×
login
എല്‍ ക്ലാസിക്കോ ബാഴ്‌സലോണ‍യ്ക്ക്; ലക്ഷ്യമില്ലാതെ റയല്‍ മാഡ്രിഡ്‍; ബെന്‍സിമയുടെ ഒഴിവ് പ്രകടമാക്കി മുന്നേറ്റ നിര; ബാഴ്‌സയിലും മിന്നി ലെവന്‍ഡോവ്സ്‌കി

ആദ്യ മത്സരത്തിന് ഇറങ്ങിയ റയല്‍ മാഡ്രിഡിന് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി ബെന്‍സിമ റയല്‍ മാഡ്രിഡ് ടീമില്‍ ഇടം പിടിക്കാതെ ഇരുന്നത് മുന്നേറ്റ നിരയില്‍ പ്രകടമായി.

ലാസ് വെഗാസ്: പ്രീ സീസണിലെ എല്‍ ക്ലാസിക്കോക് വേദിയായ ലാസ് വെഗാസില്‍ അവസാന ചിരി ബാഴ്സലോണയുടെത്. റയല്‍ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച ബാഴ്സലോണ പ്രീ സീസണിലെ മികച്ച പ്രകടനം തുടരുന്നു. ആദ്യ മത്സരത്തിന് ഇറങ്ങിയ റയല്‍ മാഡ്രിഡിന് ഒരിക്കല്‍ പോലും ലക്ഷ്യത്തിലേക്ക് ഉന്നം വെക്കാന്‍ കഴിഞ്ഞില്ല. പ്രതീക്ഷിച്ചതില്‍ നിന്നും വിഭിന്നമായി ബെന്‍സിമ റയല്‍ മാഡ്രിഡ് ടീമില്‍ ഇടം പിടിക്കാതെ ഇരുന്നത് മുന്നേറ്റ നിരയില്‍ പ്രകടമായി.

ബാഴ്സലോണ കുപ്പായത്തില്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിയുടെയും റയല്‍ കുപ്പായത്തില്‍ ആന്റോണിയോ റൂഡിഗറിന്റേയും അരങ്ങേറ്റമായിരുന്നു മത്സരത്തിലെ ശ്രദ്ധേയം. എങ്കിലും മത്സരത്തിന്റെ ആവേശമെല്ലാം റഫീഞ്ഞയോടെ ഒരൊറ്റ ഗോള്‍ കൊണ്ടുപോയി. 27-ാം മിനിറ്റിലായിരുന്നു ബോക്സിന് പുറത്തുനിന്ന് മിന്നല്‍കണക്കേ റഫീഞ്ഞയുടെ സ്ട്രൈക്ക്. ബാഴ്സയിലെത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം പ്രീ സീസണ്‍ മത്സരത്തിലാണ് റഫീഞ്ഞയുടെ ബൂട്ട് വലയെ ചുംബിച്ചത്.

അതേസമയം റയല്‍ മാഡ്രിഡ് നായകനും സൂപ്പര്‍ സ്ട്രൈക്കറുമായ കരീം ബെന്‍സേമയുടെ അഭാവം നന്നായി അറിഞ്ഞു. ഈഡന്‍ ഹസാര്‍ഡും മാര്‍ക്കോ അസെന്‍സിയോയും മാരിയാനോ ഡയസും മൈതാനത്തെത്തിയെങ്കിലും ആക്രമണത്തിന് മൂര്‍ച്ചയുണ്ടായിരുന്നില്ല. ഒരു ഓണ്‍ ടാര്‍ഗറ്റ് ഷോട്ട് പോലും റയലിന്റെ അക്കൗണ്ടിലില്ല. എന്നാല്‍ ബാഴ്സ താരങ്ങള്‍ക്ക് ആറ് ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉതിര്‍ക്കാനായി.

  comment

  LATEST NEWS


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.