ലണ്ടന്‍: യൂറോ 2020 ന് തയ്യാറെടുക്കുന്ന ബെല്‍ജിയത്തിന് ആശ്വാസം. പരിക്കേറ്റ ചികിത്സയിലായിരുന്നു അവരുടെ പ്രധാന മിഡ്ഫീല്‍ഡര്‍ കെവിന് ഡി ബ്രൂയിന് ഇന്ന് ടീമിനൊപ്പം ചേരും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിടയ്ക്കാണ് ബ്രൂയിന് പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി. വളരെ കുറച്ച് ദിവസം മാത്രമേ വിശ്രമം വേണ്ടിവന്നൊള്ളൂ. ബ്രൂയിന് ഇന്ന് ടീമിനൊപ്പം ചേരുമെന്ന് ബെല്‍ജിയം പരിശീലകന് റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ചെല്‍സി താരവുമായി കൂട്ടിയിടിച്ച ബ്രൂയിന്റെ മുക്കിന്റെ എല്ലും ഇടതുകണ്ണിന് മുകളിലെ എല്ലും പൊട്ടി.
യൂറോ 2020 ല്‍ ബെല്‍ജിയത്തിന്റെ ആദ്യ മത്സരം ശനിയാഴ്ചയാണ്. അന്ന് അവര്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ റഷ്യയുമായി ഏറ്റുമുട്ടും. ഡെന്മാര്ക്ക്, ഫിന്‍ലന്‍ഡ് എന്നീവയാണ് ബെല്‍ജിയത്തിന്റെ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഈ മാസം പതിനൊന്ന് മുതല്‍ അടുത്ത മാസം പതിനൊന്ന് വരെയാണ് യൂറോ 2020 അരങ്ങേറുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: