×
login
നേഷന്‍സ് ലീഗ് ഫ്രാന്‍സിന് വീണ്ടും സമനില; ക്രൊയേഷ്യയ്ക്ക് ആദ്യ ജയം

ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ.

വിയന്ന:യുവേഫ നേഷന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരും ലോകകപ്പ് ജേതാക്കളുമായ ഫ്രാന്‍സിന് ഇപ്പോഴും കഷ്ടകാലം തന്നെ. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലൂം ഫ്രാന്‍സിന് വിജയം നേടാന്‍ സാധിച്ചില്ല. ഇത്തവണ ഓസ്ട്രിയയോടാണ് ഫ്രാന്‍സ് സമനിലയില്‍ കുരുങ്ങിയത്. സ്‌കോര്‍:1-1.  

ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ കഷ്ടപ്പെടുന്ന ഫ്രാന്‍സിനെയാണ് മത്സരത്തില്‍ കാണാന്‍ സാധിച്ചത്. ഫ്രാന്‍സിനെ അവസരങ്ങള്‍ ഉണ്ടാക്കുന്നതില്‍ തടഞ്ഞ ഓസ്ട്രിയ ഒരു മികച്ച കൗണ്ടര്‍ അറ്റാക്കിലൂടെ ആദ്യ ഗോള്‍ നേടി ലീഡും എടുത്തു. 37-ാം മിനിറ്റില്‍ ആന്‍ഡ്രിയേസ് വെയ്മാനിലൂടെയാണ് ഓസ്ട്രിയ ആദ്യ ഗോള്‍ നേടിയത്.  

എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് മുന്നേറ്റം നടത്തി. മത്സരത്തിന്റെ 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം കെലിയന്‍ എംബാപ്പെ ഫ്രാന്‍സിനായി സമനില ഗോള്‍ സമ്മാനിച്ചു. തുടര്‍ന്ന് ഫ്രാന്‍സ് മുന്നേറ്റം പ്രതിരോധിച്ച ഓസ്ട്രിയ സമനില ഉറപ്പിക്കുകയായിരുന്നു.  


ആദ്യ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനോട് തോറ്റ ഫ്രാന്‍സ് രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യയോട് സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഫ്രാന്‍സിന്റെ നോക്കൗട്ട് പ്രവേശനം തുലാസിലായി. ഇനിയുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ സാധിച്ചെങ്കില്‍ മാത്രമേ ടീമിന് അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കാനാകൂ.  

മറ്റൊരു കളിയില്‍ തുടര്‍ച്ചയായ അഞ്ച് ജയങ്ങള്‍ക്ക് ശേഷം ഡെന്‍മാര്‍ക്കിന് ആദ്യ തോല്‍വി. എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ക്രൊയേഷ്യ തങ്ങളുടെ വിജയ ഗോള്‍ കണ്ടെത്തി. മാരിയോ പാസാലിച്ചാണ് ക്രൊയേഷ്യക്ക് വേണ്ടി ഗോള്‍ നേടിയത്. ക്രൊയേഷ്യയുടെ ആദ്യ ജയമായിരുന്നു.  

തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ഡെന്‍മാര്‍ക്ക്. മൂന്ന് മത്സരങ്ങളില്‍ നിന്നും ആറ് പോയിന്റാണ് ടീമിനുള്ളത്. നാല് പോയിന്റുള്ള ഓസ്ട്രിയ രണ്ടാം സ്ഥാനത്തുണ്ട്. ക്രെയേഷ്യയ്ക്ക് നാല് പോയിന്റാണുള്ളതെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ടീം മൂന്നാമതായി. രണ്ട് പോയിന്റ് മാത്രമുള്ള ഫ്രാന്‍സാണ് നാലാം സ്ഥാനത്ത്.

  comment

  LATEST NEWS


  ഖുറാന്‍ പറയുന്നത് ആണിന് രണ്ടു പെണ്ണിന്റേതിന് തുല്യമായി ഓഹരി; തുല്യ സ്വത്തവകാശം അംഗീകരിക്കില്ല; കുടുംബശ്രീ പ്രതിജ്ഞക്കെതിരേ സമസ്ത


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.