×
login
ഓഫ് സൈഡ് വില്ലനായി; ഡെന്‍മാര്‍ക്കിന്റെ ഗോള്‍ അസാധു; മികച്ച പ്രകടനവുമായ ടുനീസിയ; ഗോള്‍രഹിത സമനിലയില്‍ കളി ഒടുങ്ങി; ഫിഫ‍ 2022ല്‍ ഇത് ആദ്യം

രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്കിനായി ടുനീസിയന്‍ പോസ്റ്റിലേക്ക് ഓള്‍സന്‍ തൊടുത്ത ഷോട്ട് റഫറി ഓഫ്‌സൈഡ് വിളിച്ച് അസാധുവാക്കി. ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ടുനീസിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഓള്‍സന്‍ ഗോളടിച്ചത്. പന്തകൈവശം വയ്ക്കുന്നതിലും പാസിങ്ങിലും ഡെന്‍മാര്‍ക്ക് മേധാവിത്തം പുലര്‍ത്തിയെങ്ങിലും.

ദോഹ: അല്‍ റയാനിലെ എഡ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലെ പോരാട്ടം അവസാനിച്ചത് ഗോള്‍രഹിത സമനിലയില്‍. 2022 ഫിഫ ലോകകപ്പില്‍ ഗോള്‍ പിറക്കാത്ത ആദ്യ മത്സരമായി ഡെന്‍മാര്‍ക്ക്- ടുനീസിയ പോരാട്ടം. കളിയുടെ അവസാന നിമിഷങ്ങളില്‍ പോലും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്ങിലും കരുത്തന്‍മാരായ ഡെന്‍മാര്‍ക്കിനെ മനോഹരമായ പ്രതിരോധങ്ങള്‍ കൊണ്ട് ടുനീസിയ തളക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഡെന്‍മാര്‍ക്കിനായി ടുനീസിയന്‍ പോസ്റ്റിലേക്ക് ഓള്‍സന്‍ തൊടുത്ത ഷോട്ട് റഫറി ഓഫ്‌സൈഡ് വിളിച്ച് അസാധുവാക്കി. ഡാംസ്ഗാര്‍ഡിന്റെ ഷോട്ട് ടുനീസിയന്‍ ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തിയതിനു പിന്നാലെയാണ് ഓള്‍സന്‍ ഗോളടിച്ചത്. പന്തകൈവശം വയ്ക്കുന്നതിലും പാസിങ്ങിലും ഡെന്‍മാര്‍ക്ക് മേധാവിത്തം പുലര്‍ത്തിയെങ്ങിലും. ഗോളുകള്‍ നേടാന്‍ സാധിക്കാത്തത് ടീമിന് തിരിച്ചടിയാണ്. 56ാം മിനിറ്റില്‍ സ്‌കോവ് ഓള്‍സനിലൂടെ വല ചലിപ്പിച്ച ഡെന്‍മാര്‍ക്കിന്, റഫറിയുടെ ഓഫ്‌സൈഡ് തീരുമാനവും തിരിച്ചടിയായി.  

ആദ്യപകുതിയിലെ കുറവുകള്‍ ഡെന്‍മാര്‍ക്ക് രണ്ടാം പകുതിയില്‍ നികത്തിയെങ്ങിലും മികച്ച ഒരു പ്രകടനം നടത്താന്‍ സാധിച്ചില്ല. രണ്ടാം പകുതിയില്‍ ആക്രമണത്തിന് പ്രധാന്യം നല്‍കി കളിച്ച ഡെന്‍മാര്‍ക്കിനു മുന്നില്‍ മതിലുപോലെ നിന്ന ടുനീസിയന്‍ ഗോള്‍കീപ്പര്‍ അയ്മന്‍ ഡെഹ്മന്റെ പ്രകടനം ആരാധകര്‍ക്ക് ആവേശമായി. കളി അവസാനിച്ചത്തോടെ ഗ്രൂപ്പ് ഡിയില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമാണ് ലഭിച്ചത്.

  comment

  LATEST NEWS


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്


  താമര വിരിയും, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിയ്ക്ക് അനുകൂലം കോണ്‍ഗ്രസിന് സീറ്റ് കുറയും


  എംബാപ്പെയുടെ ഫ്രാന്‍സിനെ വിറപ്പിക്കാന്‍ ഇംഗ്ലണ്ടിന്‍റെ 19കാരന്‍ ജൂഡ് ബെല്ലിംഗാം; ഇംഗ്ലണ്ടുകാരുടെ ഗോള്‍ഡന്‍ ബോയ് ആയി ജൂഡ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.