×
login
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാലാം ജയത്തോടെ ആഴ്‌സണല്‍‍ മുന്നില്‍; നാലാം മത്സരത്തിലും പീരങ്കിപ്പടയ്ക്ക് ജയം

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെയാണ് ഫുള്‍ഹാം മുന്നിലെത്തിയത്. ആഴ്‌സണല്‍ പ്രതിരോധനിര താരം ഗബ്രിയേല്‍ മഗല്‍ഹെയ്‌സിന്റെ പിഴവില്‍ നിന്നാണ് മിട്രോവിച്ച് സ്‌കോര്‍ ചെയ്തത്. 64-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു.

ലണ്ടന്‍: ഈ സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ആഴ്ണല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാമത് തുടരുന്നു. നാലാം മത്സരത്തിലും പീരങ്കിപ്പട ജയം കണ്ടു. ഒന്നിനെതിരെ രണ്ട് ഗോളിന് ഫുള്‍ഹാമിനെയാണ് വീഴ്ത്തിയത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജയം.  

ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിട്രോവിച്ചിലൂടെയാണ് ഫുള്‍ഹാം മുന്നിലെത്തിയത്. ആഴ്‌സണല്‍ പ്രതിരോധനിര താരം ഗബ്രിയേല്‍ മഗല്‍ഹെയ്‌സിന്റെ പിഴവില്‍ നിന്നാണ് മിട്രോവിച്ച് സ്‌കോര്‍ ചെയ്തത്. 64-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ് ആഴ്‌സണലിനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്കെന്നു തോന്നിയ ഘട്ടത്തില്‍ പ്രതിരോധപ്പിഴവിന് പരിഹാരമായി ഗബ്രിയേല്‍ ആഴ്‌സണലിന്റെ വിജയ നായകനായി.  

85-ാം മിനിറ്റില്‍ ബോക്സിനുള്ളിലുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ ഗബ്രിയേല്‍ പീരങ്കിപ്പടയുടെ വിജയ ഗോള്‍ നേടി. നാല് മത്സരങ്ങളില്‍ നിന്ന് 12 പോയിന്റുമായാണ് ആഴ്‌സണല്‍ ഒന്നാമത് തുടരുന്നത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 10 പോയന്റ് വീതമുള്ള മാഞ്ചെസ്റ്റര്‍ സിറ്റി രണ്ടാമതും ബ്രൈട്ടണ്‍ മൂന്നാമതുമാണ്.

തട്ടകത്തില്‍ എര്‍ലിങ് ഹോളണ്ടിന്റെ ഹാട്രിക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയമൊരുക്കിയത്. രണ്ട് ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് സിറ്റിയുടെ ജയം. നാലാം മിനിറ്റില്‍ സിറ്റി പ്രതിരോധ താരം ജോണ്‍ സ്റ്റോണ്‍സിന്റെ സെല്‍ഫ് ഗോളും 21-ാം മിനിറ്റില്‍ ജോക്കിം ആന്‍ഡേഴ്സണിന്റെ ഗോളും സിറ്റിയെ ഞെട്ടിച്ചു. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഈ ഗോളുകളില്‍ സിറ്റി പിന്നില്‍.

രണ്ടാം പകുതിയില്‍ വന്‍ തിരിച്ചുവരവ്. 53-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയാണ് സിറ്റിയുടെ തിരിച്ചടിക്ക് തുടക്കമിട്ടത്. പിന്നാലെ സൂപ്പര്‍താരം എര്‍ലിങ് ഹാളണ്ടിന്റെ മിന്നും പ്രകടനം. 62, 70, 81 മിനിറ്റുകളിലാണ് ഹാളണ്ട് വലകുലുക്കിയത്. ഇതോടെ സിറ്റിക്ക് മൂന്നാം ജയം.  


മറ്റൊരു കളിയില്‍ ചെല്‍സി 2-1ന് ലെസ്റ്ററിനെ പരാജയപ്പെടുത്തി. റഹിം സ്റ്റെര്‍ലിങ്ങിന്റെ ഇരട്ടഗോളുകളാണ് നീലപ്പടയ്ക്ക് ജയം സമ്മാനിച്ചത്. ഹാര്‍വി ബാണ്‍സ് ലെസ്റ്ററിന്റെ ആശ്വാസം. ചെല്‍സിയുടെ രണ്ടാം വിജയമാണിത്.

ചെമ്പടമേളം

ലീഗില്‍ ലിവര്‍പൂളിന്റെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞ കളിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് തോറ്റ ലിവര്‍പൂള്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത ഒമ്പത് ഗോളിന് തുരത്തി. ചെമ്പടയുടെ ആദ്യ ജയമാണിത്.  

ലൂയിസ് ഡയസിന്റെയും റൊബോര്‍ട്ടോ ഫിര്‍മിനൊയുടെയും ഇരട്ട ഗോളുകളാണ് വന്‍ ജയത്തിന് അടിത്തറയിട്ടത്. ഡയസ് മൂന്ന്, 85 മിനിറ്റുകളിലും ഫിര്‍മിനൊ 31, 62 മിനിറ്റുകളിലും സ്‌കോര്‍ ചെയ്തു. ഹാര്‍വി എല്യറ്റ് (ആറ്), ട്രെന്റ് അലക്സാണ്ടര്‍ അര്‍നോള്‍ഡ് (28), വിര്‍ജില്‍ വാന്‍ ഡിക്ക് (45), ഫാബിയോ കാര്‍വലോ (80) എന്നിവരും ചെമ്പടയ്ക്കായി ലക്ഷ്യം കണ്ടു. ബേണ്‍മൗത്ത് പ്രതിരോധതാരം ക്രിസ് മെഫാമിന്റെ സെല്‍ഫ് ഗോളും അവരുടെ പട്ടികയിലുണ്ട്.  

പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണിത്. മുന്‍പ് 1989ല്‍ ക്രിസ്റ്റല്‍ പാലസിനെതിരേയാണ് ലിവര്‍പൂള്‍ ഏകപക്ഷീയമായ ഒമ്പത് ഗോളുകള്‍ക്ക് ജയിക്കുന്നത്. മറ്റൊരു മത്സരത്തില്‍ ബ്രൈട്ടണ്‍ 1-0ന് ലീഡ്‌സ് യുണൈറ്റഡിനെ തോല്‍പ്പിച്ചപ്പോള്‍ എവര്‍ട്ടണിനെ ബ്രെന്റ്‌ഫോഡ് തളച്ചു (1-1).

  comment

  LATEST NEWS


  രണ്ടാംഘട്ട വോട്ടെടുപ്പ്: പരസ്യപ്രചാരണം ഇന്ന് സമാപിക്കും; ആവേശക്കൊടുമുടിയില്‍ ബിജെപി; നിവര്‍ന്നു നില്‍ക്കാന്‍ പോലുമാകാതെ കോണ്‍ഗ്രസ്


  അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നു; കഴിഞ്ഞ നാല് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് നാലു പേർ


  സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്


  സന്ദീപാനന്ദഗിരിയുടെ കാര്‍ കത്തിച്ച കേസിൽ ക്രൈംബ്രാഞ്ചിന് തിരിച്ചടി; മുഖ്യസാക്ഷി മൊഴി മാറ്റി, നിർബന്ധിച്ച് പറയിപ്പിച്ചതെന്ന് പ്രശാന്ത്


  ജന്മഭൂമി സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ട പരീക്ഷ ഡിസംബര്‍ നാലിന്


  കാന്താര: വരാഹരൂപം ഗാനത്തെച്ചൊല്ലിയുള്ള തര്‍ക്കം തീരുന്നില്ല; തൈക്കൂടത്തിന് അനുകൂലമായി ഹൈക്കോടതി വിധി; ജില്ലാ കോടതിയുടെ വിധിക്ക് സ്റ്റേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.