാത്തിരിക്കണം

ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പരിശീലക സ്ഥാനത്ത് നിന്നു പരിച്ചുവിട്ടശേഷം ആദ്യ മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് വിയാ റയലിനെ വീഴ്ത്തിയാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 78-ാം മിനിറ്റില്‍ റൊണാള്‍ഡോ ആദ്യ ഗോള്‍ നേടി.

ചാമ്പ്യന്‍സ് ലീഗില്‍ വിയാ റയലിനെതിരെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടിയ ജോഡന്‍ സാഞ്ചോ റൊണാള്‍ഡോയ്‌ക്കൊപ്പം

വിയാ റയല്‍:  ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ സൂപ്പര്‍ ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗ്് നോക്കൗട്ടിലേക്ക്് ഓടിക്കറയി. മറ്റൊരു പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും പ്രീ ക്വാര്‍ട്ടറിലെത്തി. എന്നാല്‍ ലാലിഗ ടീമായ ബാഴ്‌സലോണയ്ക്ക് നോക്കൗട്ടിലെത്താന്‍ ഇനിയും കാത്തിരിക്കണം.  

ഒലെ ഗുണ്ണര്‍ സോള്‍ഷ്യറെ പരിശീലക സ്ഥാനത്ത് നിന്നു പരിച്ചുവിട്ടശേഷം ആദ്യ മത്സരം കളിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് വിയാ റയലിനെ വീഴ്ത്തിയാണ് ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചത്. രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 78-ാം മിനിറ്റില്‍ റൊണാള്‍ഡോ  ആദ്യ ഗോള്‍ നേടി.  

അവസാന നിമിഷത്തില്‍ ജോന്‍ സാഞ്ചോ അവരുടെ രണ്ടാം ഗോളും കുറിച്ചു. റൊണാള്‍ഡോ നീട്ടിക്കൊടുത്ത പന്ത് പിടിച്ചെടുത്താണ് സാഞ്ചോ ലക്ഷ്യം കണ്ടത്. ഈ വിജയത്തോടെ ഗ്രൂപ്പ് എഫില്‍ അഞ്ചു മത്സരങ്ങളില്‍ പത്തുപോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഒന്നാം സ്ഥാനത്തെത്തി.  

ഇറ്റാലിയന്‍ ടീമായ യുവന്റസിനെ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ചാലോബ, ജെയിംസ്്, ഹഡ്‌സണ്‍, വെര്‍ണര്‍ എന്നിവരാണ്  ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗ്രൂപ്പ്് എച്ചില്‍ അഞ്ചു മത്സരങ്ങളില്‍ 12 പോയിന്റുമായി ചെല്‍സി ഒന്നാം സ്ഥാനത്തെത്തി. യുവന്റസിനും അഞ്ചു മത്സരങ്ങളില്‍ 12 പോയിന്റുണ്ട്. എന്നാല്‍ ഗോള്‍ ശരാശരിയില്‍ അവര്‍ ചെല്‍സിക്ക് പിന്നിലാണ്.  

ഗ്രൂപ്പ് ഇ മത്സരത്തില്‍ ബെന്‍ഫിക്കയുമായി ഗോള്‍രഹിത സമനില പിടിച്ചതാണ് ബാഴ്‌സലോണയ്ക്ക് തിരിച്ചടിയായത്. അവസരങ്ങള്‍ തുലച്ചില്ലായിരുന്നെങ്കില്‍ ബാഴ്‌സയ്ക്ക് വിജയം നേടാമായിരുന്നു. ഈ സമനിലയോടെ അഞ്ചു മത്സരങ്ങളില്‍ ഏഴു പോയിന്റുമായി ബാഴ്‌സ രണ്ടാം സ്ഥാനത്താണ്. ബെന്‍ഫിക്ക അഞ്ചു മത്സരങ്ങളില്‍ അഞ്ചു പോയിന്റുമായി മൂന്നാം സ്ഥാനത്തും. അഞ്ചു മത്സരങ്ങളില്‍ 15 പോയിന്റുമായി ബയേണ്‍ മ്യൂണിക്ക് ഒന്നാം സ്ഥാനത്തുണ്ട്. അടുത്ത മത്സരത്തില്‍ ബാഴ്‌സ ബയേണിനെ നേരിടും.  

ബയേണ്‍ മ്യൂണിക്ക്് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡൈനാമോ കീവിനെ തോല്‍പ്പിച്ചു. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയും കോമാനുമാണ് ബയേണിനായി ഗോളുകള്‍ നേടിയത്. ഡൈനാമോയുടെ ആശ്വാസ ഗോള്‍ ഹര്‍മാഷിന്റെ വകയായിരുന്നു. ഗ്രൂപ്പ് ജി യില്‍ ലില്ലി ഏകപക്ഷീയമായ ഒരു ഗോളിന് സാല്‍സ്്്ബര്‍ഗിനെ പരാജയപ്പെടുത്തി. ഡേവിഡാണ് ഗോള്‍ നേടിയത്.

  comment

  LATEST NEWS


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു


  കണ്ണന്‍ താമരക്കുളത്തിന്റെ 'ഉടുമ്പ്'നാളെ പുറത്തിറങ്ങും; ഡിസംബര്‍ അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കും


  നിര്‍മ്മിച്ചത് രണ്ടു വര്‍ഷം എടുത്ത്; ഗുരുവായൂരപ്പന് മയില്‍പ്പീലി വയലിനുമായി പ്രിയന്‍


  ഒരു വര്‍ഷം നീണ്ട കര്‍ഷകസമരം അവസാനിച്ചു; കര്‍ഷകര്‍ ഡിസംബര്‍ 11ന് ദല്‍ഹി അതിര്‍ത്തികള്‍ വിട്ട് നാട്ടിലേക്ക് മടങ്ങും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.