login
ഗോളടിയില്‍ മെസിയെ മറികടന്ന് ഛേത്രി

ഇതോടെ അര്‍ജന്റീനയ്്്ക്കായി ഇതുവരെ 72 ഗോളുകള്‍ നേടിയ മെസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്്. റൊണോ ഇത് വരെ പോര്‍ച്ചുഗലിനായി 103 ഗോളുകള്‍ നേടിയിട്ടുണ്ട്.

ദോഹ: ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഗോളടിയില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി മറികടന്നു. ലോകകപ്പ് - ഏഷന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ബംഗ്ലാദേശിനെതിരെ രണ്ട് ഗോളുകള്‍ നേടിയാണ് ഛേത്രി ഇപ്പോഴും കളിക്കളത്തില്‍ സജീവമായിട്ടുള്ള കളിക്കാരില്‍ ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന രണ്ടാമത്തെ താരമായത്. 74 ഗോളുകളാണ് ഛേത്രി ഇതുവരെ ഇന്ത്യക്കായി നേടിയത്.

ഇതോടെ അര്‍ജന്റീനയ്്്ക്കായി ഇതുവരെ 72 ഗോളുകള്‍ നേടിയ മെസി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്്. റൊണോ ഇത് വരെ പോര്‍ച്ചുഗലിനായി 103 ഗോളുകള്‍ നേടിയിട്ടുണ്ട്.  

ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ഇന്ത്യ ബംഗ്ലാദേശിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.  ഇതോടെ ഏഷ്യന്‍ കപ്പിന് യോഗ്യതാ നേടാനുള്ള ഇന്ത്യയുടെ സാധ്യത സജീവമായി. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഇ യില്‍ ഏഴു മത്സരങ്ങളില്‍ ആറു പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളില്‍ അഞ്ചു പോയിന്റുള്ള അഫ്ഗാനിസ്ഥാനാണ് നാലാം സ്ഥാനത്ത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്് ഏഷ്യന്‍ കപ്പില്‍ മത്സരിക്കാന്‍ അര്‍ഹത ലഭിക്കും.എട്ട് മത്സരങ്ങളില്‍ 22 പോയിന്റുള്ള ഖത്തറാണ് ഒന്നാം സ്ഥാനത്ത്. ഒമാന്‍ രണ്ടാം സ്ഥാനത്തും. അവര്‍ക്ക് ആറു മത്സരങ്ങളില്‍ 12 പോയിന്റുണ്ട്.

  comment
  • Tags:

  LATEST NEWS


  മമതാ ബാനര്‍ജിക്ക് തിരിച്ചടി; തെരഞ്ഞെടുപ്പ് അക്രമങ്ങള്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷനോട് നിര്‍ദേശിക്കുന്ന ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി തള്ളി


  രാമനാട്ടുകര അപകടത്തില്‍ ദുരൂഹതയേറുന്നു; മരിച്ചവര്‍ എസ്ഡിപിഐക്കാര്‍; ക്രിമിനല്‍ പശ്ചാത്തലം;ലക്ഷ്യം സ്വര്‍ണക്കടത്തെന്ന് സൂചന;അന്വേഷണം ചരല്‍ ഫൈസലിലേക്ക്


  യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ട; ആരോഗ്യ പരിപാലന രീതിയായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


  കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍; സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ബന്ധുക്കള്‍; പോലീസില്‍ പരാതി


  രോഗാണുവിനെ ശ്വസിക്കേണ്ടിവരുന്ന ഈ ദശാസന്ധിയേയും നാം മറികടക്കും; ലോക യോഗാ ദിനത്തില്‍ സ്വയം പ്രകാശിക്കാം, മറ്റുള്ളവര്‍ക്ക് പ്രകാശമാകാമെന്നും മോഹന്‍ലാല്‍


  മലപ്പുറത്ത് വൃദ്ധയെ തലയ്‌ക്കടിച്ച്‌ കൊ​ന്ന അയല്‍വാസി പിടിയില്‍; കൊലപാതകം മോഷണശ്രമത്തിനിടെ


  സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍


  കുടിയേറ്റ വിഷയം- കമല ഹാരിസിനെ ചുമതലയില്‍ നിന്നും ഒഴിവാക്കണമെന്ന്; ബൈഡന് കത്തയച്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.