×
login
ആദ്യം ഗോളി, പിന്നാലെ ഗോളും; പ്രതിരോധിക്കാന്‍ കഴിയാതെ ഇറാന്‍; മൈതാനത്ത് ഗോള്‍ മഴയുമായി ഇംഗ്ലണ്ട്

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി.

ദോഹ: ഫിഫ 2022ലെ രണ്ടാം ദിവസത്തെ ആദ്യ കളിയില്‍ ഇറാനെ നാലു ഗോളുകള്‍ തോല്‍പ്പിച്ച് ഇംഗ്ലണ്ട്. ഇന്ന് ഖലീഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സമ്പൂര്‍ണ മേധാവിത്തമാണ് ഇംഗ്ലണ്ട് കാഴ്ചവച്ചത്. ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറു ഗോളുകള്‍ക്കാണ് ഇംഗ്ലണ്ട് ഇറാനെ വീഴ്ത്തിയത്. ആദ്യ പകുതിയില്‍ തന്നെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ നേടി ഇംഗ്ലീഷ് വമ്പന്മാര്‍ തങ്ങളുടെ കരുത്ത് പ്രകടമാക്കി.

പത്തൊമ്പതുകാരനായ ജൂഡ് ബെല്ലിങ്ഹാം 35ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതു മുതലാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയ്ക്ക് തുടക്കമായത്. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇംഗ്ലണ്ടിന്റെ മറ്റൊരു യുവതാരമായ ബുകായോ സാക(43) ഗോള്‍ നേടി. പിന്നാലെ കളിയുടെ ആദ്യ പകുതിയിലെ അധിക സമയത്തില്‍ റഹിം സ്‌റ്റെര്‍ലിങും ഒരു ഗോള്‍ നേടി. രണ്ടാം പകുതിയില്‍ സാക(62) വീണ്ടും ഗോള്‍ അടിച്ചപ്പോള്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് (71), ജാക്ക് ഗ്രീലിഷ് (90) എന്നിവരും രാജ്യത്തിനായി ലക്ഷ്യം കണ്ടു.

ഇതിന് ചെറുതായിട്ടെങ്ങിലും മറുപടിയെന്ന നിലയില്‍ ഇറാനായി സൂപ്പര്‍താരം മെഹ്ദി ടറേമി ഇരട്ടഗോള്‍ നേടി. 65, 90+13 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു ടറേമിയുടെ ഗോളുകള്‍. കളിയുടെ ആദ്യ പകുതിയില്‍ സ്വന്തം ടീമിലെ താരവുമായി കൂട്ടിയിടിച്ച് ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ അലിറേസ ബെയ്‌റാന്‍വാന്‍ഡിനെ നഷ്ടമായത് ഇറാന് തിരിച്ചടിയായി. ബെയ്‌റാന്‍വാന്‍ഡിനു പകരമിറങ്ങിയ ഹുസൈന്‍ ഹുസൈനിയുടെ പിഴവുകളാണ് ഇറാന്റെ തോല്‍വിയുടെ വ്യാപത്തികൂട്ടിയത്. കളി പല സമയങ്ങളിലായി നിറുത്തേണ്ടി വന്നതിനാല്‍ തന്നെ ആദ്യ പകുതിയില്‍ 14 മിനിറ്റും രണ്ടാം പകുതിയില്‍ പത്തു മിനിറ്റും അധിക സമയമായി നല്‍കി.

ഗോളുകള്‍ നേട്ടം ഇങ്ങനെ:


കളിയുടെ തുടക്കം മുതല്‍ തന്നെ മികച്ച മുന്നേറ്റം കാഴ്ചവച്ച ഇംഗ്ലണ്ട 35ാം മിനിറ്റിലാണ് ആദ്യ ഗോള്‍ നേടുന്നത്. ഇടതുവിങ്ങില്‍ നിന്ന് ലൂക്ക് ഷാ ഉയര്‍ത്തി നല്‍കിയ ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്നിരുന്ന ജൂഡ് ബെല്ലിങ്ഹാം അനായാസം തലകൊണ്ട് ചെത്തി വലയിലിട്ടു. രാജ്യത്തിനായി പത്തൊമ്പതുകാരനായ ബെല്ലിങ്ഹാം നേടുന്ന ആദ്യ ഗോള്‍ കൂടിയാണ് ഇത്.

ആവേശം ചോരാതെ കളിച്ച ഇംഗ്ലണ്ടിന് എട്ടു മിനിറ്റിനുള്ളില്‍ രണ്ടാം ഗോളും നേടാന്‍ കഴിഞ്ഞു. ഇപ്രാവശ്യം ടീമിലെ മറ്റൊരു യുവതാരമായ ബുകായോ സാകയാണ് ലക്ഷ്യം കണ്ടത്. ട്രിപ്പിയര്‍ കോര്‍ണറില്‍നിന്ന് ഇറാന്‍ ബോക്‌സിലേക്ക് ഉയര്‍ത്തിവിട്ട പന്ത് എതിര്‍ ടീമിലെ പ്രതിരോധനിരക്കാരെ കബളിപ്പിച്ച് ഹാരി മഗ്വയര്‍ ഹെഡ് ചെയ്ത് സാകയ്ക്ക് നല്‍കുകയായിരുന്നു. സാകയുടെ തകര്‍പ്പന്‍ വോളി ആരാധകരുടെ മനം തന്നെയാണ് കവര്‍ന്നത്. ആദ്യ പകുതിയില്‍ ലഭിച്ച ഇന്‍ജറി ടൈിന്റെ ആദ്യ മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് മൂന്നാം ഗോളും നേടി. അളന്ന് മുറിച്ചുള്ള ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ പാസ് മനോഹരമായി കണക്കറ്റ് ചെയ്തുകൊണ്ടാണ്  റഹിം സ്‌റ്റെര്‍ലിങ്ങ് ആ തകര്‍പ്പന്‍ ഗോള്‍ കൈവരിച്ചത്.

രണ്ടാം പകുതിയില്‍ പന്ത് കൈവശം വയ്ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തിയ ഇംഗ്ലണ്ട് 62ാം മിനിറ്റിലാണ് നാലം ഗോള്‍ നേടിയെടുത്തത്. റഹിം സ്‌റ്റെര്‍ലിങ്ങില്‍ നിന്ന് ലഭിച്ച പന്ത് തന്റെ പൊടുതനെയുള്ള കാലുകളുടെ വേഗതയില്‍ ഇറാന്റെ രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് സാക പന്തു തൊടുത്തു. തുടര്‍ന്ന് സാകയുടെ പകരക്കാരനായി 71ാം മിനിറ്റില്‍ മൈതാനത്തെതിയ മാര്‍ക്കസ് റാഷ്‌ഫോര്‍ഡാണ് അഞ്ചാമതും പന്ത് വലയില്‍ എത്തിച്ചത്. കളത്തിലിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഹാരി കെയ്‌നില്‍നിന്നു ലഭിച്ച പന്തിനെ, ഇറാന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ച് റാഷ്‌ഫോര്‍ഡ് പോസ്റ്റിലേക്ക് തൊടുത്തു.

കളിയുടെ സാധസമയത്തിന്റെ അവസാനത്തോടെ ഇംഗ്ലിഷ് ആരാധകരില്‍ ആവേശം ഉയര്‍ത്താന്‍ എന്ന തരത്തിലായിരുന്നു 90ാം മിനിറ്റിലെ ആറാം ഗോള്‍. റഹിം സ്‌റ്റെര്‍ലിങ്ങിന്റെ പകരക്കാരനായി ഇറങ്ങിയ ജാക്ക് ഗ്രീലിഷിന് മുന്നേറ്റതിനിടെ കല്ലം വില്‍സന്‍ മറിച്ചു നല്‍കിയ പന്ത് അനായാസം വലയിലേക്ക് അടിക്കുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ ഭീകരമായ മുന്നേറ്റങ്ങള്‍ക്ക് ചെറിയ മറുപടി എന്ന രീതിയിലായിരുന്നു ഇറാന്‍ താരം മെഹ്ദി ടറേമിയുടെ ഇരട്ട ഗോളുകള്‍. മത്സരത്തിന്റെ 65ാം മിനിറ്റില്‍ മൊഹറാമിയില്‍ നിന്നു ലഭിച്ച പന്ത് ഗോലിസാദ വഴി മെഹ്ദി ടറേമിയിലേക്കെത്തി. ലഭിച്ച ഉടന്‍ താരം തൊടുത്ത പന്ത് ഇംഗ്ലിഷ് ഗോള്‍കീപ്പര്‍ പ്രതിരോധ അവസരങ്ങള്‍ നല്‍ക്കാതെ ലക്ഷ്യം കണ്ടു. തുടര്‍ന്ന് മത്സരത്തിന്റെ അവസാന നിമിഷത്തില്‍ ലഭിച്ച പെനല്‍റ്റിയാണ് ഇറാന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയത്. പ്രതിരോധത്തിനിടെ മെഹ്ദി ടറേമിയെ സ്‌റ്റോണ്‍സ് വലിച്ചിട്ടതാണ് പെനല്‍റ്റിക്കു കാരണമായത്. കിക്കെടുത്ത മെഹ്ദി ടറേമി അനായാസം ഗോളും നേടി.

  comment

  LATEST NEWS


  ഒരു നില കയറാന്‍ സാധിക്കുന്നില്ല; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കാന്‍ 25.50 ലക്ഷം രൂപ; ക്ലിഫ് ഹൗസില്‍ ലിഫ്റ്റ് നിര്‍മിക്കുന്നത് ആദ്യമായി


  വിഴിഞ്ഞം വികസനത്തിന്റെ കവാടം; ആവശ്യം ന്യായം, സമരം അന്യായം


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.