×
login
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റിയെ തളച്ച് വെസ്റ്റ്ഹാം

മറ്റ് മത്സരങ്ങളില്‍ ബ്രന്റ്‌ഫോര്‍ഡ് എവര്‍ട്ടണ്ണിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ടോട്ടനം ബേണ്‍ലിക്കെതിരെ ഒരു ഗോളിന് ജയം കണ്ടു. ബ്രന്റ്‌ഫോര്‍ഡിനായി സീമസ് കോള്‍മാന്‍, യോനെ വിസ, റിക്കോ ഹെന്റി എന്നിവര്‍ ഗോളുകള്‍ നേടി. ഹാരി കെയ്‌ന്റെ ഗോളിലാണ് ടോട്ടനം വിജയിച്ചത്.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് വെസ്റ്റ്ഹാം. രണ്ട് ഗോളിന് പിന്നിട്ട് നിന്ന ശേഷം ശക്തമായി തിരിച്ചെത്തിയ സിറ്റി തോല്‍വി ഒഴിവാക്കുകയായിരുന്നു. കളിയുടെ അവസാന നിമിഷം വിജയിക്കാന്‍ പെനാല്‍റ്റിയിലൂടെ അവസരം ലഭിച്ചെങ്കിലും സിറ്റിക്ക് പിഴച്ചു.  

ജറോഡ് ബോവന്റെ ഇരട്ട ഗോളിലൂടെയാണ് വെസ്റ്റ്ഹാം ലീഡ് നേടിയത്. 24, 45 മിനിറ്റുകളിലായിരുന്നു ബോവന്റെ ഗോളുകള്‍. എന്നാല്‍ രണ്ടാം പകുതിയില്‍ തകര്‍ത്തുകളിച്ച സിറ്റി 49-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി. ജാക്ക് ഗ്രീലിഷിന്റെ ഗോളിലൂടെ ആദ്യ മറുപടി. തുടര്‍ന്ന് 69-ാം മിനിറ്റില്‍ വ്‌ളാഡിമര്‍ കൗഫലിന്റെ പിഴവിലൂടെ സിറ്റിക്ക് സമനില ലഭിച്ചു. മെഹരിസിന്റെ ക്രോസ് കൗഫലിന്റെ തലയില്‍ തട്ടി സ്വന്തം പോസ്റ്റിലേക്ക് കയറി. വിജയഗോളിനായി ആര്‍ത്തിരമ്പിയ സിറ്റി 24 തവണയാണ് എതിര്‍പോസ്റ്റിലേക്ക് പന്തെത്തിച്ചത്. സമനില വഴങ്ങിയെങ്കിലും ലീഗില്‍ 90 പോയിന്റുമായി സിറ്റിയാണ് ഒന്നാമത്. ഒരു മത്സരം മാത്രം ശേഷിക്കേ രണ്ടാം സ്ഥാനത്തുള്ള ലിവര്‍പൂളിനെക്കാള്‍ നാല് പോയിന്റിന് മുന്നിലാണ്. അടുത്ത മത്സരത്തില്‍ തോല്‍ക്കുകയും ലിവര്‍പൂള്‍ രണ്ട് മത്സരങ്ങളും വിജയിക്കുകയും ചെയ്താല്‍ സിറ്റിക്ക് കിരീടം നഷ്ടമാകും. ആസ്റ്റണ്‍ വില്ലയുമായിട്ടാണ് സിറ്റിയുടെ അവസാന മത്സരം.  

മറ്റ് മത്സരങ്ങളില്‍ ബ്രന്റ്‌ഫോര്‍ഡ് എവര്‍ട്ടണ്ണിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് വിജയിച്ചപ്പോള്‍ ടോട്ടനം ബേണ്‍ലിക്കെതിരെ ഒരു ഗോളിന് ജയം കണ്ടു. ബ്രന്റ്‌ഫോര്‍ഡിനായി സീമസ് കോള്‍മാന്‍, യോനെ വിസ, റിക്കോ ഹെന്റി എന്നിവര്‍ ഗോളുകള്‍ നേടി. ഹാരി കെയ്‌ന്റെ ഗോളിലാണ് ടോട്ടനം വിജയിച്ചത്.  


 

 

 

  comment

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.