×
login
ഫിഫ‍ 2022 ഒരു ദിവസം നേരത്തെ തുടങ്ങാന്‍ ചര്‍ച്ച; ആദ്യ മത്സരം ഖത്തറിന് നല്‍കാനെന്ന് സൂചന; ഫൈനലിന് മാറ്റമില്ല

ആതിഥേയ രാജ്യത്തിന്റെ മത്സരം ആദ്യം വരുന്ന രീതിയിലുള്ള ക്രമീകരണത്തിനാണിതെന്നാണ് സൂചന. നിലവില്‍ ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്‌സ്-സെനഗല്‍ പോരാട്ടമാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ ഖത്തറിന് എതിരാളികള്‍ ഇക്വഡോറാണ്. ഈ മത്സരം 20ന് നടത്താനാണ് ആലോചന. മറ്റു മത്സരക്രമങ്ങളിലോ, ഡിസംബര്‍ 18ലെ ഫൈനലിലോ മാറ്റമില്ല.

സൂറിച്ച്: ഖത്തര്‍ വേദിയാകുന്ന ലോകകപ്പ് ഫുട്‌ബോള്‍ ഒരു ദിവസം മുന്‍പ് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം നവംബര്‍ 21ന് മത്സരങ്ങള്‍ ആരംഭിക്കാനാണ് തീരുമാനിച്ചിരുന്നത്. അത് ഒരു ദിവസം നേരത്തെ ഇരുപതിലേക്ക് മാറ്റുന്നതിന് ഫിഫ ആലോചിക്കുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ആതിഥേയ രാജ്യത്തിന്റെ മത്സരം ആദ്യം വരുന്ന രീതിയിലുള്ള ക്രമീകരണത്തിനാണിതെന്നാണ് സൂചന. നിലവില്‍ ഗ്രൂപ്പ് എയിലെ നെതര്‍ലന്‍ഡ്‌സ്-സെനഗല്‍ പോരാട്ടമാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ ഖത്തറിന് എതിരാളികള്‍ ഇക്വഡോറാണ്. ഈ മത്സരം 20ന് നടത്താനാണ് ആലോചന. മറ്റു മത്സരക്രമങ്ങളിലോ, ഡിസംബര്‍ 18ലെ ഫൈനലിലോ മാറ്റമില്ല.


നിലവിലെ ജോതാക്കളോ ആതിഥേയരോ ഉദ്ഘാടന മത്സരത്തിനിറങ്ങുന്ന രീതിയിലാണ് കഴിഞ്ഞ ലോകകപ്പുകളിലെയെല്ലാം മത്സരക്രമം. 2002ല്‍ ദക്ഷിണ കൊറിയയും ജപ്പാനും ആതിഥേയത്വം വഹിച്ച മത്സരത്തില്‍ നിലവിലെ ജേതാക്കളായിരുന്ന ഫ്രാന്‍സും സെനഗലുമാണ് ആദ്യം ഏറ്റുമുട്ടിയത്. ഇതില്‍ ഫ്രാന്‍സ് തോറ്റിരുന്നു.

തുടര്‍ന്നുള്ള ലോകകപ്പുകളില്‍ ആതിഥേയ രാജ്യമാണ് ഉദ്ഘാടന മത്സരത്തിനിറങ്ങിയത്. ഇതു ചൂണ്ടിക്കാട്ടി ലാറ്റിനമേരിക്കന്‍ കോണ്‍ഫെഡറേഷനാണ് ഈയൊരു നിര്‍ദേശം ഫിഫയ്ക്ക് മുന്നില്‍ വച്ചത്. അവിടെ നിന്നുള്ള ടീമാണ് ഖത്തറിന്റെ ആദ്യ എതിരാളികളായ ഇക്വഡോര്‍. ഫിഫയ്ക്കു മുന്നിലുള്ള ഈ നിര്‍ദേശത്തില്‍ ആറ് വന്‍കര കോണ്‍ഫെഡറേഷനുകളുടെ അധ്യക്ഷന്മാരും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനൊയും അടങ്ങിയ ഫിഫ കൗണ്‍സിലാണ് തീരുമാനമെടുക്കുക.

  comment

  LATEST NEWS


  ഫുട്‌ബോളര്‍ ഷോപ്പിങ്; ജനിച്ച രാജ്യത്തിനെതിരെ കളിച്ചവര്‍ നിരവധി


  പറങ്കിപ്പടയ്ക്ക് സ്വിസ് വെല്ലുവിളി; കിരീടം സ്വപ്‌നം കണ്ട് പോര്‍ച്ചുഗള്‍


  സ്പാനിഷ് വലയറുക്കാന്‍ ആഫ്രിക്കന്‍ കരുത്തുമായി മൊറോക്കോ; പ്രീ ക്വാര്‍ട്ടര്‍ നാളെ


  വനിതാ ട്വന്റി20 ലോകകപ്പ്: ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ഷെഫാലി നയിക്കും


  വിഴിഞ്ഞം ചര്‍ച്ച അലസി; ചൊവ്വാഴ്ച പരിഹാരമായേക്കും; നിര്‍മ്മാണത്തിന് തടസ്സം നില്‍ക്കില്ലെന്ന് സൂചന; തീരശോഷണം പഠിക്കാന്‍ സമരപ്രതിനിധി വേണ്ട


  ചലച്ചിത്ര നിര്‍മ്മാതാവ് ജെയ്സണ്‍ എളംകുളം ഫ്ലാറ്റില്‍ മരിച്ച നിലയില്‍; ശൃംഗാരവേലൻ, ജമ്നാപ്യാരി ചിത്രങ്ങളുടെ നിര്‍മ്മാതാവ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.